ജി.എച്.എസ്.എസ് കുമരനെല്ലൂർ
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.എസ് കുമരനെല്ലൂർ | |
---|---|
വിലാസം | |
കുമരനെല്ലൂർ കുമരനെല്ലൂർ , കുമരനെല്ലൂർ പി.ഒ. , 679552 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഫോൺ | 0466 2277023 |
ഇമെയിൽ | ghsskumaranellur23@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20003 (സമേതം) |
എച്ച് എസ് എസ് കോഡ് | 09021 |
യുഡൈസ് കോഡ് | 32061300310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | കപ്പൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 803 |
ആകെ വിദ്യാർത്ഥികൾ | 1436 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 785 |
പെൺകുട്ടികൾ | 651 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റാണി അരവിന്ദൻ |
പ്രധാന അദ്ധ്യാപിക | സുനിത സി കെ |
പി.ടി.എ. പ്രസിഡണ്ട് | madhavankutty |
എം.പി.ടി.എ. പ്രസിഡണ്ട് | ശശിരേഖ |
അവസാനം തിരുത്തിയത് | |
24-07-2022 | 20003GHSSKUMARANELLUR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് അഭിവന്ദ്യനായ ശ്രീമാൻ കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ ശ്രീ. കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.
1929 ജൂലായ് രണ്ടിന് ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പടിഞ്ഞാറപ്പാട്ട് ശങ്കുണ്ണി നമ്പ്യാർ, എൻ.വി. ശേഖരവാര്യർ, എൻ.പി. നാരായണമേനോൻ, ആനക്കര വടക്കത്ത് റാവു ബഹദൂർ ഗോവിന്ദമേനോൻ, കെ. കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭമതികളുടെ നിസ്തുല സേവനം വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഹൈസ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. എം.എ. സുന്ദരയ്യരുടെ ഒരു വ്യാഴവട്ടക്കാലത്തെ സ്തുത്യർഹമായ സേവനം സ്കൂളിൻെറ അടിത്തറ ഭദ്രമാക്കി. ബ്രഹ്മശ്രീ അക്കിത്തത്ത് മനയ്ക്കൽ രാമൻ സോമയാജിപ്പാട് നൽകിയ ചുരുങ്ങിയ സ്ഥലത്താണ് സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്.
സുന്ദരയ്യർക്കു ശേഷം ഹെഡ്മാസ്റ്റർമാരായി വന്ന ശ്രീമാൻമാർ കെ.പി. നാരായണയ്യർ, ശങ്കര നാരായണായ്യർ തുടങ്ങിയ ഉത്ക്കർഷേച്ഛുക്കൾ സ്കൂളിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിച്ചു. 1954-ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി.വി. വാസുനായരുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി വിപുലമായി ആഘോഷിച്ചു. ആ കാലത്തു തന്നെ കേരള ചിത്രകലാപരിഷത്തും ഈ മണ്ണിൽ പിറവിയെടുത്തു.
ഇന്ന് (2022) 138-ാം പിറന്നാളാഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം പിൽക്കാലത്തു വന്ന പുരോഗമനേച്ഛുക്കളായ അദ്ധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കുമരനെല്ലൂരിനു പുറമെ എടപ്പാൾ, കൂടല്ലൂർ, തൃത്താല, ചാലിശ്ശേരി തുടങ്ങി വിദൂര ദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ അറിവിന്റെ വെളിച്ചം തേടി കുമരനെല്ലൂരെത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഹാകവി അക്കിത്തം
- എം. ടി. വാസുേദവൻ നായർ
വഴികാട്ടി
{{#multimaps:10.78873273668701, 76.05079411534345|zoom=16}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20003
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