എ.എൽ.പി.എസ്. പുതുപൊന്നാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനി [ആനപ്പടി ]എന്ന സ്ഥലത്ത്
സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്. പുതുപൊന്നാനി
എ.എൽ.പി.എസ്. പുതുപൊന്നാനി | |
---|---|
![]() | |
വിലാസം | |
PUDUPONNANI ALPS PUDUPONNANI , PONNANI പി.ഒ. , 679586 , MALAPPURAM ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | alpspuduponnani @gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 19530 (സമേതം) |
യുഡൈസ് കോഡ് | 32050500309 |
വിക്കിഡാറ്റ | 10.758958/75.928271 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഉപജില്ല | PONNANI |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | MUNICIPALITY |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 424 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAICY K J |
പി.ടി.എ. പ്രസിഡണ്ട് | KAFEEL |
എം.പി.ടി.എ. പ്രസിഡണ്ട് | SABOORA |
അവസാനം തിരുത്തിയത് | |
20-01-2024 | NISAR |
ചരിത്രം
1968 ജൂൺ 22ന് പൗര പ്രമുഖനായ ശ്രീ. കെ. എം. കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പഴയ പൊന്നാനി പഞ്ചായത്തിലെ തീരദേശ മേഖലയിൽ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നൂറോളം കുട്ടികളും, നാല് ഡിവിഷനും ആറ് അധ്യാപകരുമായി ആണ് ഈ വിദ്യാലയം രൂപീകൃതമായത്. കേവലം നിർധനരായ മത്സ്യത്തൊഴിലാളികളും ഗോത്രങ്ങളായി താമസിച്ചിരുന്ന നായാടിമാരും മാത്രമായിരുന്നു അന്ന് തീരദേശത്ത് താമസിച്ചിരുന്നത്.അക്കാലത്തു പഠനത്തിനായി കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. എട്ടു വയസ്സ് കഴിഞ്ഞാൽ പോലും മുതിർന്നവളായി മുദ്രകുത്തി പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ വിമുഖത കാട്ടുന്നവരായിരുന്നു മുസ്ലിം സമുദായത്തിലെ രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ടാണ് ബഹുമാന്യനായ ശ്രീ, കുഞ്ഞിമുഹമ്മദ് ഹാജി സ്വന്തം സ്ഥലത്ത് മുതൽ മുടക്കി ഇന്നത്തെ എം.ഇ. എസ്, കോളേജ് ഗ്രൗണ്ടിന്റെ തെക്കു ഭാഗത്തായി ഒരു ഒരു നാല് കാൽ ഓലപ്പുരയിൽ ഈ വിദ്യാലയം ആരംഭം കുറിച്ചത്. വിദ്യ അഭ്യസിക്കുവാൻ അറച്ചുനിന്നിരുന്ന ഒരു സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുക എന്ന ഭഗീരഥ പ്രയത്നമായിരുന്നു അധ്യാപകരുടേത്. ഇതേ കാലയളവിലായിരുന്നു തൊട്ടടുത്തായി എം. ഇ. എസ്, പൊന്നാനി കോളേജിന്റെ ആരംഭം.
ഭൗതികസൗകര്യങ്ങൾ
- പഠന സൗകര്യമുള്ള 24 ക്ലാസ് മുറികൾ
- വിശാലമായ കളി സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൽ എസ് എസ് പരിശീലനം
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1 | ആയിഷ ടീച്ചർ | |
2 | ശശികല ടീച്ചർ | |
3 | വേണു മാസ്റ്റർ | |
4 | അന്നാമു ടീച്ചർ | 2019-20 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
alpspuduponnani youtube
വഴികാട്ടി
{{#multimaps: 10.747416,75.933748 | zoom=13 }}