ജി എൽ പി എസ് തൃക്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm35335 (സംവാദം | സംഭാവനകൾ) (ലഹരിവിരുദ്ധ വിളംബര ജാഥ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തൃക്കുന്നപ്പുഴ
വിലാസം
തൃക്കുന്നപ്പുഴ

തൃക്കുന്നപ്പുഴ
,
തൃക്കുന്നപ്പുഴ പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgovtlpsthrikkunnappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35335 (സമേതം)
യുഡൈസ് കോഡ്32110200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ
പി.ടി.എ. പ്രസിഡണ്ട്കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
28-10-2022Hm35335


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തൃക്കുന്നപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ [1]പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ഗവ എൽപി സ്കൂൾ. ഈ പ്രദേശത്ത് സമൂഹത്തിന്റെ ഉന്നത മേഖലകളിലും സാമൂഹ്യ-രാഷ്ട്രീയ സാമുദായിക തലങ്ങളിലും എത്തിപ്പെട്ട പ്രമുഖർ ഈ ജ്ഞാന ഗേഹത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.തുടർന്ന് വായിക്കാൻ


സൗകര്യങ്ങൾ

2021-2022 വർഷം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി 287 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയിൽ 59 കുട്ടികളുമുണ്ട്.

5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും, ലൈബ്രറി, ഇരിപ്പിട സൗകര്യത്തോടുകൂടിയ ഓപ്പൺ ഓഡിറ്റോറിയം, കിഡ്സ് പാർക്ക്, മഴവെള്ള സംഭരണിഎന്നീ സൗകര്യങ്ങളും ഉണ്ട്.

പൂർവവിദ്യാർത്ഥികളുടെയും അഭ്യുദയ കാംക്ഷിക്കളുടെയും സഹായത്തോടെ  ഭൗതിക സൗകര്യങ്ങൾ ഉയർത്താനും പൊതു ജനങ്ങൾക്കിടയിൽ സ്കൂളിലിന്റെ സൽപ്പേരുയർത്താനും കഴിഞ്ഞു എന്നത് സ്കൂൾ മാനേജമെന്റ് കമറ്റിയുടെ ഏറ്റവും തിളക്കമാർന്ന വിജയമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചയിൽ ഒരു അതിഥി,കോർണർ പി ടി എ

ജൈവ പച്ചക്കറി കൃഷി,കാരുണ്യ കുടുക്ക  തുടങ്ങി  നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൂളിൽ സജീവമായി നടക്കുന്നു.ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ

-------------------------------------------------------------------------

ജാഗ്രത സമിതി

ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ  2022 ഒക്ടോബർ 10 തിങ്കളാഴ്ച  സംഘടിപ്പിച്ച സ്കൂൾതല ജാഗ്രത സമിതി രൂപീകരണത്തിൽ സ്കൂൾ എച്ച് എം സുബൈദ ഒ.എം.അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ നഹാസ് M, തൃക്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ, VEO അരുൺകുമാർ, ആരോഗ്യപ്രവർത്തകർ ശ്യാമ,സബിത,എം പി ടി എ ചെയർപേഴ്സൺ രാജി,സാമൂഹിക പ്രവർത്തകരായ ജി.സുധീഷ് ബാബു,മുജീബ് റഹ്മാൻ,അധ്യാപക പ്രതിനിധികളായ മുഹമ്മദ് ഷാഫി, അബ്ദുൽ അഹദ് ഹെൽത്ത് ഇൻസ്പെക്ടർ സാബു ജെ എന്നിവർ ഉൾപ്പെടുന്ന ജാഗ്രതാ സമിതിക്ക് രൂപം നൽകി.

മാതൃ സംഗമം

----------------------

2022 ഒക്ടോബർ പതിമൂന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ലഹരി നിർമാർജന ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ മാതൃ സംഗമം സംഘടിപ്പിച്ചു.

ഹരിപ്പാട് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിസാർ പൊന്നാരത്ത് ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിൽ വീട്ടമ്മമാരുടെയും അമ്മമാരുടെയും പങ്ക് വ്യക്തമാക്കുന്ന രീതിയിൽ മാതൃകാപരമായ ക്ലാസ് ആയിരുന്നു അന്ന് നൽകിയത്.

പിതൃ സംഗമം

ലഹരി നിർമാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി 2022 ഒക്ടോബർ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴയിൽ വെച്ച് പിതൃ സംഗമം സംഘടിപ്പിച്ചു. ഹരിപ്പാട് എക്സൈസ് ഓഫീസർ ജയകൃഷ്ണൻ ക്ലാസ് നയിച്ചു.


ലഹരി വിരുദ്ധ വിളംബര ജാഥ


2022 ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഗവൺമെന്റ് എൽപിഎസ് തൃക്കുന്നപ്പുഴ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. . സ്കൂൾ എച്ച്. എം സുബൈദ ടീച്ചർ, എസ് എം സി ചെയർമാൻ കിഷോർ,എം പി ടി എ ചെയർപേഴ്സൺ രാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ,വാർഡ് മെമ്പർമാരായ ലഞ്ജു സതീഷ്, അനിൽകുമാർ, ഹാരിസ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി സൂസൻ ടീച്ചർ എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു.

ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്,ഹെൽത്ത്ക്ളെബ്,കാർഷികക്ലബ്.. തുടർന്ന് വായിക്കാൻ.

.

അംഗീകാരങ്ങൾ

ഏറ്റവും നല്ല PTA യ്ക്കുള്ള ജില്ലാ- സംസ്ഥാനതല അവാർഡുകൾ ലഭിച്ചു.റോട്ടറി ക്ലബ്ബിന്റെ ഹാപ്പി സ്കൂൾ പുരസ്കാരം 2019-2020 അധ്യായന വർഷം ലഭിച്ചു.

സ്കൂളിന്റെ ഭൗതിക അക്കാദമിക നിലവാരം നേരിൽ ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് പുരസ്കാരം.

വഴികാട്ടി

  • .ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ട് കിലോമീറ്റർ)
  • തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശപാതയിലെ തോട്ടപ്പള്ളി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.2584265,76.4106436|zoom=18}}

അവലംബം

  1. തൃക്കുന്നപ്പുഴയുടെ സാംസ്‌കാരിക ചരിത്രം.