എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർമാളവിക എ ജി
ഡെപ്യൂട്ടി ലീഡർഅങ്കിത സി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
13-12-202322076

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‌മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13057 ആർഷ പി നായർ 9
2 13067 മാളവിക എ ജി 9
4 13079 ശിവപ്രിയ കെ കെ 9
5 13083 അമൃതവാണി പി ഡി 9
6 13085 ദുർഗ്ഗ കെ കുറൂർ 9
7 13089 അഭൗമ മനോജ് 9
8 13097 എൽന വി ജെ 9
9 13099 ശ്രീലയ ഇ ബി 9
10 13100 ഹൃദ്യ എം എം 9
11 13116 ആര്യ സദൻ 9
12 13117 ജ്യോതിക എം സി 9
13 13122 ഗൗരി എൻ സതീഷ് 9
14 13127 അഖിന ഇ ആർ 9
15 13151 അനുശ്രീ പി എസ് 9
16 13163 അങ്കിത സി ജെ 9
17 13176   ആര്യ പി മനോജ് 9
18 13178 അക്ഷര കെ ആർ 9
19 13179 നന്ദന കെ എസ് 9
20 13195 കാന്തി ബിജു 9
21 13201 നിരഞ്ജന ഇ എസ് 9
22 13396 ശ്രിയ പി പി   9
23 13533 സാനിയ സുരേഷ് 9
24 13552 അഭിരാമി എ ജി 9
25 13603 ആർദ്ര സി എസ് 9
26 13660 സാനിയ പി ജെ 9
27 13688 ജിനു ടി ജെ 9

2021 നവംബർ 27 ന് നടന്ന ലിറ്റിൽ കൈറ്റ്സിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ 29 പേർ അർഹത നേടി. ആദ്യ ക്ലാസ്സ് ജനുവരിയിൽ 4 ന് തുടങ്ങി. ലീഡർമാരായി മാളവിക എ ജി , അങ്കിത സി ജെ എന്നിവരെ തിരഞ്ഞെടുത്തു.

സ്കൂൾ തല ക്യാമ്പ്

ജനുവരി 19 ന് സ്കൂൾ തല ക്യാമ്പ് നടത്തി. അസൈൻമെന്റ് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ 8 അംഗങ്ങളെ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. സാനിയ പി ജെ, ആര്യ മനോജ്, അക്ഷര കെ ആർ , അഭൗമ മനോജ് എന്നിവർ പ്രോഗ്രാമിങിനും അങ്കിത സി ജെ , അമൃതവാണി പി ഡി , ആർദ്ര സി എസ് , ശ്രിയ പി പി എന്നിവർ ആനിമേഷനും സബ് ജില്ലാ തലത്തിലേക്ക് അർഹത നേടി. അങ്കിത സി ജെ ജില്ലാ തലത്തിലേക്ക് അർഹയായി, ജൂലൈ 16, 17 തിയ്യതികളിൽ തൃശ്ശൂർ കൈറ്റിൽ വെച്ചു നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ദൈനം ദിന ക്ലാസ്സുകളെല്ലാം ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തി.

സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ഏപ്രിൽ 26 ന് തൃശ്ശൂർ കൈറ്റ് ഓഫീസിൽ നടന്നു. മാളവിക എ ജി , ആർഷ പി നായർ , ശ്രിയ പി പി , അഭൗമ മനോജ് എന്നിവരാണ് പങ്കെടുത്തത്. ഏപ്രിൽ 29 ന് മറ്റ് അംഗങ്ങൾക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. മെയ് 11, 12, 13 തിയ്യതികളിലായി അമ്മമാർക്ക് ഇന്റർനെറ്റ് , സ്മാർട്ട് ഫോൺ എന്നിവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നുള്ളതിനെ കുറിച്ച് വിശദമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെല്ലാവരും ഇതിൽ പങ്കാളികളായി.

മറ്റു പ്രവർത്തനങ്ങൾ

ജൂലൈ മാസത്തിൽ നടന്ന സത്യമേവ ജയതേ പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്ക്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായവുമുണ്ടായിരുന്നു.

മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാർ സംരഭമായ യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഒക്ടോബർ ആറ്, ഏഴ്, എട്ട് തിയ്യതികളിലായി നടത്തി.

കുട്ടികൾ വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നിവ ജനുവരി മുപ്പതാം തിയ്യതിക്കുള്ളിൽ പൂർത്തീകരിച്ചു. ഭൂരിഭാഗവും വ്യക്തിഗത പ്രവർത്തനമായി തിരഞ്ഞെടുത്തത് സ്ക്രാച്ച് പ്രോഗ്രാം ആണ്. രണ്ടു പേർ ലഹരി വിരുദ്ധ ബോധവത്ക്കരണം, പരിസര മലിനീകരണം എന്നിവയെ കുറിച്ചുള്ള ആനിമേഷൻ നിർമ്മിച്ചു. ഗ്രൂപ്പ് പ്രവർത്തനങ്ങൾ

സൈബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - ക്ലാസ്സെടുക്കാനാവശ്യമായ സ്ലൈഡുകൾ തയ്യാറാക്കുകയും. പി ടി എ മീറ്റിംഗിങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു. 9ാം ക്ലാസ്സിലെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കാണ്. ക്ലാസ്സ് നൽകിയത്.

സ്വതന്ത്ര സോഫ്റ്റ് വെയർ - സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഗുണങ്ങളും സർക്കാർ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉയോഗിക്കുന്ന സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്താനുതകുന്ന തരത്തിലുള്ള സ്ലൈഡുകളും മറ്റും  തയ്യാറാക്കുകയും എട്ടാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.

ആരോഗ്യവും ഉയരം തൂക്ക അനുപാതവും - ഏഴാം ക്ലാസ്സിലെ കുട്ടികളുടെ ഉയരവും തൂക്കവും കണ്ടെത്തി BMI കണക്കാക്കി ഹെൽത്ത് കാർഡുകൾ ഉണ്ടാക്കി.  അതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് ആരോഗ്യവും ആഹാരവും എന്നതിനെ കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിനാവശ്യമായ സ്ലൈഡുകളും തയ്യാറാക്കിയിരുന്നു.

ചിത്രശാല