എ.എൽ.പി.എസ്. പുതുപൊന്നാനി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വർഷങ്ങൾക്കു ശേഷം ഒരു മഴക്കാലത്തെ രാത്രിയിലെ കനത്ത മഴയിൽ വിദ്യാലയം നിലം പൊത്തുകയായിരുന്നു, മാനേജർ മുൻകയ്യെടുത്ത് ആഴ്ചകൾക്കുള്ളിൽ ഇന്നത്തെ സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയാരിന്നു. അപ്രകാരം സ്കൂൾ മാറ്റിയതോടെ സ്കൂളിന്റെ കിഴക്കു ഭാഗത്ത് കനോലി കനാലിന്റെ കരയിലുള്ള പ്രദേശത്തെ മുഴുവൻ കുട്ടികളേയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കാനായി. അന്നത്തെ മദ്രസ്സാദ്ധ്യാപകർ, അമ്പല കമ്മിറ്റിക്കാർ, പള്ളിക്കമ്മിറ്റിക്കാർ, സാക്ഷരതാ പ്രവർത്തകർ, വിശിഷ്യാ പൊതുപ്രവർത്തകനായിരുന്ന ശ്രീ. എ. വി, കുഞ്ഞിമുഹമ്മദ് എന്നിവരും ഈ സദുദ്യമത്തിന് നേതൃത്വം നൽകി. പിന്നീട് അഞ്ചു കെട്ടിടങ്ങളിലായി 28 അധ്യാപകരും, 24 ഡിവിഷിയനുകളും, ആയിരത്തോളം കുട്ടികളും എല്ലാം ചേർന്ന് മലപ്പുറം ജില്ലയിലെ ഒരു ബൃഹത്തായ വിദ്യാഭ്യാസ ശൃംഖലയായി ഈ വിദ്യാലയം വളർന്നു പന്തലിച്ചു.
ഇപ്പോഴത്തെ മാനേജർ ശ്രീ. സാദിഖ്അലിയുടേയും, ഊർജസ്വലമായ പി. ടി. എ. കമ്മിറ്റിയുടെയും, പ്രധാനാധ്യാപിക ശ്രീമതി. അന്നാമ്മു ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവർത്തനനിരതരായ അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര, പാഠ്യനുബന്ധ പ്രവർത്തനങ്ങളുമായി ഈ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു. നിലവിൽ 25 അധ്യാപകരും, 20 ഡിവിഷിയനുകളും, അറന്നൂറോളം കുട്ടികളുമായി ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു നിറ സാന്നിദ്ധ്യമാണ്.