ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
15048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15048 |
യൂണിറ്റ് നമ്പർ | LK/2018/15048 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ലീഡർ | മിത്ര സി പി |
ഡെപ്യൂട്ടി ലീഡർ | ആദം ഹനാൻ ടി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മനോജ് സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജിത എം കെ |
അവസാനം തിരുത്തിയത് | |
25-07-2023 | 15048mgdi |
പ്രിലിമിനറി ക്യാമ്പ് നടത്തി
ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി. രാവിലെ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ബി ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സാങ്കേതിക പരിജ്ഞാനവും താത്പര്യവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ലാസ്സിൽ നിന്ന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടർക്കുള്ള പരിശീലക്യാമ്പാണ് ഇപ്പോൾ നടക്കുന്നത്. പ്രത്യേകം മൊഡ്യൂൾ പ്രകാരം നടക്കുന്ന ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, തുടങ്ങിയ തലത്തിൽ വിദഗ്ധ പരിശീലനം നൽകി. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നൂതന സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള അവബോധനത്തിലൂടെ കുട്ടികളിൽ ഉണ്ടാകേണ്ട പുതിയ അറിവുകളെക്കുറിച്ചും ക്യാമ്പിൽ ചർച്ച നടത്തി. പ്രോഗ്രാമിംഗിൽ സംസ്ഥാനതലക്യാമ്പിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മീനങ്ങാടി സ്കൂളിലെ സോണൽ റെജി തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിച്ചു. SKMJ ഹൈസ്കൂളിലെ SITC യും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ ഷാജി ക്ലാസ്സുകൾ നയിച്ചു. GHSS മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനോജ് സി, കൈറ്റ്മിസ്ട്രസ് എം കെ രജിത എന്നിവർ നേതൃത്വം നൽകി.
സ്‌കൂൾ വിക്കി പ്രചാരണം തുടക്കമായി
പുതിയ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തന ഭാഗമായി സ്‌കൂൾ വിക്കി പ്രചാരണത്തിന് തുടക്കമായി . വീടുകളിൽ രക്ഷിതാക്കളെ വിക്കി പരിചയപെടുത്തികൊണ്ട് ഓരോ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഇതിൽ പങ്കാളികളാകും .കൂടാതെ സ്‌കൂളിന്റെ വിവിധ ഇടങ്ങളിൽ സ്‌കൂൾ വിക്കി ക്യൂ ആർ കോഡുകൾ സ്ഥാപിക്കുകയും സന്ദർശകർക്ക് അത് സ്‌കാൻ ചെയ്യാവുന്നതുമാണ് . സ്‌കൂളിന്റെ ഔദോഗിക ലെറ്റർ പാഡിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തുകയും ചെയ്‌തു