സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ericvinod (സംവാദം | സംഭാവനകൾ) (change total students)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വിലാസം
മാമ്പള്ളി

സെന്റ് അലോഷ്യസ് എൽ പി എസ മാമ്പള്ളി
,
അഞ്ചുതെങ്ങു പി.ഒ.
,
695309
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ8848144279
ഇമെയിൽsalpsmampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്42233 (സമേതം)
യുഡൈസ് കോഡ്32141200712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന ബെൻ
എം.പി.ടി.എ. പ്രസിഡണ്ട്പിങ്കി
അവസാനം തിരുത്തിയത്
13-12-2023Ericvinod


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1882 ൽ സ്ഥാപിതം ആയതും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിൽ ആണ് സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന തീരഭൂമിയിൽ ചിറയിൻകീഴു താലൂക്കിൽ അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാടിന്റെ അഭിമാന സ്‌തംഭം ആയി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് സെന്റ്. അലോഷ്യസ് എൽ. പി. എസ് മാമ്പള്ളി. കടലിന്റെ ആരവവും കായലിന്റെ സംഗീതവും കേട്ടുണരുന്ന മൽസ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന ഒരു പ്രദേശം ആണ് മാമ്പള്ളി. മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപെട്ട കായികരയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് മാമ്പള്ളി.

പണ്ട് ഒന്ന് രണ്ടു വ്യക്തികൾ അക്ഷരം അറിയാത്ത ആൾക്കാരെ വിളിച്ചു കൂട്ടി പഠിപ്പിക്കുന്ന ഒരു കേന്ദ്രം ആയിരുന്നു ഇത്. ആക്കാലത്തു ഈ സ്ഥാപനം ഒരു വീട് പോലെ ആണ് പ്രവർത്തിച്ചിരുന്നത്.


ചരിത്രത്തിന്റെ ഏടുകളിൽ കണ്ണോടിക്കുമ്പോൾ ഐതിഹാസികങൾ ആയ ഒരായിരം വീരഗാഥാകളുമായി ഈ കടലോര ഗ്രാമം നിലകൊള്ളുന്നു. ഭാരതത്തിന്റെ ചരിത്രം മാറ്റി മറിക്കാനും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് അധികാരക്കൊടി പാറിക്കാനും പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്പിയൻ ശക്തികൾക്ക് ഒരു കാലത്തു താവളം ആയിരുന്നു. ഏകദേശം 15 നൂറ്റാണ്ടിന്റെ അന്ത്യത്തോട് കൂടി ആണ് പോർട്ട്‌ഗീസ് കാർ ഇവിടെ കാല് കുത്തിയത്. അതോടു കൂടി ക്രിസ്ത്യൻ മിഷ്നറിമാർ രംഗപ്രവേശനം ചെയ്യുകയും വിദ്യാഭിയാസം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അനന്തരഫലം ആയി കൂടി പള്ളികൂടം പോലെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 82 അടി നീളം 17 അടി വീതിയുള്ള ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പ്രസ്തുത സ്ഥാപനം പള്ളികൾ ഏറ്റെടുക്കുകയും ചെയ്തു.

1903 കാലഘട്ടത്തിൽ ഒന്നാംതരം മുതൽ മൂന്നാം തരം വരെ ഉള്ള ക്ലാസുകൾ നിലവിൽ ഉണ്ടായിരുന്നു. പിന്നീട് 1 മുതൽ 5 വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയി മാറി.1903 ൽ ശ്രീ. മാധവൻ ആയിരുന്നു ഹെഡ്മാസ്റ്റർ.

കേരളപിറവിക്കു മുമ്പ് സ്കൂളിലെ ടീച്ചേഴ്സിന് പള്ളിയിൽ നിന്നാണ് വേതനം നൽകിയിരുന്നത്.1956 ന് ശേഷം ഇ. എം എസ് ന്റെ ഭരണകാലത്തു സ്കൂൾ എകികരണം നടത്തുകയും വേതന വിതരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യ കാലത്ത് റോഡിന്റെ മുൻ വശത്തു ഉള്ള കെട്ടിടം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

1961-1962 കാലഘട്ടത്തിൽ ഫാ:ജെയിംസ് അമേഡയുടെ കാലത്ത് സ്കൂളിനോട് ചേർന്ന് കാണുന്ന ഓഫീസ് മുറിയും, മുൻവശത്തു ഉള്ള മതിൽ മേൽക്കൂര ഓല മാറ്റി ഓട് മേഞ്ഞതും ഇടവകയുടെ സഹായത്തോട് കൂടി ആണ്. അന്നത്തെ ഹെഡ്മാസ്റ്റർ ശീ. ദേവസഹായം സാർ ആണ്.

