ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43004 |
| യൂണിറ്റ് നമ്പർ | LK/2018/43004 |
| അംഗങ്ങളുടെ എണ്ണം | 2021-24=41,2022-25=42,2023-26=40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലാലി.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ.എസ് |
| അവസാനം തിരുത്തിയത് | |
| 05-08-2023 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ആമുഖം
അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകന്റെയും വിദ്യാർഥിയുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസപ്രക്രിയ രൂപപ്പെട്ടുവന്നിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹി ക്കാനാകും എന്ന ബോധ്യത്തിൽനിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖല യിലെ പ്രായോഗിക പരിശീലനം പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക്ടോപ് പബ്ലിഷിങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളി ച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു
മേഖല
1.ഗ്രാഫിക്സ് & ആനിമേഷൻ
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്
3.സ്ക്രാച്ച്
4.മൊബൈൽ ആപ്പ്
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ്
6.റോബോട്ടിക്സ്
7.ഹാർഡ് വെയർ
1.ഗ്രാഫിക്സ് & ആനിമേഷൻ
ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ. വിദ്യാഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താവിനിമയം, ഡിസൈനിങ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നുവരുന്നതായി കാണാം.
അനിമേഷൻ രംഗത്ത് നിലവിൽ ഉപയോഗിക്കപ്പെടുന്ന വാണിജ്യ കുത്തക സോഫ്റ്റ്വെയറുകൾ ചെലവേറിയവയാണ്. കൂടുതൽ പണം മുടക്കിയുള്ള പരിശീലനം എല്ലാവർക്കും സാധ്യമാവാറില്ലല്ലോ. ഇവിടെയാണ് പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയുടെ പ്രസക്തി. വാണിജ്യ കുത്തക സോഫ്റ്റ്വെയറുകളോട് കിടപിടിക്കത്തവിധത്തിലുള്ള സ്വതന്ത്രസോഫ്റ്റ്വെയറു കൾ ഇന്ന് ലഭ്യമാണ്. ദ്വിമാന അനിമേഷൻ മേഖലയിൽ TupiTube, Synfigstudio എന്നീ സോഫ്റ്റ്വെയറുകളും ത്രിമാന അനിമേഷൻ മേഖലയിൽ Blender എന്ന സോഫ്റ്റ്വെയറും ആനിമേഷൻ ഗ്രാഫിക്സ് ഇന്ന് വ്യാപകമായി പ്രയോജനപ്പെടു ത്തുന്നുണ്ട്. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്കും അനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽമേഖലയിലേക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കാനും സാധിക്കും. അനിമേഷൻ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് TupiTube, Synfigstudio സോഫ്റ്റ്വെയറി ലെയും Blender സോഫ്റ്റ്വെയറിലെയും അടിസ്ഥാനപരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്
മലയാളം കമ്പ്യൂട്ടിംഗ്
ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർഎൻജിനീയർമാരും പ്രോഗ്രാമർമാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു കമ്പ്യൂട്ടർ. ടൈപ്പ് ചെയ്തുനല്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അതിന്റെ പ്രവർത്തനം. അവ വളരെ സങ്കീർണ്ണവും ആ മേഖലകളിൽ വിദഗ്ദ്ധരായവർക്ക് മാത്രം പ്രാപ്യവുമായ ഒന്നായിരുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗമാകട്ടെ വളരെ പരിമിതമായ സാഹചര്യങ്ങളിലേ ഉണ്ടായിരുന്നുമുള്ളു. പക്ഷേ, ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സും മൗസും ഉൾപ്പെടുന്ന പേഴ്സണൽ കമ്പ്യൂട്ടറിന്റെ വരവോടുകൂടി കമ്പ്യൂട്ടർ വളരെപ്പെട്ടെന്നു ജനകീയമായി. എന്നാൽ ആദ്യകാലത്ത് ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ കമ്പ്യൂട്ടറിന്റെ ഉപയോഗം സാധ്യമായിരുന്നുള്ളൂ. ഇന്റർനെറ്റിന്റെ കടന്നു വരവോടുകൂടി കമ്പ്യൂട്ടറിന്റെ ഉപയോഗം വീണ്ടും വർദ്ധിക്കുകയും പ്രാദേശികഭാഷകളിൽ കമ്പ്യൂട്ടിങ് സാധ്യമാക്കാനുള്ള ശ്രമങ്ങൾ ലോകവ്യാപകമായി ഉയർന്നുവരികയും അതിന്റെ ഫലമായി പ്രാദേശികഭാഷകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കമ്പ്യൂട്ടറുകളിൽ തുടങ്ങുകയും ചെയ്തു. അതോടെ ഇന്റർനെറ്റിൽ പ്രാദേശികഭാഷകളിലെ ഉള്ളടക്കം വൻതോതിൽ സംഭരിക്കപ്പെട്ടു.
