ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26316 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പ്രസിദ്ധമായ എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഒ എൽ സി ജി എൽ പി സ്കൂൾ പള്ളുരുത്തി.

ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484 2224884
ഇമെയിൽolcglps2012b@gmail.com
കോഡുകൾ
സ്കൂൾ കോഡ്26316 (സമേതം)
യുഡൈസ് കോഡ്32080801902
വിക്കിഡാറ്റQ109845127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിശ T.J
പി.ടി.എ. പ്രസിഡണ്ട്റോണി റാഫേൽ
എം.പി.ടി.എ. പ്രസിഡണ്ട്ദലീല
അവസാനം തിരുത്തിയത്
16-08-202326316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

ചരിത്രം

എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു. സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.

സ്ഥാപക

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ

ഭൗതികസൗകര്യങ്ങൾ

പൂന്തോട്ടവും തണൽ മരങ്ങൾ നിറഞ്ഞ സുന്ദരമായ വിദ്യാലയഅങ്കണം .മൂന്നു നിലകളിലായി ക്ലാസ് മുറികൾ .ക്ലാസ് മുറികൾക്ക് പുറമേ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ക്ലാസ്സ് റൂം സയൻസ് ലൈബ്രറി,വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ടോയ്‌ലറ്റ് സംവിധാനം, കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ളതും വായുസഞ്ചാരം ഉള്ളതുമായകിച്ചൻ ,മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സജ്ജീകരണങ്ങൾ.

17ക്ലാസ് മുറികളിൽ 6 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് .

  • ചുറ്റുമതിൽ
  • പാർക്കിംഗ് സൗകര്യം
  • കളിസ്ഥലം
  • വോളിബാൾ കോർട്ട്  
  • പൂന്തോട്ടം
  • ജൈവ വൈവിധ്യ പാർക്ക്  
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • ക്ലാസ് മുറികൾ
  • പ്രഥമ ശുശ്രൂഷാ സംവിധാനം     
  • ലൈബ്രറി
  • ലാബ്
  • കംപ്യൂട്ടർ ലാബ്
  • ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ശുദ്ധജലം

വിദ്യാലയ സമുച്ചയം

പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  എന്നിവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം.





ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രവേശിക്കുന്നത്.





പാർക്കിംഗ് സൗകര്യം

പാർക്കിങ് ഏരിയ സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായ സ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്

കളിസ്ഥലംകുട്ടികൾക്ക് സുരക്ഷിതമായി കളിക്കുവാനുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട് .





പൂന്തോട്ടം

സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് .



ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ പാർക്കുണ്ട് . ഇതിൽ ഔഷധ സസ്യങ്ങളുടെയും ജന്മ നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ ഒരു ശേഖരവും ഉണ്ട് . തേനീച്ച കൂടും, കിളിക്കൂടും , കുളവും , ബട്ടർഫ്‌ളൈ പാർക്കും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളും അധ്യാപകരും ആണ് ഇത് പരിപാലിച്ചു പോരുന്നത് .

ജൈവ വൈവിധ്യ പാർക്ക്






സ്കൂൾ ബസ്

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട് . ബസ് സൗകര്യക്കുറവുള്ള തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് . 

 





ക്ലാസ് മുറികൾ

വിദ്യാലയത്തിൽ 17ക്ലാസ് മുറികളാണുള്ളത് . ക്ലാസ് മുറികളെല്ലാം വിശാലവും ആണ് . വലിയ ബ്ലാക്ക് ബോർഡും അധ്യാപർക്കു ഉപയോഗിക്കുവാൻ  ഫ്ലാറ്റ് ഫോമും ഉണ്ട്. ഓരോ ക്ലാസിലും ഭിത്തി അലമാരകളും ഉണ്ട് .

ലൈബ്രറി

അയ്യായ്യിരത്തോളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാനും ഇഷ്ടമുള്ള മേഖലയിലുള്ള പുസ്തകങ്ങൾ കണ്ടെത്തുവാനും സ്കൂൾ ലൈബ്രറി കുട്ടികൾക്ക് അവസരം കൊടുക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഗണിതം, സോഷ്യൽ സയൻസ് എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ അലമാരയിൽ ബുക്കുകൾ ക്രമീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനായി ഈ പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജനറൽ നോളജ് , സർവ്വവിജ്ഞാനകോശം, ശൈലി നിഘണ്ടു, ഡിക്ഷണറി , പഴഞ്ചൊൽ പ്രപഞ്ചം, ക്വിസ് എന്നിങ്ങനെയുള്ള വിപുലമായ ശേഖരങ്ങൾ കൊണ്ട് ഏറെ ആകർഷകമാണ് സ്കൂൾ ലൈബ്രറി.

വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ കണ്ടെത്തിയ പുസ്തകത്തിന്റെ പേരുവിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.

സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ നൽകുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല
















സ്റ്റാഫ്

1 Sr.Eliswa(H.M)
2 JAYAMMA K.L
3 MARY SHEEJA
4 MARY JANET
5 TRESA SUJA
6 MORA JOSEPHINE
7 DARLY GEORGE
8 HEMITHA SINI
9 MARY PHILOMENA
10. FEXY MEYN
11. PAMELA JOSEPH
12 SHILJA MARY JOHN
13 ROSMY JOHNSON
14 ELIZABETH T.J
15 ANITHA M.J
16 JEAN CHRISTOPHER
17 RESHMA O.L

പ്രവർത്തനങ്ങൾ

പ്രവർത്തന റിപ്പോർട്ട് 2020 -21

2020 - 21 ലോക ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 അതിപ്രസരണം നടത്തിയ കാലയളവിലും ഹൃദയങ്ങളിൽ വിദ്യാരംഭ ദിവസത്തിന് ഒട്ടും മങ്ങലേൽക്കാതെ തന്നെ പ്രവേശനോത്സവ പരിപാടികൾ ഓൺലൈനായി ആരംഭിച്ചു.ഇതിൻറെ മുന്നൊരുക്കം എന്നോണം 25 - 5 -2020 പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് ചേരുകയുണ്ടായി. ടീച്ചേഴ്സും അംഗങ്ങളും സന്നിഹിതരായിരുന്നു മീറ്റിംഗിൽ പ്രവേശനോത്സവം ആയിരുന്നു പ്രധാന ചർച്ചാവിഷയം .ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസ് ടീച്ചേഴ്സ് അത് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ക്ലാസിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുവാനും സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുവാനും തുടർന്നുള്ള അക്കാദമിക് അനക്കാദമിക പരമാ യിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും മറ്റും ഈ ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുവാനും തീരുമാനിച്ചു.

പ്രവേശനോത്സവം

1 -6 - 2020 പുതിയ അധ്യയന വർഷത്തേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നോണം അന്നേദിവസം രാവിലെ കൃത്യം പത്ത് മണിക്ക് ഒരു സി ജി എൽ പി എസ് പ്രധാനധ്യാപിക ബഹുമാനപ്പെട്ട സി. ഏലിശ്വാ  എല്ലാ കുട്ടികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഹൃദയസ്പർശിയായ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് അതാത് ക്ലാസ് ടീച്ചേഴ്സ് സ്വയം പരിചയപ്പെടുത്തുകയും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തുകയും കുട്ടികൾ സ്വയം പരിചയപ്പെടുത്താൻ ഉള്ള അവസരം നൽകുകയും ചെയ്തു. ഇതിനുശേഷം ഓൺലൈൻ ക്ലാസിനെ കുറിച്ച് ഉത്ബോധിപ്പിച്ചു പ്രതികൂലമായ സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും മികവാർന്ന പഠന  ലക്ഷ്യംവച്ചുകൊണ്ട് ക്ലാസുകൾ ഓൺലൈനായി കാണുവാൻ നിർവാഹമില്ലാത്ത കുട്ടികൾക്ക് മുൻ മേയർ ശ്രീ ടോണി ചമ്മിണി ,എംഎൽഎശ്രീ കെ. ജെ മാക്സി , ശ്രീ പ്രദീപ് സെബാസ്റ്റ്യൻ വടക്കേക്കര ശ്രീമതി. സിയോണ പാദുവ എന്നിവരുടെ സുമനസ്സുകൾ കൊണ്ട്  ടെലിവിഷൻ…


ഓൺലൈൻ ക്ലാസുകളും അധ്യാപകർ കൊടുക്കുന്ന പിന്തുണയും

നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്.


*പരിസ്ഥിതി ദിനാചരണം ജൂൺ- 5

     2020 -21 വർഷത്തെ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ എങ്ങനെ വേണമെന്ന് 25 -05 - 2020 കൂടിയ സർജി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.രണ്ടാം ക്ലാസിലെ അധ്യാപകർ ദിനാഘോഷ പരിപാടികളുടെ ചുമതല ഏറ്റെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മാണം, പോസ്റ്റർനിർമ്മാണം എന്നിവ നടത്തുകയുണ്ടായി.മികച്ച കണ്ടെത്തി അഭിനന്ദനങ്ങൾ നൽകി .പ്രധാനാധ്യാപിക അന്നേദിവസം പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ എല്ലാ ക്ലാസുകളിലും നൽകി . പരിസ്ഥിതിദിനാചരണം ഉദ്ഘാടന ചടങ്ങുകൾ വിദ്യാലയത്തിൽ പ്രോട്ടോക്കോൾ പാലിച്ച് മട്ടാഞ്ചേരി AEO .ശ്രീമതി - വഹീദ നിർവഹിക്കുകയുണ്ടായി.ദിനാചരണങ്ങളുടെ പഠന ഉൽപ്പന്നങ്ങൾ അധ്യാപികയ്ക്ക് അയച്ചതിന് ശേഷം സൂക്ഷിക്കുകയും ചെയ്തു.


വായനവാരാചരണം

     

   കുട്ടികളെ പുസ്തകങ്ങളുടെ ചങ്ങാതികൾ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ വായനാദിനം സാഘോഷം തീരുമാനിച്ച പ്രകാരം ക്ലാസ് തലത്തിൽ കഥ പറയൽ, കവിത ചൊല്ലൽ ,വായനാ കുറിപ്പ് തയ്യാറാക്കൽ , ബാഡ്ജ്, പോസ്റ്റർ നിർമാണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ക്ലാസ് എടുത്താൽ നടത്തുകയുണ്ടായി ജൂൺ 19 മുതൽ 26 വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപക പ്രതിനിധിയായ എലിസബത്ത് വളരെ അർത്ഥവത്തായ രീതിയിൽ വായനാദിന സന്ദേശം നൽകി.

