സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
S.NO AD.NO NAME PHOTO
1 8833 RITHUL KRISHNA K
2 8834 NAFEESATH RAZANA PM
3 8846 SWATHI K
4 8851 SREELAKSHMI J K
പ്രമാണം:11053 Sreelakshmi.JK.jpg
5 8853 EBRAHIM MIDLAJ CM
6 8859 JOSEPH D PULIKKOTTIL
7 8878 RAHUL BABU
8 8879 RAYYAN ABDULLA
പ്രമാണം:11053 Rayyan..jpg
9 8883 TRISHA B
10 8886 AYSHA RIDA K A
11 8887 SHIVADA MADHU
12 8891 SIDHARTHAN K
13 8899 MALAVIKA GIRISH
14 8905 FIZHA FEBIN A K
15 8906 AROMAL B S
16 8931 DEVA DUTT K
പ്രമാണം:11053 deva.dutt.jpg
17 8939 AVANI P
18 8954 MOHAMMED TAHIZ
19 8955 DIYA ANIL
പ്രമാണം:11053 diya anil.jpg
20 8961 ARCHANA A K
21 8968 MOHAMMED ANAS
22 8972 DEVADARSHAN B
23 8980 DEVAJ A K
24 8981 ASHWIN M
25 8982 ARJUN BHASKARAN
26 8986 RITHU LEKSHMI K
27 8993 AVANI UDAYAN M
28 8995 ADITHYA S
പ്രമാണം:11053 adhitya s.jpg
29 8999 FATHIMATH SANA P F
30 9016 ABHINAV K
31 9017 HARSHANANDA M
32 9021 SANISHA E
33 9024 MARIYAM NUZHA
34 9025 DEVANAND K
35 9030 KHADEEJATH SAFA MARIYAM V K
36 9036 DEVANANDH A
37 9047 RAHMATHUNNISA S P
38 9059 MUHAMMED FAHIZ B A
39 9075 ANANDA GOPAL K E
40 9076 AJUL DEV M
41 9079 ANANTHAKRISHNAN K
42 9091 RUKIYA ZAMA T M
43 9104 RINSHA RAZAK
44 9115 KISHAN KRISHNA
45 9117 ASIYATH FIDHA
46 9119 POOJA PARVATHI K
47 9124 PARVANA MELATH
48 9127 ADHITHYA M
49 9141 ASHWANTH M
50 9149 ADISH VIJESH
51 9155 NEETHU K
52 9158 MUHAMMED PUTHARI
53 9159 SHIVANYA M
54 9161 MUHEMMAD HASAN FAAZ S
55 9163 ABDUL RAZIK M
56 9165 SREE KRIPA K
57 9174 SHIKHA KRISHNAN
58 9178 SHRADHA P
59 9191 JOSHITHA KV
60 9195 THANMAY RAJESH
61 9202 ABHIRAMI M NAIR
62 9203 ZULAIKHA KALLATRA
63 9205 ANAGHA C
64 9209 ABHINAV KRISHNA V
66 9214 SURYASREE M
65 9213 PRANAVYA M
67 9218 ASHWATHI
68 9232 SHIVA NAND C
69 9236 SREENANDHA K
70 9338 NIVEDYA K
71 9317 PARVATHI A
72 9327 ISHAN JEMSHID
73 9330 ANAMIKA K A
74 9332 DIVYASREE G N
75 9244 NIVEDITHA K
76 9358 ABHINAV CP
77 9360 SRINGA K
78 9361 SIVANANDA
79 9367 ASHMATH MUFEEDHA T P
80 9378 AMANKANTH
81 9436 ABHINAV V

പ്രവേശനോത്സവം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    ചെമ്മനാട് പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. ഷംസുദ്ദീൻ  തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ്  അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു.   പി ടി എ വൈസ്പ്രസിഡന്റ്  രാഘവൻ വലിയ വീട് ,  ഹെഡ്  മാസ്റ്റർ  മനോജ്‌കുമാർ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു .

ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ

ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 250 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 218  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  ചട്ടഞ്ചാൽ     HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്. കാസർഗോഡ് ജില്ലയിൽ  ആദ്യമായി  രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  ചട്ടഞ്ചാൽ  HSS .  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി  ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  വിപുലമായി ആഘോഷിച്ചു .  രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത്  ലിറ്റിൽ കൈറ്റ്സ്   മാസ്റ്റർ  പ്രമോദ്,  ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന്  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ  നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി  ദിന റാലിയും നടത്തി .

പ്രിലിമിനറി   ക്യാമ്പ്

2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .    ആലമ്പാടി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ രഘു മാസ്റ്റർ   , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ സംസാരിച്ചു.  കൈറ്റ്  മാസ്റ്റർ പ്രമോദ് മാസ്റ്റർ  അധ്യക്ഷം വഹിച്ചു . റോജി മാസ്റ്റർ, രഘു മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു .

സംസ്ഥാന തല ക്വിസ് മത്സരം ഒന്നാംസ്ഥാനം സ്വീകരണം

ചട്ടഞ്ചാലിൽ  നിന്നും ലിറ്റിൽ കൈറ്റ്സ്  , സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് , ജെ ആർ സി  , ബാൻഡ് മേളം  അകമ്പടിയോടെ  ഒന്നാം സ്ഥാനം നേടിയ  പന്ത്രണ്ടാം ക്ലാസ്  വിദ്യാർത്ഥി  സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ  കൃഷ്ണജിത്ത്  , വൈഭവി  എന്നിവരെ  സ്ക്കൂൾ  കോമ്പൗണ്ടിലേക്കു  ആനയിക്കുകയും ജില്ലാ പോലീസ് മേധാവി  വൈഭവ്  സക്സേന  മുഖ്യ  അഥിതി   ആയുള്ള ചടങ്ങിൽ  ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ  നിന്നും ലിറ്റിൽ കൈറ്റ്സ്  , സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് , ജെ ആർ സി  , ബാൻഡ് മേളം  അകമ്പടിയോടെ  ഒന്നാം സ്ഥാനം നേടിയ  പന്ത്രണ്ടാം ക്ലാസ്  വിദ്യാർത്ഥി  സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ  കൃഷ്ണജിത്ത്  , വൈഭവി  എന്നിവരെ  സ്ക്കൂൾ  കോമ്പൗണ്ടിലേക്കു  ആനയിക്കുകയും ജില്ലാ പോലീസ് മേധാവി  വൈഭവ്  സക്സേന  മുഖ്യ  അഥിതി   ആയുള്ള ചടങ്ങിൽ  ആദരിക്കുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ്  ഫെസ്റ്റ് 2023

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി . അതിന്റെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും  ഫ്രീഡം  ഫെസ്റ്റ് ആഘോഷിക്കുകയുണ്ടായി . ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും ഡിജിറ്റൽ പോസ്റ്റർ രചന മത്സരം,  ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ്  ഉപയോഗിച്ചുള്ള  നിർമാണ മത്സരം , സ്പെഷ്യൽ അസംബ്ലി  , ഫ്രീഡം ഫെസ്റ്റ് സന്ദേശം അവതരണം  എല്ലാം നടത്തി

  1. ഡിജിറ്റൽ പോസ്റ്റർ രചനാ  മത്സരം
  2. ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ്  മത്സരം
  3. സ്പെഷ്യൽ അസംബ്ലി

ക്യാമ്പോണം  2023

5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

സ്‌കൂൾ ഐ . ടി. മേള

ലിറ്റിൽ കൈറ്റ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .

സ്‌കൂൾ കലോൽസവം

സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.

സബ് ജില്ലാ ശാസ്ത്രോത്സവം

കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്), രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ് മുഹമ്മദ് ഹാദി (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത്  (എൽകെ 22-25 ബാച്ച്), അനിമേഷനിൽ അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B ഗ്രേഡ്  കരസ്ഥമാക്കി. മൊത്തം  പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു .

സ്‌കൂൾ വിക്കി അപ്ഡേഷൻ

സ്കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി      അപ്‌ഡേഷൻ  നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി  മീഡിയ വിങ്  രൂപീകരിച്ചിട്ടുണ്ട്.       ഇടവേളകളിലും  , ഒഴിവു സമയത്തും കുട്ടികൾ  ഇതിനായി  സമയം  കണ്ടെത്തുന്നു.  സ്‌കൂൾ വിക്കി     മീഡിയ വിങ്ങിൽ  പത്താംതരം വിദ്യാർത്ഥികളായ  അഭിനവ് കൃഷ്ണൻ, ഗൗതം ഗംഗൻ ,ഒമ്പതാം     തരം  വിദ്യാർത്ഥി  റിഥുനന്ദ് , എട്ടാം തരാം വിദ്യാർത്ഥികളായ  ആദിഷ്, ദേവദർശൻ      എന്നിവരെയാണ്  തിരഞ്ഞെടുത്തത്.


  സ്‌കൂൾവിക്കി  അപ്‌ഡേഷൻ  പരിശീലനവും  കുട്ടികൾ നൽകി വരുന്നുണ്ട്.   സ്‌കൂളിനു     സമീപപ്രദേശത്ത്  താമസിക്കുന്ന  അമ്മമാർ, സ്‌കൂളിലെ അധ്യാപകേതര ജീവനക്കാർ എന്നിവർ     ഉച്ചയ്ക്കുള്ള  ഇടവേളകളിൽ ലാബിൽ എത്തി  പരിശീലനത്തിൽ  പങ്കെടുക്കാറുണ്ട് . അധ്യാപകരുടെ      പിന്തുണയും  കുട്ടികൾക്ക്  നൽകി വരുന്നുണ്ട്

   മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഫോട്ടോ എടുത്ത്  സ്‌കൂൾ വിക്കിയിൽ  ചേർക്കുന്നതും     ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്  .