ഇന്ന് ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കാനും അത് പങ്കുവയ്ക്കാനും ഉതകുന്ന തരത്തിൽ ലോകത്തിലെ മിക്ക പ്രാദേശികഭാഷകളും സജ്ജമാകുന്നത് ആധുനിക ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങൾ വികാസം പ്രാപിച്ചതോടുകൂടിയാണ്.
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയിൽപ്പെടുന്നതുകൊണ്ട് ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ അവർക്ക് സാമാന്യമായൊരു അവബോധം ഉണ്ടാകേണ്ടതുണ്ട്. വിവിധ ക്യാരക്ടർ എൻകോഡിങ് രീതികളെപ്പറ്റി അടിസ്ഥാന ധാരണകൾ ആർജ്ജിക്കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയിൽ കീബോർഡ് ഉപയോഗിച്ചുള്ള അക്ഷരനിവേശനത്തിലും ശബ്ദനിവേശനം, ഒ.സി.ആർ തുടങ്ങി അക്ഷരനിവേശനത്തിന്റെ ആധുനിക രൂപങ്ങളിലും അവർ അവഗാഹം നേടേണ്ടതുണ്ട്. അതിന് അവരെ സജ്ജരാക്കുക എന്ന രീതിയിലാണ് മലയാളം കമ്പ്യൂട്ടിങ് മൊഡ്യൂളിലെ പ്രവർത്തനങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തിക്കായി ഓരോ സ്കൂളിനും 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കുക. ഈ ആശയം പ്രാവർത്തികമാക്കുന്ന പ്രവർത്തന ത്തിലൂടെയാണ് മലയാളം കമ്പ്യൂട്ടിങ് സെഷനിലെ യൂണിറ്റ് ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്.
ഡിജിറ്റൽ മാഗസിൻ
സ്കൂളുകളിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മാഗസിനുകളും ക്ലാസ് മാഗസിനുകളും തയ്യാറാക്കാറുണ്ട് അവ കയ്യെഴുത്ത് പ്രതികളായോ ചിലപ്പോൾ അച്ചടി രൂപത്തിലായോ ആണ് പുറത്തിറങ്ങാറ്. ഹൈടെക് സൗകര്യങ്ങൾ നിലവിൽ വന്ന സ്കൂളുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അനായാസമായി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയ ഫയലുകൾ മീഡിയ ഫയലുകൾ കൂടി ചേർക്കാവുന്ന രീതിയിൽ ഈ പബ് രൂപത്തിൽ ഡിജിറ്റൽ മാഗസിനുകൾ ആയി ഇറക്കാനും സാധിക്കും
ലിറ്റിൽ യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തനം എന്ന നിലയിൽ ഓരോ വർഷവും ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കേണ്ടതുണ്ട് എല്ലാ ക്ലാസുകളിലെയും കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ കഥകൾ കവിതകൾ ലേഖനങ്ങൾ ശാസ്ത്രകുറിപ്പുകൾ അഭിമുഖങ്ങൾ യാത്രാവിവരണങ്ങൾ അനുഭവക്കുറിപ്പുകൾ ചിത്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടണം മാഗസിൻ തയ്യാറാക്കാനുള്ള ആസൂത്രണം മുൻകൂട്ടി ചെയ്യണം പത്രാധിവരെയും പത്രാദിവസമിതിയെയും മറ്റു ചുമതലക്കാരെയും മുൻകൂട്ടി നിശ്ചയിക്കണം ഇതിൽ വിദ്യാരംഗം സ്കൂൾതല ഭാരവാഹികളെയും ഉൾപ്പെടുത്താം ജൂലൈ ആഗസ്റ്റ് മാസത്തോടെ സൃഷ്ടികൾ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയാക്കണം പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിനുള്ള സമയക്രമം തീരുമാനിക്കണം ആവശ്യമെങ്കിൽ മറ്റു കുട്ടികളെയും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്ക് മാസിക നിർമാണത്തെക്കുറിച്ച് പരിശീലനം നൽകുക ശേഖരിച്ച രചനകൾ അധ്യാപകരുടെ സഹായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടൈപ്പ് ചെയ്ത് ഒരു ഫോൾഡറിൽ ശേഖരിക്കുക കുട്ടികൾ പരിചയപ്പെട്ട ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളായ ജിമ്പിലോ ഇങ്ക് സ്‌കേപ്പിലോ കവർ പേജുകളും തയ്യാറാക്കാവുന്നതാണ് ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിലും സാങ്കേതിക സഹായത്തിലും ആണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത് മാസികയുടെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കുകയും ജനുവരി മാസം പൊതുപരിപാടിയിൽ വച്ച് ഈ മാഗസിൻ പ്രകാശനം ചെയ്യുകയും വേണം ഈ മാഗസിൻ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിന് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിങ്ങിൽ പ്രാഗൽഭ്യം നേടേണ്ടത് ഉണ്ട്.