ചാന്ദ്രദിനം (ജൂലൈ 21 )

   ചാന്ദ്രദിന ആഘോഷത്തിന് ഭാഗമായി ക്ലാസ് അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അമ്പിളിമാമനെ കുറിച്ച് പാട്ട് ഭാവനയിലെ സ്പേസ് യാത്ര ചിത്രീകരിക്കുവാനും കൊളാഷ് നിർമ്മാണം പ്രസംഗമത്സരം എന്നീ പ്രവർത്തനങ്ങളാണ് നൽകിയത് ജൂൺ 21 പ്രധാന അധ്യാപിക Sr. ഏലീശ്വ റേഡിയോ ചാന്ദ്ര ദിന സന്ദേശം വീഡിയോയായി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. ശ്രീമതി. സുജ ചാന്ദ്രദിന  പ്രത്യേകത വിശദീകരിച്ചു. ചന്ദ്രനെ കുറിച്ച് അറിവ് പകർന്നു വീഡിയോ പ്രദർശിപ്പിച്ചും രസകരമായ ദിനാചരണം നടത്തി .

സ്വാതന്ത്ര്യ ദിനം ( ആഗസ്റ്റ് 15 )

    സ്വാതന്ത്ര്യദിനാഘോഷം വളരെ അർത്ഥവത്തായ രീതിയിൽ ഓൺലൈനായി ആഘോഷിച്ചു .പതാക നിർമ്മാണം മുദ്രവാക്യ പ്രഘോഷണം ദേശഭക്തിഗാനം പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് പ്രവർത്തനമാണ് നടത്തിയത് :ഇതിൽ വിജയികളായ കുട്ടികളെ ഉപജില്ല തലത്തിലേക്ക് മത്സരത്തിൽ പങ്കെടുപ്പിച്ചു.ജില്ലാതലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കുമാരി. സ്റ്റിയ (4-ാo ക്ലാസ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അധ്യാപക ദിനം

മുൻകൂട്ടി നിർദ്ദേശപ്രകാരം ക്ലാസ് തലത്തിൽ കുട്ടികൾ പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും ആശംസകാർഡുകൾ അയച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അടങ്ങുന്ന വീഡിയോ പങ്കുവെച്ചു . കുട്ടികൾ വളരെയധികം അർത്ഥവത്താക്കി മാറ്റി ഈ ദിനാഘോഷം

2021-22

2022 അധ്യായന വർഷത്തിൽ കോവിസ് മഹാമാരിയുടെ പശ്ചാത്തലത്തിൽക്ലാസ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തപ്പെട്ടു. ആദ്യത്തെ മാസങ്ങളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഓൺലൈനായും തുടർന്ന് offline ആയും ക്ലാസ്സ് നടത്തപ്പെട്ടു. ഈ അധ്യയനവർഷത്തിൽ നടത്തപ്പെട്ട പ്രവർത്തനങ്ങളാണ് താഴെ നൽകിയിരിക്കുന്നത്

പ്രവേശനോത്സവം

2022 വർഷത്തെ ജൂൺ മാസത്തിലെ പ്രവേശനോത്സവം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. പ്രവേശനോത്സവത്തിന് മുന്നോടിയായി class PTA നടത്തുകയും പ്രവേശനോത്സവം ആകർഷകമാക്കാൻ വീടുകൾ അലങ്കരിക്കുകയും ചെയ്തു. അധ്യാപികമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾ വീടുകളിൽ ദീപം തെളിയുകയും ചെയ്തു കൊണ്ട് പ്രവേശനോത്സവം മാതാപിതാക്കന്മാർ കുട്ടികൾക്ക് നൽകിക്കൊണ്ട് പ്രവേശനോത്സവം ഹൃദ്യമാക്കി .മാതാപിതാക്കന്മാർ ആർകുട്ടികൾക്ക് മധുരം നൽകി കൊണ്ട്പ്രവേശനോത്സവം  മറക്കാത്ത അനുഭവമാക്കി.പ്രമുഖ വ്യക്തികളുടെ ആശംസകളും അതോടൊപ്പം കുട്ടികളുടെ കലാവിരുന്നും പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.


പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസുകാരുടെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി . കുട്ടികൾ ബാഡ്ജ് തയ്യാറാക്കി തങ്ങളുടെ വീട് മുറ്റത്ത് ചെടി നടുകയും   ഫോട്ടോ ഷെയർ ചെയ്യുകയും കുട്ടികൾ ഓരോ ജീവിയുടെ വേഷവിധാനത്തിൽ വന്ന് ഭൂമി ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ആശയം നൽകുകയും ചെയ്തു . അടുക്കളത്തോട്ടം , പൂന്തോട്ടം  ഇവ കുട്ടികൾ പരിപാലിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തു . പ്രവർത്തനങ്ങളും ആശംസകളും ഒരുമിച്ച് ചേർത്ത് video അന്നേ ദിനം കുട്ടികൾക്ക് നൽകി.

