ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2017 ജൂൺ 1- പ്രവേശനോത്സവം

  9.30 ന് വർണ്ണാഭമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചു. ബഹുമാന്യനായ കോവളം എം എൽ എ, ശ്രീ. വിൻസന്റ് അവർകൾ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രമുഖരായ ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. കുട്ടികളുടെ പാഠ്യ - പാഠ്യേതര വിഷയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ദിനാചരണങ്ങളും ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പരിസ്ഥിതി ദിനം

  2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു.

വായനാവാരം

  ജ‌ൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മികച്ച വായനക്കാരിയായ അമ്മ, മികച്ച കൈയ്യക്ഷരമുളള അമ്മ, മികച്ച ചിത്രകാരിയായ അമ്മ എന്നിവരെ തെരെഞ്ഞെടുക്കാൻ നടത്തിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മികച്ച കൈയ്യക്ഷരമുളള അമ്മയായി , ശ്രീമതി സുജിതകുമാരിയേയും മികച്ച ചിത്രകാരിയായ അമ്മയായി ശ്രീമതി സിബിയേയും മികച്ച വായനക്കാരിയായ അമ്മയായി ശ്രീമതി ഐറിസിനേയും തെരഞ്ഞെടുത്തു. മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. സമ്മാനാർഹർക്ക് സമാപനസമ്മേളനത്തിൽ വച്ച് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

ശാസ്ത്ര മേള

കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ശാസ്ത്രമേള ധാരാളം പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് നടത്തിയത്. ഉദ്ഘാടനം പോലും പരീക്ഷണങ്ങളാൽ സമ്പന്നമായിരുന്നു.

ഉദ്ഘാടനം
ഉദ്ഘാടനം

സ്കുൂൾ കലോത്സവം

കലോത്സവം-നാടകം

   ഈ വർഷത്തെ സ്കൂൾ കലോത്സവം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.ക‍ുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ കലോത്സവവേദി മറക്കാനാവാത്ത അനുഭവമായിരുന്നു.വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കപ്പെട്ട മുഹൂർത്തമായിരുന്നു. സ്കൂൾ കലോത്സവവും ലഹരിരഹിതകാമ്പസ് പ്രവർത്തനങ്ങളും ശ്രീ. ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു. സബ്ജില്ല, ജില്ലാകലോൽസവത്തിൽ നിരവധിപേർ പങ്കെടുത്തു. ജില്ലാ തലത്തിൽ `A´ ഗ്രേയ്ഡ് നേടിയവർക്കും പങ്കെടുത്തവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. ഹയർ സെക്കണ്ടറിയിലെ ശോഭികാ മോഹനും ടീമും കലാ പ്രസംഗത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുത്തു. അഭിനന്ദനങ്ങൾ ശ്രീ. കവിതാ ജോൺ സ്കൂൾ കലോത്സവം കൺവീനറായി പ്രവർത്തിച്ചു.

നവപ്രഭ

  9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി.

ഓണാഘോഷം

ഓണാഘോഷം-മെഗാ തിരുവാതിര

  ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റ‍ുക‍ൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു.

തിരുവാതിര

വിദ്യാരംഗം കലാസാഹിത്യവേദി

  വിദ്യാർഥികളിലെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാരംഗം പ്രവർത്തിച്ചുവരുന്നു .വായനവാരത്തിൽ സാഹിത്യമത്സരങ്ങളും പുസ്തകപ്രദർശനവും സംഘടിപ്പിച്ചു. മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ക്ലാസ് കയ്യെഴുത്തു മാസികകൾ തയ്യാറാക്കി മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകി. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. ഏകദിന പഠന വിനോദ യാത്രയും നടത്തി. ശ്രീ. പ്രമോദ് സർ,ശ്രീമതി ഫ്ലോറിസെൻ എന്നിവർ വിദ്യാരംഗത്തിന് നേതൃത്വം നൽകി.

ഇംഗ്ലീഷ് ക്ലബ്

  ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയുണ്ടായി. ക്ലബ്ബ് രൂപീകരിച്ചയുടൻ പ്രവർത്തനങ്ങൾ തുടങ്ങി. വായന വാരവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിച്ചു. ശാസ്ത്രമേള യോടനുബന്ധിച്ച് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.പവർപോയിന്റ് പ്രസന്റേഷൻ,പസിൽ,വർക്കിംഗ് മോഡൽ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യദിനത്തിലെ'വന്ദേമാതരം' എന്ന് ദൃശ്യവിവരണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .ശ്രീമതി. റാണി ദീപ റ്റി. ഷെർലി എന്നിവർ നേതൃത്വം നൽകി.

