എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

*സ്കൂൾ പ്രവർത്തനങ്ങൾ 2022-2023

*സ്കൂൾ പ്രവർത്തനങ്ങൾ 2021-2022

*സ്കൂൾ പ്രവർത്തനങ്ങൾ 2019 -2020

*സ്കൂൾ പ്രവർത്തനങ്ങൾ 2018-2019


*സ്കൂൾ പ്രവർത്തനങ്ങൾ 2017 -2018

2016

പരിസ്ഥിതി ദിനം

ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. അന്നേ ദിവസം സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ജോസ്ന ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്കി . ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൈവ പച്ചകറി കൃഷിയുടെ ഈ വർഷത്തെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനതിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.

ആരോഗ്യ സർവേ ബോധവത്ക്കരണം

സ്കൂൾ വർഷാരംഭത്തിൽ മഴ നനഞ്ഞ് പുത്തൻ യൂണിഫോമിട്ട്, കുട ചൂടി സ്കൂളിലെത്തുവാൻ കൊതിയോടെ കാത്തിരുന്ന കുരുന്നുകൾ മഴക്കാല രോഗങ്ങളുടെ കെടുതിയിലമർന്ന് തങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ രക്ഷാപ്രവർത്തകരായി ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്ന തങ്ങളുടെ സഹപാഠികളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യ സർവ്വേ നടത്തി. രോഗങ്ങൾ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് ഓരോ വീടുകളും കയറി ഇറങ്ങി ബോധവത്ക്കരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.നമ്മുടെ തന്നെ ബോധപൂർവ്വമായ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നില്ക്കാനാവും എന്ന് രക്ഷാപ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമൂഹത്തിന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം സമൂഹത്തോടും സഹപാഠികളോടും ചില ഉത്തരവാദിത്വങ്ങൾ തങ്ങൾക്ക് നിറവേറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കുട്ടികൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.

വായനാദിനം

നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു.അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാർത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോർത്തിണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത അർത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികൾക്ക് ഇത്.

കൂടുതൽ വായിക്കുക

2015

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സ്കൂൾ പരിസര ശുചീകരണം

ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.

തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം

തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.

ഔഷധസസ്യ പ്രദർശനം

വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഔഷധസസ്യതോട്ടം

എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
കൂടുതൽ വായിക്കുക

2014

പരിസ്ഥിതി ദിനം

ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.

കൂടുതൽ വായിക്കുക

2013

പരിസ്ഥിതി ദിനം

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .

മെറിറ്റ് അവാർഡ്

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് വിശിഷ്ടാതിഥിയായി എത്തി.

കൂടുതൽ വായിക്കുക

2012

വായനാദിനാഘോഷങ്ങൾ

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു

കൂടുതൽ വായിക്കുക

2011

പ്രവേശനോത്സവം

2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
കൂടുതൽ വായിക്കുക