പാരൻസ് ഡേ ജൂലൈ 25

പാരൻസ് ഡേ യോടനുബന്ധിച്ച് മാതാപിതാക്കളെ ആദരിക്കുകയും ആശംസകാർഡ് തയ്യാറാക്കി നൽകുകയും ചെയ്തു. ഫോട്ടോകൾ വീഡിയോകൾ എന്നിവ ചേർത്ത് ആശംസ ഗാനത്തോടെ വീഡിയോ തയ്യാറാക്കി അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിലെ കുട്ടികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ ചാന്ദ്ര പതിപ്പ് കുട്ടികൾ തയ്യാറാക്കുകയും അന്നേ ദിവസത്തെ പ്രാധാന്യം വിവരിക്കുന്ന വീഡിയോകൾ നൽകുകയുംചെയ്തു.

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, പതാക വരച്ച് നിറം നൽകൽ, സ്വാതന്ത്ര്യദിനക്വിസ് , ദേശഭക്തിഗാന മത്സരം തുടങ്ങിയ വർണശഭളമായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. ഒന്നാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദേശീയപതാക സ്കൂളിൽ ഉയർത്തുകയും ചെയ്തു.


ഓണാഘോഷം ഓഗസ്റ്റ് 21

ഓണാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്: ഓണത്തിന്റെ ഐതിഹ്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്പീച്ച് ,ഓണപ്പാട്ട് മത്സരം ,മലയാളി മങ്ക മത്സരം എന്നിവ നടത്തപ്പെട്ടു. അധ്യാപകർ ചേർന്ന് vertual തിരുവാതിര നടത്തിയത് കുട്ടികൾക്ക് ഏറെ ആകർഷകമായി.പൂക്കളം ഓണസദ്യ ഇവയെ  കുറിച്ച് വിവരണങ്ങൾ ഉൾകൊള്ളുന്ന  വീഡിയോകളും കുട്ടികൾക്ക് തയ്യാറാക്കി നൽകി.ഏറെ ആകർഷകമായ രീതിയിൽ വാർത്ത അവതാരകരെ പോലെ കുട്ടികൾ പരിപാടിയുടെ അവതാരകരായി .

ദേശീയ പോഷണ മാസാചരണം ഒൿടോബർ

ദേശീയ പോഷണ മാസാചരണം ഭാഗമായി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസ് നടത്തുകയുണ്ടായി മായി ബന്ധപ്പെട്ട നടത്തിയ തുടർന്നുള്ള ആക്ഷൻസോങ് എന്നിവയും മാതാപിതാക്കൾക്ക്  പ്രമുഖ വ്യക്തികൾ നടത്തിയ ബോധവൽക്കരണ ക്ലാസുകളും വളരെ ഫലപ്രദമായിരുന്നു. സെപ്റ്റംബർമാസത്തിലെ അവസാനത്തെ ആഴ്ച Salad week ആയി ആചരിച്ചു . കുട്ടികളെല്ലാവരും തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.


കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അക്കാദമിക്  പരമായുംസമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം പാചകപ്പുര , ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ ,എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

21 -22 അധ്യയന വർഷം പ്രവേശനോത്സവ ത്തോടനുബന്ധിച്ച് നവംബർ ഒന്നാം തീയതി കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി SRG യോഗത്തിലെ തീരുമാനപ്രകാരം PTA അംഗങ്ങളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചേർന്ന് വിദ്യാലയം, പരിസരം ശുചിയാക്കി. 20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. വിദ്യാലയം കേരളീയ രീതിയിൽ കുരുത്തോല | ചെമ്പരത്തി പൂക്കൾ കൊണ്ട് അലങ്കരിച്ചു.  കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.


ശിശുദിനാഘോഷം നവംബർ 14

ശിശുദിനാഘോഷം ആയി ബന്ധപ്പെട്ട പ്രസംഗമത്സരംലെറ്റ് ഡ്രോ ചാച്ചാജി എന്നീ പ്രവർത്തനങ്ങളും ചാച്ചാജി ചാച്ചാജി തൊപ്പി നിർമാണം പാട്രിയോട്ടിക് ഡാൻസ് ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ഇനി പ്രവർത്തനങ്ങളും നടത്തപ്പെട്ടു കുട്ടികൾ കൾ രണ്ട് ബാച്ചുകൾ ആയി ആയി വരുന്നതുകൊണ്ട് രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് ശിശുദിനാഘോഷ പരിപാടികൾ നടത്തപ്പെട്ടത്.




മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Rani Joseph K J (Rtd. 2014-2015)
  2. Usha V J (Rtd. 2014-2015)
  3. Agnes K J (Rtd.2014-2015)
  4. Sympbrosea P J (HM Rtd. 2015-16)
  5. Dominica Laila K J (Rtd. 2016-2017)
  6. Kreshensya Dilaya D'cruz (Rtd. 2017-2018)

നേട്ടങ്ങൾ

2017-2018 അധ്യായന വ൪ഷത്തിലെ ഉപജില്ലാകലാമത്സരത്തിൽ ​‍ഒന്നാംസ്ഥാനം നേ‍ടി.