കൈരളി ക്ലബ്ബ്

  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന രസകരവും വിജ്ഞാനപ്രദവുമായ കൈരളി വിജ്ഞാന പരീക്ഷയിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.6. എ യിലെ 'അന്നാമേരി' സംസ്ഥാനതലത്തിൽ പങ്കെടുത്ത് ക്യാഷ് അവാർഡിന് അർഹയായി. ഭാഷയെയും സംസ്കാരത്തെയും അടുത്തറിയാനുതകന്ന നിരവധി പ്രവർത്തനങ്ങൾ കൈരളി ക്ലബ്ബിന്റെ കീഴിൽ നടക്കുന്നു. ശ്രീ. ലീനകുമാരി, ശ്രീ. ജിബി എന്നിവർ നേതൃത്വം നൽകി.

ഹിന്ദി ക്ലബ്

  ഹിന്ദി അസംബ്ലി ആഴ്ചത്തോറും നടന്നുവരുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളിലെല്ലാം ഹിന്ദി ക്ലബ്ബിന്റെ സജീവമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശ്രീമതി. ഷീജ , ശ്രീ സുപ്രിയ എന്നിവർ നേതൃത്വം നൽകി.

ഗാന്ധിദർശൻ

  ഗാന്ധിയൻ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനുള്ള ഗാന്ധിദർശൻ പഠനപരിപാടിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണങ്ങളിലെല്ലാം ഗാന്ധിദർശൻ സജീവമായി പങ്കുകൊള്ളുന്നു. ലോഷൻ നിർമ്മാണം, പച്ചകൃഷിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ജീവിതശൈലി രോഗങ്ങളും സമാന്തര ചികിത്സയും എന്ന വിഷയത്തിൽ അധ്യാപകർക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. സ്വാതന്ത്ര്യദിന റാലി ,രക്തസാക്ഷിദിന റാലി ,സമാധാന റാലി, സേവനവാരം എന്നിവ ഭംഗിയായി സംഘടിപ്പിച്ചു. സബ്ജില്ലാതല ഉദ്ഘാടനവും സബ്ജില്ലാ കലോത്സവവും നമ്മുടെ സ്കൂളിലാണ് സംഘടിപ്പിക്കപ്പെട്ടത് .കലോത്സവത്തിൽ നിരവധി സമ്മാനങ്ങളും നേടുകയുണ്ടായി.

  ഗാന്ധിദർശൻ പ്രവർത്തന റിപ്പോർട്ട് ഗാന്ധി, ആൽബം, മാഗസീൻ എന്നിവ തയ്യാറാക്കി .ഗാന്ധിഭവനിൽ അവാർഡുനിർണയ കമ്മറ്റിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ശ്രീ. വിഷ്ണുലാൽ സാറിന്റെ സുശക്തമായ നേതൃത്വത്തിൽ ശ്രീ. എൽ. സുരേഷ് കുമാർ, ശ്രീ സുപ്രിയ, ശ്രീ. സുജിത എന്നിവർ കോർഡിനേറ്റർമാരായും ഉള്ള ഗാന്ധിദർശൻ കമ്മിറ്റി സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു.

സയൻസ് ക്ലബ്ബ്

  60 കുട്ടികളും അധ്യാപകരുമുൾപ്പെടുന്ന സയൻസ് ക്ലബ് ദിനാചരണങ്ങളും വിവിധ മത്സരങ്ങളും ഭംഗിയായി നടത്തി വരുന്നു.10.എ യിലെ ഋതിക സയൻസ് ക്വിസിന് ജില്ലാതലത്തിൽ പങ്കെടുത്തു. പ്ലാനറ്റോറിയത്തിലേക്ക് ഏകദിന പഠനയാത്ര നടത്തി. തിരു. മെഡിക്കൽ കോളേജിലെ മെടക്സ് എക്സിബിഷൻ കാണാൻ കുട്ടികൾക്ക് ലഭിച്ച അവസരം ഏറെ പ്രയോജനപ്രദമായിരുന്നു. ശ്രീമതി. ബേബിയമ്മ,ശ്രീമതി. ഫ്ളോറി ബെൽഎന്നിവർ നേതൃത്വം നൽകി.

