സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർജീവൻ ജെ. സുരേഷ്
ഡെപ്യൂട്ടി ലീഡർഅലീന ഷിബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുലേഖ ഫിലിപ്
അവസാനം തിരുത്തിയത്
24-11-202343034

2021-2024 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 242 കുട്ടികളിൽ നിന്നും 40 അംഗങ്ങളെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ശാസ്ത്ര സാമൂഹിക ഗണിത ഐടി മേള നമ്മുടെ സ്കൂളിൽ വച്ച് നടന്നപ്പോൾ അംഗങ്ങളുടെ സേവനവും പങ്കാളിത്തവും ഉണ്ടായിരുന്നു സ്കൂൾ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു. ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് നവംബർ 26 ശനിയാഴ്ച രാവിലെ 9.00മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു ടി ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ് ആശംസകൾ അർപ്പിച്ചു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് ക്യാമ്പിൽ ക്ലാസ് നടത്തി. സബ്ജില്ലയിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. പ്രോഗ്രാമിങ്ങിന് നാല് കുട്ടികളെയും ആനിമേഷന് നാല് കുട്ടികളെയും തിരഞ്ഞെടുത്തു.ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് 2023 പരിപാടിയിൽ നമ്മുടെ സ്കൂളിൽ 2021-2024 ബാചിൽ നിന്ന് രണ്ട് കുട്ടികൾ റോബോട്ടിക്സ് എക്സിബിഷനിൽ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി.അർഡിനോ കിറ്റ് ഉപയോഗിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ഓട്ടോമാറ്റിക് പെസ്റ്റ് കൺട്രോൾ സിസ്റ്റം, വേസ്റ്റ് ബാസ്ക്കറ്റ്, ലൈൻ ഫോളോവർ നിർമ്മിച്ചു. LBS എൻജിനീയറിങ് കോളേജ് നടത്തിയ ലൈൻ ഫോളോവർ റോബോട്ടിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.