360 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഒരു അറബിക് ടീച്ചറും ഒരു തയ്യൽ ടീച്ചറും ഉണ്ടായിരുന്നു. അറബിക് പാർട്ട്‌ ടൈം ആയിരുന്നു. കുട്ടികളുടെ എണ്ണം വർധിച്ചതോടെ 1965 ൽ സ്കൂളിനോട് ചേർത്ത് ഒരു ക്ലാസ്സ്‌ മുറി കെട്ടി. ഈ സമയത്തു പ്രഥമ അധ്യാപകൻ ശ്രീ. ആന്റണി സാർ ആയിരുന്നു.

1968 ൽ ഇടവക വികാരി ആയിരുന്ന ഫാ :ക്ലാരൻസ് തെക്കു വശത്തു കാണുന്ന ഒന്നാം ക്ലാസ്സ്‌ കെട്ടിടം പണി കഴിപ്പിച്ചു. ഇത് എട്ടു ഡിവിഷൻ ആയി വർധിച്ചു. ആ കാലഘട്ടത്തിൽ സ്കൂൾ ഗ്രൗണ്ട് ഉണ്ടായിരുന്നു. സ്കൂളിന് അടുത്ത് മതിൽ ഇല്ലാത്തതിനാൽ സ്കൂളിന് അകത്തു കൂടി മത്സ്യo കൊണ്ട് പോകും ആയിരുന്നത് ആണ് അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ജോസഫ് സാർ നേരിട്ടത്.1987 ൽ ലോക്കൽ മാനേജർ ആയിരുന്ന ഫാ :ആൻഡ്രേസ് ഇടവകയുടെ സഹായത്തോടെ പടിഞ്ഞാറു വശത്തുള്ള കെട്ടിടവും വടക്കു വശത്തുള്ള മതിലും പണി കഴിപ്പിച്ചു.

ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് പാചകപുര പണി കഴിപ്പിച്ചത് അന്നത്തെ ഇടവക വികാരി ആയിരുന്ന ഫാ. വിൽഫ്രഡ്‌ ആയിരുന്നു ആദ്യ കാലത്ത് ക്ലാസ്സ്‌ മുറികളിൽ സ്ക്രീൻ ഇല്ലായിരുന്നു. പിന്നീട് രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സഹായത്തോടെ സ്ക്രീനുകൾ നിർമ്മിച്ചു. പൈപ്പ് കണക്ഷൻ ആരംഭിച്ചു.

തികസൗകര്യങ്ങൾ

സ്കൂളിൽ ചുവടിൽ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഉണ്ട്. (1)ആധുനിക സൗകര്യങ്ങൾ കൂടി ഉള്ള ടോയ്ലറ്റ്. (2)വിശാലമായ അടുക്കള.

(3)സ്കൂൾ പൂന്തോട്ടം. (4)അഞ്ഞുറോളം വിവിധ പുസ്തകം ഉള്ള വായനശാല. (5)ഡിജിറ്റൽ ക്ലാസ്സ്‌ റൂം. (6)പാർക്ക്.‌ (7)കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

(1)ഗാന്ധി ദർശൻ. (2)വീടൊരു വിദ്യാലയം. (3)ചരിത്ര എക്സിബിഷൻ. (4)ഹലോ വേൾഡ്. (5)വിജ്ഞാനോത്സവം. (6)വായന വസന്തം. (7)കമ്പ്യൂട്ടർ പഠനം.(8)ഗണിത ലാബ്.

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ട്രെയിനിൽ വരുന്നവർ -കടകാവൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി ഓട്ടോയിലോ അല്ലെങ്കിൽ അടുത്ത് തന്നെ ബസ് സ്റ്റാൻഡ് ഉണ്ട് അഞ്ചുതെങ്ങു, വർക്കല ബസിൽ കയറിയാൽ സ്കൂളിന്റെ മുൻവശത്തു എത്തി ചേരാൻ സാധിക്കും.

ബസ് മാർഗം -വർക്കലയിൽ നിന്ന് വരുന്നവർ അഞ്ചുതെങ്ങു ആറ്റിങ്ങൽ ബസിൽ കയറിയാൽ സ്കൂളിന് മുന്നിൽ ആയി ഇറങ്ങുവാൻ സാധിക്കും.

ആറ്റിങ്ങൽ നിന്ന് വരുന്നവർ കടക്കാവൂർ അഞ്ചുതെങ്ങു വഴി വർക്കല പോകുന്ന ബസിലോ ചിറയിൻകീഴ് വഴി അഞ്ചുതെങ്ങു വർക്കല ബസിൽ കയറിയാൽ സ്കൂളിൽ എത്തി ചേരാൻ സാധിക്കും. മുതലാപൊഴി പാലം വഴി വരുന്നവർ ബസിൽ മുതലാപൊഴി ഇറങ്ങി ഓട്ടോ മാർഗം മാത്രമേ ഇങ്ങോട്ടു വരുവാൻ സാധിക്കുക ഉള്ളൂ.


{{#multimaps: 8.677948780302971, 76.75213411561154| zoom=18 }}