തുടർച്ചയായി 2016-2017,2017-2018 അധ്യായന വ൪ഷത്തിൽ BEST PTA AWARD OLCGLPS കരസ്ഥമാക്കി.

LSS SCHOLARSHIP ന് 2016-17വർഷത്തിൽ ​‍ Mirzana Mohamed ,Ashna P J എന്നീ കുട്ടികൾ അർഹരായി. 2017-18 വ൪ഷത്തിൽ Siyara M S , Swetha Mahesh എന്നീ കുട്ടികൾ അ൪ഹരായി.

അക്ഷരദീപം പരീക്ഷയിൽ OLCGLPS ഉന്നതവിജയം കരസ്ഥമാക്കി.2016-2017 അധ്യായന വ൪ഷത്തിൽ മികച്ച അധ്യാപികയ്ക്കുളള അവാ൪‍ഡ് ശ്രീമതി.മേരി ജനറ്റ് കെ.എസ് ന് ലഭിച്ചു.കൂടാതെ2017-18 അധ്യായന വ൪ഷത്തിൽ BEST MANAGEMENT AWARD,4th RUNNER UP എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mirzana Mohammed
  2. Ashna K J
  3. Devasree S Bhat
  4. Siyara S
  5. Mashoora Mohammed
  6. Aaliya Anna K.S
  7. Afza Shiyas
  8. Alona Joy
  9. Alphonsa Daria Rose
  10. Naira Navas
  11. Sreeranjini P.S
  12. Ann Mary Sojan
  13. Chinmayi S.Baliga
  14. Farahiya C.

പഠനപ്രവ൪ത്തന‍ങ്ങൾ 2022-2023

പ്രവേശനോത്സവ റിപ്പോർട്ട്

എസ്.ആർ.ജി യോഗത്തിൽ തീരുമാനിച്ചത് അനുസരിച്ച് നവാഗതരെ സ്വീകരിക്കുന്നതിന് ക്ലാസ് മുറികളും വിദ്യാലയ പരിസരവും മോഡി ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.30.5. 22 അധ്യാപകർ ക്ലാസ് മുറികൾ വർണ്ണകടലാസ്, ബലൂൺ ,ചാർട്ട് എന്നിവകൊണ്ട് മോടി പിടിപ്പിച്ചു.31. 5. 22 പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാലയവും പരിസരവും ഭംഗിയാക്കി.വിവിധ തരത്തിലുള്ള വെളളകളാണ് അലങ്കാര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്.കൂടാതെ നവാഗതർക്ക് നൽകുന്നതിനായി അധ്യാപകർ പൂക്കൾ നിർമ്മിക്കുകയും ചെയ്തു.1 -6 -2022 വിദ്യാലയമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകൾക്ക് പൂക്കളും മിഠായി നൽകി സ്വീകരിച്ചു.10 മണിക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒ.എൽ. സി .ജി .എച്ച് .എസ് അങ്കണത്തിൽ നടന്ന പൊതുയോഗത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷയായിരുന്നു .ശ്രുതിമധുരമായ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം മട്ടാഞ്ചേരി A .C .P ശ്രീ .രവീന്ദ്രനാഥ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.

സർവ്വമത പ്രാർത്ഥനയ്ക്കുശേഷംഎൽ പി വിഭാഗം വിദ്യാർഥിനികളുടെ ശലഭനൃത്തവും, ഹൈസ്കൂൾ വിദ്യാർഥികളുടെ പ്രവേശനോത്സവ ഗാനവും ഏവരെയും ആഹ്ലാദിപ്പിച്ചു .സിസ്റ്റർ ലിസി ചക്കാലക്കൽ (പ്രിൻസിപ്പാൾ ഒ.എൽ. സി.ജി .എച്ച്. എസ്. )സിസ്റ്റർ ബീന (എച്ച് എം ഒ .എൽ .സി ജി .എൽ .പി)ഫാദർ ഡൊമിനിക്,ശ്രീ .സുമിത് ജോസഫ് (പിടിഎ എച്ച് എസ് ) ശ്രീ .റോണി റാഫേൽ (പി .ടി .എ . എൽ .പി )എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി .പ്രീത ടീച്ചറുടെ നന്ദി അർപ്പണത്തോടെ യോഗം സമാപിച്ചു.ശുഭാരംഭത്തിന്റെ  ഭാഗമായി കുട്ടികൾക്ക് പായസം നൽകി.

സർവ്വമത പ്രാർത്ഥനയ്ക്കുശേഷംഎൽ പി വിഭാഗം വിദ്യാർഥിനികളുടെ ശലഭനൃത്തവും, ഹൈസ്കൂൾ വിദ്യാർഥികളുടെ പ്രവേശനോത്സവ ഗാനവും ഏവരെയും ആഹ്ലാദിപ്പിച്ചു .സിസ്റ്റർ ലിസി ചക്കാലക്കൽ (പ്രിൻസിപ്പാൾ ഒ.എൽ. സി.ജി .എച്ച്. എസ്. )സിസ്റ്റർ ബീന (എച്ച് എം ഒ .എൽ .സി ജി .എൽ .പി)ഫാദർ ഡൊമിനിക്,ശ്രീ .സുമിത് ജോസഫ് (പിടിഎ എച്ച് എസ് ) ശ്രീ .റോണി റാഫേൽ (പി .ടി .എ . എൽ .പി )എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി .പ്രീത ടീച്ചറുടെ നന്ദി അർപ്പണത്തോടെ യോഗം സമാപിച്ചു.ശുഭാരംഭത്തിന്റെ  ഭാഗമായി കുട്ടികൾക്ക് പായസം നൽകി.

