എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈടെക് വിദ്യാലയം
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. ഈ പദ്ധതിയോട് അനുബന്ധിച്ച് നിരവധി ഹൈടെക് ഉപകരണങ്ങൾ സ്കൂളിൽ കൈറ്റിൽ നിന്നും ലഭ്യമായി.എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയതോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വം കൂടുതലായി. ഈ ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് കൈറ്റ്സ് കുട്ടികളുടെ സഹായത്താലാണ്. ഹൈടെക് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നുണ്ട്.
ക്രമനമ്പർ | ഇനം | എണ്ണം | ഉത്തരവാദിത്വം |
---|---|---|---|
1 | ലാപ്ടോപ്പ് | 31 | ലിറ്റിൽ കൈറ്റ്സ് |
2 | പ്രൊജക്ടർ | 13 | |
3 | വെബ്ക്യാം | 1 | |
4 | ഡിഎസ്എൽആർ ക്യാമറ | 1 | |
5 | പ്രൊജക്ടർ സ്ക്രീൻ | 10 | |
6 | എൽ.ഇ.ഡി ടിവി | 1 | |
7 | മൾട്ടി ഫംഗ്ഷണൽ പ്രിന്റർ | 1 | |
8 | ആർഡിനോ കിറ്റ് | 5 | |
9 | ഇലക്ട്രോണിക് കിറ്റ് | 1 | |
10 | റാസ്ബറി പൈ | 2 |