സഹായത്തിന്റെ സംവാദം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 23 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('== അനുമതിപ്രശ്നം == "പുസ്തകങ്ങൾ, ആനുകാലിക പ്രസിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനുമതിപ്രശ്നം

"പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ, നവമാധ്യമങ്ങൾ, മറ്റ് ദൃശ്യ മാധ്യമങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകൾ ഇവിടെ ചേർക്കാം" എന്ന നിർദ്ദേശം പുനഃപരിശേധിക്കേണ്ടതുണ്ട്. ശരിയായ അനുമതിയില്ലാത്തത് എങ്ങനെ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്രപ്രകാരം നല്കാനാകും? ആനുകാലികങ്ങളിൽ നിന്നും മറ്റും പകർത്തുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നതിനെപ്പറ്റി വിശദമായ ചർച്ച നടത്തിയേ ഇത്തരം നിർദ്ദേശങ്ങൾ നൽകാനാവൂ.
തത്കാലം പ്രസ്തുതനിർദ്ദേശം മറച്ചുവച്ചിട്ടുണ്ട്.
വിശ്വസ്തതയോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:08, 23 ഓഗസ്റ്റ് 2022 (IST)