എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29349HM (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം
വിലാസം
മുതലക്കോടം

മുതലക്കോടം പി.ഒ.
,
ഇടുക്കി ജില്ല 685605
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04862 228547
ഇമെയിൽsgupsmuthalakodam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29349 (സമേതം)
യുഡൈസ് കോഡ്32090701010
വിക്കിഡാറ്റQ64616070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ402
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ757
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോർജ് കെ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ ഷംസ്‌
അവസാനം തിരുത്തിയത്
16-03-202329349HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇടുക്കി ജില്ലയിലെ ഏക മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ്‍ ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ

സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ്‍ ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ ചേർക്കപ്പെട്ടു.നാനാജാതിമതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപട്ടണത്തിൽ അനേകം കുരുന്നുകൾക്ക് വിദ്യയുടെപ്രകാശം പകർന്നുകൊണ്ട് ഈ സ്ക്കൂൾ തലയെടുപ്പോടെ വിരാജിക്കുന്നു.

ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഓരോ വർഷവും ഈ സരസ്വതീക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങളിൽ

അക്ഷര വെളിച്ചം തെളിയിക്കുവാനും അവരുടെ സർഗ്ഗവാസനകളെ പുറത്തു കൊണ്ടുവരാനും

ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു.

പ്രധാനാധ്യാപിക ശ്രീമതി.മേരിജോർജ്ജിന്റെ മികച്ച നേതൃത്തത്തിൽ 1 മുതൽ 7 വരെ 751 കുരുന്നുകൾ 24 ഡിവിഷനിലുകളിലായി വിദ്യ അഭ്യസിക്കുന്നു.ലോവർപ്രൈമറി തലത്തിൽ 376

കുട്ടികളും അപ്പർ പ്രൈമറിതലത്തിൽ 375 കുട്ടികളും പഠിക്കുന്നു. 29 അധ്യാപകർ ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനായി കഠിനാദ്ധ്വാനം ചെയ്തുവരുന്നു.

മാർത്തോമ, ഇടവെട്ടി, കുമ്പംകല്ല്, ഉണ്ടപ്ലാവ്, കാരിക്കോട്, മങ്ങാട്ടുകവല, വെങ്ങല്ലൂർ, പെരുമ്പിള്ളിച്ചിറ, പഴുക്കാക്കുളം,കുന്നം, ഞറുക്കുറ്റി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.910556, 76.731667 |zoom=16}} തൊടുപഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.