ലോക പരിസ്ഥിതി ദിനാചരണ റിപ്പോർട്ട് 2022- 23

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പുതുമയാർന്ന പ്രവർത്തനങ്ങൾ നടത്തപ്പെടുകയുണ്ടായി. ഒരേ ഒരു ഭൂമി എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം .ഈ സന്ദേശം സ്കൂളിലെ ഓരോ കുട്ടികളിലും എത്തിക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുകയുണ്ടായി .പരിസ്ഥിതിയെയും സഹജീവികളെയും സ്നേഹിക്കുക , പരിപാലിക്കുക, പാഴാക്കാതെ ആവശ്യത്തിന് മാത്രം പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുക എന്ന ചിന്തകൾ കുട്ടികളിൽ ഉദ്ദീപിപ്പിക്കുന്നതിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ചർച്ചയിലൂടെ കണ്ടെത്തുകയുണ്ടായി. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാഘോഷം ജൂൺ 6 ന് നടത്താമെന്ന് തീരുമാനിച്ചു. PTA യുടെ സഹായത്തോടെ സ്കൂൾ അലങ്കാരങ്ങൾ മാവില കൊണ്ട് ഭംഗിയാക്കുകയും ആകർഷകമായും നടത്തി .കുട്ടികളുടെ ബാഡ്ജ് ധരിച്ചും പ്ലക്കാർഡുകൾ നിർമ്മിച്ചും സ്കൂളിൽ എത്താനുള്ള നിർദ്ദേശങ്ങൾ നൽകി.

പരിസ്ഥിതി ദിനാഘോഷത്തിന് അനുബന്ധിച്ച് പ്രത്യേക യോഗം ചേരുകയും  ഈശ്വര പ്രാർത്ഥനയുടെ യോഗം ആരംഭിച്ചു . ക്രിസ്റ്റിന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ നൽകുകയും ചെയ്തു . പ്രധാനാധ്യാപിക സിസ്റ്റർ ബീനയും രണ്ടു കുട്ടികളും ചേർന്ന് ഒരു ചെടി നട്ടുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു ചെടിനടൽ പ്രക്രിയ എങ്ങനെയെന്നും ഇതിന്റെ ഘട്ടങ്ങൾ എപ്രകാരം എന്നും വിശദീകരിക്കുകയും കുട്ടികളെ ഇതിൽ പങ്കുകാരാക്കുകയും ചെയ്തു. മണ്ണൊരുക്കൽ എങ്ങനെ എന്ന് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മണ്ണ് ,ചാണകപ്പൊടി , ചകിരിച്ചോറ് ,ചെറിയ ഓട് കഷണം ഇവയെല്ലാം വെവ്വേറെ തയ്യാറാക്കി വച്ചിരുന്നു തത്സമയം തന്നെ ഇവയെല്ലാം ചേർത്ത് മണ്ണൊരുക്കുകയും ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.തൊട്ടടുത്ത ദിവസം തന്നെ കുട്ടികൾ ഓരോ ചെടി വീതം നടണമെന്ന് നിർദ്ദേശിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി പരിസ്ഥിതി ദിന റാലി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ നടത്തുകയുണ്ടായി. സ്കൂളിലെ HSവിഭാഗം അധ്യാപകരും കുട്ടികളും ചേർന്ന് പരിപാലിച്ചുവരുന്ന ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തുകയും വൈവിധ്യമാർന്ന സസ്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.ഒരേ ഒരു ഭൂമി എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ ഉൾക്കൊള്ളുന്ന ഒരു നാടകവും അവതരിപ്പിച്ചു .മൂന്നാം ക്ലാസിലെ കൊച്ചു മിടുക്കികളാണ് നാടകം അവതരിപ്പിച്ചത് . ഭൂമിയായും ദേവിയായും വൃക്ഷങ്ങളും വിവിധതരം മൃഗങ്ങളും ചേരുന്ന കാടയും കൊക്കമാവനായും മീൻ കുട്ടനും മണ്ണിരയും കുഴിയാനയും മരം വെട്ടുകാരായുമൊക്കെ കുട്ടികൾ അഭിനയിച്ചുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം കുരുന്നുകളിൽ എത്തിക്കുകയുണ്ടായി.പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഒരു ദിവസത്തിൽ ഒതുക്കാതെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ജീവിതത്തിൽ ഉടനീളം കൊണ്ട് പോകും എന്ന പ്രതിജ്ഞയോടെ ദിനാചരണ പരിപാടികൾ അവസാനിച്ചു .