മാസ്റ്റർ ട്രെയ്നർ  കാദർ സർ  CHSS സന്ദർശനം

കാസർഗോഡ് ജില്ലാ  മാസ്റ്റർ ട്രെയ്നർ  കാദർ സർ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സന്ദർശിച്ച്  ലിറ്റിൽ കൈറ്റ്സ് ടീമിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി.  സബ് ജില്ലയിൽ മികച്ച പ്രകടനം  കാഴ്ച വെച്ച ലിറ്റിൽ കൈറ്റ്സ്  കുട്ടികളെ  അദ്ദേഹം അഭിനന്ദിച്ചു

ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു.   ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളുടെ മികവും കൂടിയപ്പോൾ കാസർഗോഡ് ജില്ലയിലെ BEST SCHOOL IN IT FAIR എന്ന നേട്ടം കൈവരിക്കാൻ സ്‌ക്കൂളിന് കഴിഞ്ഞു. . ഹയർ സെക്കന്ററി വിഭാഗത്തിലെ ഹൃഷികേശ്  ഐ ടി ക്വിസിൽ ഒന്നാം  സ്ഥാനവും,   തേജസ്സ് ഡിജിറ്റൽ പെയിന്റിങ്ങിൽ  എ ഗ്രേഡും നേടി. തുടർച്ചയായി രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടി 2022 ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് സ്‌കൂളിന് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത് . തുടർച്ചയായി രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടിയതിൽ  ഹെഡ്മാസ്റ്റർ മനോജ്  മാസ്റ്റർ,  പ്രിൻസിപ്പൽ ടോമി മാസ്റ്റർ,  മാനേജർ  മുഹമ്മദ് ഷെരീഫ് , പി.ടി എ പ്രസിഡന്റ്  മുഹമ്മദ് ഇക്‌ബാൽ  എന്നിവർ അഭിനന്ദിച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി .

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .

സംസ്ഥാന ശാസ്ത്രോത്സവം  ഐ ടി മേള

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .

ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.

സബ് ജില്ലാ കലോൽസവം

കലോത്സവ കിരീടം  വീണ്ടും  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിന്

ഹൈസ്‌കൂൾ  വിഭാഗം  കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം  ബഹുദൂരം പിന്നിലാക്കി  മൊത്തം 221 പോയിന്റുമായാണ്  സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്. മത്സരിച്ച ഭൂരിഭാഗം  ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയതിനാൽ  ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും  ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക്  അർഹത നേടാൻ  കുട്ടികൾക്ക്  കഴിഞ്ഞു .

ജില്ലാ കലോൽസവം

ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.

ജില്ലാ കലോൽസവത്തിൽ  നിവേദിതക്ക്  ഇംഗ്ലീഷ് പ്രസംഗത്തിൽ   ഒന്നാം സ്ഥാനം

  ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം എ ഗ്രേഡ്
  ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം എ ഗ്രേഡ്

ലിറ്റിൽ കൈറ്റ്സ്  2023-24  ഡെപ്യൂട്ടി  ലീഡർ  പത്താം   ക്ലാസ്സ്  വിദ്യാർത്ഥി  നിവേദിത ക്ക്  ജില്ലയിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ   ഒന്നാം സ്ഥാനം നേടി . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലെല്ലാം   മികവ് പുലർത്തുന്ന  നിവേദിത  മികച്ച വാർത്ത വായനയിലും  സമ്മാനം നേടിയിട്ടുണ്ട് . സ്‌കൂൾ കുട്ടി റേഡിയോ  പരിപാടിയുടെ കോർഡിനേറ്റർ കൂടിയാണ് നിവേദിത. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെയെല്ലാം വാർത്താ  റിപ്പോട്ടിങ് നടത്തി വിക്ടേഴ്‌സ് ചാനലിലേക്ക്    അയക്കുന്നതും നിവേദിതയാണ് .  സംസ്ഥാന കലോത്സവത്തിലും മികച്ച  നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിവേദിത.

ജില്ലാ കലോൽസവത്തിൽ ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം

  ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം എ ഗ്രേഡ് . കാസർഗോഡ് ജില്ലാ  കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പത്താം  ക്ലാസ്സ്  വിദ്യാർത്ഥിയും  ലിറ്റിൽ കൈറ്റ്സ്  2021 -24  ബാച്ച്  അംഗവുമായ  ജീവൻ കൃഷ്ണ   എ ഗ്രേഡോടെ  രണ്ടാം സ്ഥാനം നേടി.