ഇന്റർനെറ്റ്
ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതവുമായി ഇടപെരിയാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു ജീവിതസൗകര്യങ്ങൾ വിനിയോഗിക്കുന്നതിന് ഇന്റർനെറ്റ് ഒഴിച്ചുകൂടാൻ ആവാത്ത കാര്യമായി മാറിയിരിക്കുന്നു സ്മാർട്ട്ഫോണുകളുടെ വരവോടുകൂടി ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽത്തുമ്പിലും പോക്കറ്റിലും ഒക്കെയായി കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതിവിശേഷവും നിലനിൽക്കുന്നു സാമ്പത്തിക ഇടപാടുകൾ കൂടുതലായും ഈ മേഖലയിലേക്ക് മാറുന്നതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു
കമ്പ്യൂട്ടർ ഇന്റർനെറ്റ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ അതീവ താൽപരരും അവ അനായാസം കൈകാര്യം ചെയ്യുന്നവരുമാണ് പല വീടുകളിലും കുട്ടികൾ തന്നെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന സ്ഥിതിയുമുണ്ട് നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള ഈ മേഖലയിൽ വിദ്യാർത്ഥികളുടെ ഓരോ കാൽവെപ്പും വളരെ ശ്രദ്ധയോടെ ആകേണ്ടതുണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് സൈബർ തട്ടിപ്പുകൾ മറികടക്കുന്നതിനുള്ള ഏകപോം വഴി ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട് ഇതിനനുതകുന്ന വിധത്തിൽ ഇന്റർനെറ്റ് സംവിധാനം സുരക്ഷിതമായും അർത്ഥപൂർണ്ണമായും ഉപയോഗപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് സൈബർ രക്ഷയുടെ ആശയങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നതിന് സജ്ജമാക്കുക എന്നതാണ് ഇതിലൂടെ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
പ്രവേശനപരീക്ഷ
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 36 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
|---|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡൻറ് | രാജശേഖരൻ നായർ. ആർ | |
| കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി.നസീമാബീവി. എ | |
| വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ശ്രീമതി ഉഷാകുമാരി | |
| ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ജ്യോതിലാൽ ബി | |
| ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ലത. ജി എസ് | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | നിരഞ്ജൻ . എസ് | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അഫിയാ ഫാത്തിമ . ജെ |
ഡിജിറ്റൽ മാഗസീൻ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കുന്നത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി നിരഞ്ജൻ . എസ് യെ തിരഞ്ഞെടുത്തു.
സ്കൂൾ ക്യാമ്പ്
അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ ഷീബ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
ലാബുകളുടെ സജ്ജീകരണം
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ് കുട്ടികൾ മുന്നിട്ടിറങ്ങി . 2 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി അധ്യാപകരും ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