വായന മാസാചരണം 2022 -23

ഹെഡ് മിസ്ട്രസ് സി. ബീനയുടെ നേതൃത്വത്തിൽ SRG ചേർന്ന് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.   20-06-23 നാലാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത മികച്ച അനുഭവക്കുറിപ്പ് കുമാരി ബ്രൈഡലി വായിച്ച് അവതരിപ്പിച്ചു. പി .എൻ പണിക്കരുടെ കുറിപ്പ് വായിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ സംസാരിച്ചു. വായന മാസാചരണ പ്രവർത്തനവുമായി അക്ഷരപ്പൂക്കളിൽ നിന്ന് വാക്കുകളും വാക്കുകൾ ചേർത്ത് വാക്യങ്ങളും രൂപപ്പെടുത്തി ക്ലാസ് ടീച്ചറെ കാണിക്കാൻ 3, 4 ക്ലാസ്സുകളോട് നിർദ്ദേശിച്ചു. ക്ലാസ് തലത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച അമ്മ വായനക്കുറിപ്പുകൾ 24 - 6 - 2018 മുതൽ അമ്മമാർ നേരിട്ട് എത്തി ഉച്ചക്കുള്ള റേഡിയോ പരിപാടിയുടെ സമയത്ത് വളരെ മനോഹരമായി വായിച്ച് അവതരിപ്പിച്ചു.  കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി 'എൻറെ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' എന്ന രീതി ആരംഭിക്കുകയും ചെയ്തു.ജൂലൈ 15 ബഷീർ ദിന അനുസ്മരണം .  വായനാമാസാചരണ സമാപനം 15 -7 - 2022 വെള്ളിയാഴ്ച നടത്തി. ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യവിഷ്കാരം നടത്തി ബഷീർ കൃതികളിലെ 16 പ്രധാനപ്പെട്ട കഥാപാത്രങ്ങളായി കുട്ടികൾ ഒരുങ്ങി വന്നു.

ബഷീർ ദിനാചരണം 2022 -23

ബഷീർ ദിനാചരണത്തിൽ ഓരോ ക്ലാസ്സിൽ നിന്നും ബഷീറിൻറെ കഥാപാത്രങ്ങളായി കുട്ടികൾ ഒരുങ്ങി എത്തി. അദ്ദേഹത്തിൻറെ പത്തോളം കൃതികളും 16 ഓളം കഥാപാത്രങ്ങളും ദൃശ്യാവിഷ്കാരമായിഎത്തിയത് ഏറെ കൗതുകവും രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.

ചാന്ദ്രദിനാഘോഷം 2022 - 2023

 

0.L.C.G.L. P സ്കൂളിലെ 2022-2023  അധ്യയന വർഷത്തിലെ ചാന്ദ്രദിനാഘോഷം ഫസ്റ്റ് സ്റ്റാൻഡേർഡിന്റെ നേതൃത്വത്തിൽ ജൂലൈ 21ന് നടത്തുവാൻ സ്കൂൾ ഹെഡ്മിസ്ട്രസ്   

Sr . Eliswa  യുടെ അധ്യക്ഷതയിൽ ചേർന്ന എസ് ആർ ജി യോഗത്തിൽ തീരുമാനിച്ചു. അത് പ്രകാരം 3,4 ക്ലാസുകളിലെ കുട്ടികൾക്ക്ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പാട്ട്, ചുമർ പത്രിക,രാത്രിയിലെ ആകാശക്കാഴ്ചകൾ ചിത്രീകരിക്കൽ ,ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യരുടെ അനുഭവക്കുറിപ്പ് തയ്യാറാക്കൽ,എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തി. ജൂലൈ 20ന് അധ്യാപകരും മാതാപിതാക്കളും ചേർന്ന്സ്കൂൾ അങ്കണം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും wall magazine ചിത്രങ്ങളും ഉപയോഗിച്ച് അലങ്കരിച്ചു. ജൂലൈ 21ന് 11 മണിക്ക് ചാന്ദ്രദിനാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് sr Eliswa  യുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി. യൂഫ്രേസ്യടീച്ചർ അന്നേ ദിനത്തിൻറെ പ്രാധാന്യം വളരെ രസകരവും ലളിതവുമായും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസ് തരത്തിൽ നടത്തിയ മത്സരങ്ങളിലെ മികച്ചവ കുട്ടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിൽ പഠിക്കുന്ന സാദിയ എം എസ് നീൽ  ആംസ്ട്രോങ്ങിന്റെ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയുo വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ക്രിസ്റ്റീന ടീച്ചർ ചന്ദ്രനെ കുറിച്ചുള്ള ഒരു ആംഗ്യപ്പാട്ട് കുട്ടികളെ പഠിപ്പിച്ചു. കുട്ടികൾ ഒരു പുതിയ അനുഭൂതിയിലായിരുന്നു .ജീൻ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനാഘോഷം 2022 - 23

സ്വാതന്ത്ര്യദിനാഘോഷവുമായി നടത്തപ്പെട്ട പ്രവർത്തനങ്ങൾ SRG കൂടി തീരുമാനിച്ചു. ക്വിസ്, ചുമർ .പത്രിക നിർമ്മാണം, ദേശഭക്തിഗാന മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്വതന്ത്ര ദിനത്തിൽ വർണശഭളമായ  റാലി പ്ലക്കാർഡ്സ് , triകളർ വിശറി എന്നിവ തയ്യാറാക്കി ഓരോ കുട്ടിയും കൊണ്ടുവരികയും അത് ഉപയോഗിച്ചുകൊണ്ടുള്ള റാലിയും വളരെ മനോഹരമായി നടത്തി. സ്വതന്ത്ര സമര നേതാക്കളുടെ വേഷവിധാനങ്ങളോടെ റാലിയിൽ കുട്ടികൾ അണിനിരന്നു.