ഇക്കോ ക്ലബ്

  ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. നിരവധി മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകി. വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാതലത്തിൽ സംഘടിപ്പിച്ച ഓസോൺ ക്വിസ്സിൽ ടീനാ ശ്യാം, നിഹാര എന്നിവർ ഒന്നാം സ്ഥാനം നേടി. വനം-വന്യജീവി വാരാചരണത്തോടനുബന്ധിച്ച് വനവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ നിഹാര ജെ കെ,വിശാഖ് എന്നിവർ ഒന്നാം സ്ഥാനം നേടി ട്രോഫി,ക്യാഷ് അവാർഡ് എന്നിവയ്ക്ക് അർഹരായി. മാതൃഭൂമി സംഘടിപ്പിച്ച സംസ്ഥാനതല കുട്ടി പാർലമെന്റിൽ നിഹാര.ജെ.കെ .9. ബി ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും നേടി ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. ഈ വർഷവും ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രോഗ്രാമുകൾ നടത്തി. ശ്രീ. പ്രസന്നകുമാരി ഇക്കോ ക്ലബ്ബിന് സുശക്തമായി നേതൃത്വം നൽകി.

കാർഷിക ക്ലബ്ബ്

  അധ്യായന വർഷാരംഭം മുതൽ കാർഷിക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.30 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി. വിളവെടുപ്പുനടത്തിയ ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.ചിങ്ങം ഒന്നിന് വെങ്ങാനൂർ കൃഷിഭവൻ നടത്തിയ കാർഷിക ക്വിസ്,ഉപന്യാസം എന്നീ മത്സരങ്ങളിൽ യു.പി,എച്ച്.എസ് വിഭാഗം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.

ഹെറിറ്റേജ് ക്ലബ്ബ്

  കുട്ടികളിൽ പൈതൃക ബോധം ഉളവാക്കുന്നതിനായി ഹെറിറ്റേജ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്രമാളിക സന്ദർശിച്ചു. പുരാവസ്തുക്കളുടെ എക്സിബിഷൻ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.

സ്കൂൾ സൊസൈറ്റി

  സ്കൂൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുസ്തകവിതരണം കൃത്യമായും കാര്യക്ഷമമായും നടത്തി. കാർഷിക ക്ലബ്ബ്,ഹെറിറ്റേജ് ക്ലബ്ബ്,സ്കൂൾ സൊസൈറ്റി എന്നിവ ഷീബ ടീച്ചറുടെ നേതൃത്വത്തിലും ശ്രീമതി. ഷീജ,ശ്രീമതി. സുപ്രിയ എന്നിവരുടെ നേതൃത്വത്തിലും കാര്യക്ഷമമായി പ്രവർത്തനം നടന്നു.

ഹെൽത്ത് & സ്‌പോർട്സ് ക്ലബ്ബ്

  ആരോഗ്യ കായിക ക്ലബ്ബിൽ വിവിധ പ്രവർത്തനങ്ങളും പരിപാടികളും നടന്നുവരുന്നു. മെഡിക്കൽ കോഴ്സുകൾ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി ആറോളം കുട്ടികൾ സബ്ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു. ഏകദേശം പത്തോളം ഗെയിമുകളിലും അത്‌ലറ്റിക്കിലും സ്കൂൾ ടീം പങ്കെടുത്തു. വോളിബോൾ സബ്ജില്ലാ മത്സരത്തിൽ തുടർച്ചയായ ആറാം വർഷവും നമ്മുടെ സ്കൂൾ ചാമ്പ്യനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിവരുന്നു. ക്രിക്കറ്റ് ടൂർണ്ണമെന്റിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. ഈ സ്കൂളിൽ നിന്നും പത്തും,+2 വും പാസായ 25 ഓളം കുട്ടികൾക്ക് വിവിധ കോഴ്സുകളിൽ സ്പോഴ്സ് തലത്തിൽ അഡ്മിഷൻ നേടാൻ കഴിഞ്ഞു. പരിമിതമായ സ്ഥല പരിധിയിൽ നിന്നുകൊണ്ട് അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച രീതിയിൽ കായികമേളയിൽ നടത്തുകയുണ്ടായി. ശ്രീമതി. സജിത ടീച്ചർ നേതൃത്വം നൽകി വരരുന്നു.

കുട്ടിക്കൂട്ടം ഐടി ക്ലബ്ബ്

  വിവര സാങ്കേതികവിദ്യാക്ലാസായ കുട്ടിക്കൂട്ടം ജൂൺ ആദ്യവാരം തന്നെ രൂപീകരിക്കുകയുണ്ടായി. നിഹാര. ജെ. കെ 9. ബി, അനുരാഗ. ടി. ജെ 8. ബി എന്നിവർ എസ് എസ് എൽ റ്റി സി മാരായി തെരഞ്ഞെടുക്കപ്പെട്ടു.മലയാളംടൈപ്പിംഗ് മൾട്ടീമീഡിയ പ്രസംഗകൻ, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡ് ചെയ്യുന്നതും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുന്നതും നമ്മുടെ കൊച്ചുമിടുക്കരാണ്.ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി ഹാർഡ് വെയർ എക്സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ സബ്ജില്ലാഎൈ.റ്റി മേളയ്ക്ക് പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നു. ശ്രീ. പി. ആർ. ദീപ ഐടി ക്ലബ്ബിന് നേതൃത്വം നൽകി .

