ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2022-232021-222020-212019-202018-192017-182016-172015-16




വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2023-24

2022-23

2021-22

2020-21

2019-20

2018-19

2017-18

2016-17

2015-16

തനതുപ്രവർത്തനങ്ങൾ

  സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും സംഘടിപ്പിച്ചു. സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ പലതും അതുല്യങ്ങളായിരുന്നു.

അതിജീവനം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോധനരീതി

   പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

   പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നലക്ഷ്യത്തോടെ 2017 ജനുവരി 27 ന് കേരള സർക്കാർ നടപ്പിലാക്കിയ കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍. ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ സ്കൂൾ ആ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ഫലമായി, കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്.

അക്കാദമിക മാസ്റ്റർ പ്ലാൻ - പാർട്ട് 1 പാർട്ട് 2 പാർട്ട് 3
സംരക്ഷണ യജ്ഞം‍ -റിപ്പോർട്ട്

കുട്ടികളുടെ വർദ്ധനവ്
വർഷം ആകെ കുട്ടികളുടെ എണ്ണം
2016 17
1114
2017 18
1225
2018-19
1267
2019 20
1666
2020 21
1708
2021 22
1937
2022 23
1988

ഓൺലൈൻ പഠന സഹായം

ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... ചിത്രങ്ങൾ

  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മുപ്പത്തഞ്ചോളം ടെലിവിഷനുകൾ വിതരണം ചെയ്തു. വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട് പൂർവ്വ വിദ്യാർത്ഥി സംഘടന വൈദ്യുതീകരിച്ചു നൽകുകയുണ്ടായി. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകളും 13 ടാബ്‍ലറ്റുകളും വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി ഒട്ടനവധി സുമനസ്സുകൾ പഠന സൗകര്യമൊരുക്കി കൈത്താങ്ങേകി.

സഹായഹസ്തവുമായി മോഡൽ കുടുംബം

അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു

  കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി..

പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ്

പഠന സാമഗ്രികൾ ശേഖരിക്കുന്നു

   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.

യൂ ട്യൂബ് ചാനൽ

  കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ മാനസ്സിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ജൂൺ മാസത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയത്. മികച്ച ക്ലാസ്സ് റൂം പ്രർത്തനങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും മികച്ചവ യു ട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിവിധ ക്ലബുകൾ നടത്തുന്ന ദിനാചരണങ്ങളിൽ ഉൾക്കൊള്ളിക്കുന്ന മികവാർന്ന പരിപാടികൾ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് സ്വന്തം അവതരണം ചാനലിൽ കാണാൻ ലഭിക്കുന്ന അവസരം കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുകയും അവരിൽ കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള താത്പര്യo വർദ്ധിപ്പിക്കുന്നു.

സ്കൂൾ യൂ ട്യൂബ് ചാനൽ

സ്കൂൾ ഹെൽത്ത് കെയർ

സ്കൂൾ ഹെൽത്ത്‌ കെയർ ‍‍

സ്കൂൾ ഹെൽത്ത്‌ കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു.

മാഗസിൻ

   സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു.

സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ

അധ്യാപകർ പെയിന്റ് ചെയ്യുന്നു

  മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിന്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിന്റിംഗ് തൊഴിലാളികളായി മാറി. മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിന്റു ചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്. ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി.

വാർത്ത

സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്

  അതിയന്നൂർ ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെ കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഗവണ്മെന്റ് മോഡൽ എച്ച്. എസ്. എസ് വെങ്ങാനൂർ സ്കൂളിലെ കൗൺസിലറായി മേബിൾ. സി 3/8/2019 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു. നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. കുട്ടികളുടെ മാനസിക ആരോഗ്യ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണക്ലാസുകൾ നൽകി വരുന്നു വ്യക്തിത്വ വികസനം, മാനസിക വളർച്ച, നൈപുണ്യ പരിശീലനം, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയൽ, റീപ്രൊഡക്റ്റീവ് ഹെൽത്ത്‌ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇൻഡിവിജ്വൽ കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് കൗൺസിലിങ് നൽകുകയും കൃത്യമായ ഫോളോ – അപ്പ് ലൂടെ അവരുടെ പ്രശ്നത്തിന് പരിഹാരം കാണുകയും ഫാമിലി കൗൺസിലിങ് കൂടെ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത് നൽകുകയും ചെയ്യുന്നുണ്ട്. വിദഗ്ധ സേവനം ആവശ്യമുള്ള കേസുകളിൽ റഫറൻസ് നൽകുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

മോഡൽ എഫ് എം

എഫ് എം

  2018-19 അധ്യയന വർഷത്തിൽ രൂപീകൃതമായ മോഡൽ എഫ് എം കോവിഡ് കാലഘട്ടത്തെ അതിജീവിച്ച് ഈ അധ്യയന വർഷത്തിൽ സുഗമമായി നടന്നു വരുന്നു. കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രോത്സാഹനം നൽകാനും മോഡൽ എഫ് എം സഹായിക്കുന്നു. മലയാളം അധ്യാപിക ശ്രീമതി.കെ.ഷീല, ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് ലീഡർ, പാർവതി എസ് എസ് എന്നിവർ കുട്ടികൾക്ക് നേതൃത്യവും പരിശീലനവും നൽകുന്നു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് ഓരോ ദിവസവും രാവിലെ ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് വ്യത്യസ്ത നിലനിർത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നൽകി വരുന്നു

സ്കൂൾ വിക്കി ടീം

   സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്. ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.