ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.



ലിറ്റിൽ കൈറ്റ്സ് ബോർഡ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍. ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.


ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

മാസാന്ത്യ വാർത്ത പത്രിക

മാസാന്ത്യ വാർത്ത പത്രിക

10, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ മാസവും പ്രതിമാസ വാർത്താ പത്രം പ്രസിദ്ധീകരിച്ചു.

മാസാന്ത്യ വാർത്ത പത്രിക 2022-23

മാസാന്ത്യ വാർത്ത പത്രിക 2023-24

കൈത്താങ്ങ് പദ്ധതി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്)  Kden live

തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്ക്കൂളിലെ

ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം  ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.

കൂടുതൽ അറിയാൻ click.

കൈറ്റ്സ് കുട്ടിക്കൂട്ടം

ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.

  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ

വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.