ശിശുദിനം

ശിശുദിനം-അസംബ്ലി

  നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചാജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചാജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ ക‍ുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.

സ്കൂൾ ലൈബ്രറി

  സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു.8-)0 ക്ലാസ് മുതലുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ നേരിട്ടെടുക്കാനുള്ള സൗകര്യം ഒരുക്കി. കാർഡ് സമ്പ്രദായത്തിലൂടെ പുസ്തക വിതരണം കൂടുതൽ എളുപ്പത്തിലാക്കി. ലൈബ്രറി പിരിയിഡുകളിൽ ലൈബ്രറിയിലെത്തി വായിക്കുന്നു. സ്കൂൾ പ്രവർത്തി സമയം മുഴുവൻ പ്രവർത്തിക്കുന്ന തരത്തിൽ ലൈബ്രറി സജ്ജമാക്കി.

സ്കൂൾ ബസ്സ്

  മുൻവർഷത്തെ അപേക്ഷിച്ച് സ്കൂൾ ബസ്സിൽ വരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. രണ്ടു ട്രിപ്പ് ആയിട്ടാണ് സ്കൂൾ ബസ്സ് ഓടുന്നത്. സ്കൂൾ സമയത്തിനു മുൻപേ രാവിലെ ബസ്സ് കൃത്യമായും സ്കൂളിൽ എത്തുന്നുണ്ട്. രണ്ട് ട്രിപ്പ് ഓടുന്നതിനു പുറമേ ഒരു പ്രൈവറ്റ് വാനും സ്കൂളിനു വേണ്ടി സേവനം നടത്തുന്നു. സ്കൂൾ ലൈബ്രറി, സ്കൂൾ ബസ്സ് എന്നിവയ്ക്ക് ശ്രീ. ഷീല ടീച്ചർ ശക്തമായ നേതൃത്വം നൽകി.


സ്കൗട്ട് ആൻഡ് ഗൈഡ്

  കഴിഞ്ഞ അധ്യയന വർഷവും സ്കൗട്ടിനൊപ്പം ഗൈഡിംഗ് വിഭാഗവും പ്രവർത്തിച്ചുവരുന്നു. വിവിധ പ്രോഗ്രാമുകളിലും ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ബാലരാമപുരം ലോക്കൽ അസോസിയേഷൻ സെന്ററായി നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നു. ശ്രീ. സുരേഷ് കുമാർ,ശ്രീമതി. സൈനു എന്നിവർ നേതൃത്വം നൽകി. മുൻവർഷത്തേക്കാൾ കൂടുതൽ കുട്ടികൾ സ്കൗട്ട് & ഗൈഡിൽ അംഗങ്ങളായുണ്ട്.

ഗണിത ക്ലബ്ബ്

  ഗണിതത്തോടുള്ള ഭയം മാറ്റി ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ അംഗങ്ങളാണ്. ഗണിത ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി. ശ്രീമതി. ശ്രീജ നേതൃത്വം നൽകി.

എസ്.എസ്. ക്ലബ്ബ്

  ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളെല്ലാം എസ്. എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനം, ഹിരോഷിമാ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം എന്നിവ വിപുലമായി നടക്കുകയുണ്ടായി. യുദ്ധ വിരുദ്ധ പോസ്റ്ററുകൾ, ക്വിസ്, ദേശഭക്തിഗാനം, പ്രസംഗം,കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി. സാമൂഗ്യശാസ്ത്രമേളയിൽ തിളക്കമാർന്ന പങ്കാളിത്തം കാഴ്ചവെച്ചു. പൊതു വിജ്ഞാന ക്വിസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് സമ്മാനങ്ങൾ നൽകി.


ഉച്ചഭക്ഷണം

  രുചിപ്രദവും ആരോഗ്യകരവുമായ ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ മികച്ച നിലവാരത്തിൽ നടന്നുവരുന്നു. ശ്രീമതി. ജിബിമോൾ നേതൃത്വം നൽകി വരുന്നു.


ശാസ്ത്രോത്സവം ദിനാചര​ണങ്ങൾ| ഒാ​ണാഘോഷം കലോത്സവം കായികം നവപ്രഭ

ചിത്രശാല