ഓണാഘോഷവും അധ്യാപക ദിനവും 2022 -23

ഈ വർഷത്തെ ഓണാഘോഷവും അധ്യാപക ദിനവും സെപ്റ്റംബർ രണ്ടാം തീയതി 2 ,3 ക്ലാസുകളിലെ അധ്യാപകരുംപിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിന്റെയും നേതൃത്വത്തിൽ വളരെ മനോഹരമായി ആഘോഷിച്ചു.മുൻ അധ്യാപികയായിരുന്ന മേരി ടീച്ചർ ആയിരുന്നു അന്നത്തെ പരിപാടികൾ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഓരോ അധ്യാപകരെയും PTA യുടെ  നേതൃത്വത്തിൽ  ആശംസകൾ അർപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തത് എല്ലാ അധ്യാപകർക്കും  മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.അതോടൊപ്പം തന്നെ ഓണാഘോഷവുമായി ബന്ധപ്പെട്ട  നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് ഓണസദ്യ നൽകി.

വയോജന ദിനാഘോഷം 2022 -23

വയോജനങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി അന്നേ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു.കുട്ടികൾ വീട്ടിലുള്ള മുത്തച്ഛൻ മുത്തശ്ശിമാർക്ക് വയോജന ദിനാശംസ കാർഡ് നൽകി ആദരിച്ചു.കൂടാതെ കുട്ടികൾ അവരുമൊത്തുള്ള സെൽഫി ഫോട്ടോ മത്സരവും ഉണ്ടായിരുന്നു.

ഗാന്ധിജയന്തി ദിനം 2022 -23

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.പ്രസംഗം മത്സരവും ഗാന്ധിജിയുടെ ചിത്ര രചനാമത്സരവും ഉണ്ടായിരുന്നു.

ശിശുദിനാഘോഷം 2022 -23

ശിശുദിനാഘോഷം ആയി ബന്ധപ്പെട്ട് സ്കൂളും പരിസരവും കുട്ടികൾക്ക് ഏറെ കൗതുകം ഉണർത്തുന്ന രീതിയിൽ അലങ്കരിച്ചു. ശിശുദിനാഘോഷ അനുബന്ധിച്ച് പ്രസംഗം മത്സരം നടത്തി ഓരോ ക്ലാസിൽ നിന്നും മികച്ച ഓരോ കുട്ടികളെ കണ്ടെത്തുകയും ചെയ്തു കൂടാതെ അന്നേ ദിനം വർണ്ണശ ഭളമായ റാലി നടത്തി. ഓരോ കുട്ടിയും അവരുടെ കയ്യിൽ പിടിക്കുന്നതിനായി മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊണ്ടുവന്നു.അന്നേദിനം കുട്ടികൾക്ക് ഉച്ച ഭക്ഷണമായി ബിരിയാണി നൽകി.തുടർന്ന് അധ്യാപകരുടെയും PTA  അംഗങ്ങളുടെയും കലാപരിപാടികൾ കുട്ടികൾക്കായി അവതരിപ്പിച്ചു. അന്നേ ദിനത്തിൻറെ മാധുര്യം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി മാറി ഓരോ കുട്ടിക്കും.

പ്രവേശനോത്സവം 2023 -2024

2023-2024 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം  വിവിധ പരിപാടികളോടെ ജൂൺ 1 ന്  വ്യാഴാഴ്ച നടത്തി. ശ്രീ ജോസഫ് സുമീത് (പി.ടി.എ പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നിയമസഭാ സ്പീക്കർ ശ്രീ. വി.എം. സുധീരൻ  അക്ഷര കിരീടം ധരിപ്പിച്ചുകൊണ്ട് ഉദ്ഘടാനം ചെയ്തു. കൗൺസിലർ ശ്രീമതി ഷീബ ഡുറോം, തോപ്പുംപടി പോലീസ് സ്റ്റേഷൻ സ്.ഐ ശ്രീ. സെബാസ്റ്റ്യൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികൾ  ആലപിച്ച പ്രവേശനോത്സവഗാനവും എൽ .പി വിദ്യാർത്ഥിനികളുടെ നൃത്തവിഷ്കാരവും ചടങ്ങിന് മാറ്റു കൂട്ടി . ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌സി ചക്കാലക്കൽ , ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബീന എന്നിവർ കുട്ടികളെ അഭിസ൦ബോധന ചെയ്തു സംസാരിക്കുകയുണ്ടായി . നവാഗതർക്ക് മധുരം നൽകി സ്വാഗതം ചെയ്‌തു. കൂടാതെ സമ്മാനവും നൽകി. ശ്രീമതി ലിജി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു .

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി

|----

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|} |} {{#multimaps:9.93644,76.26146 |zoom=18}}