നെല്ലാച്ചേരി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെല്ലാച്ചേരി എൽ പി എസ് | |
---|---|
വിലാസം | |
നെല്ലാച്ചേരി ഒഞ്ചിയം പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | school.nellacherilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16234 (സമേതം) |
യുഡൈസ് കോഡ് | 32041300407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സക്കറിയ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി രജീഷ് |
അവസാനം തിരുത്തിയത് | |
16-03-2022 | 16234-hm |
ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെല്ലാച്ചേരി എൽ പി സ്കൂൾ
ചരിത്രം
പൂത്തുലഞ്ഞു നിൽക്കുന്ന വിശാലമായ നെൽപ്പാടം, ഉപ്പുവെള്ളം കയറുന്ന ഏരിയ - നെല്ലാച്ചേരി. പൂഴി മണലടിഞ്ഞ വിശാലമായ മണപ്പുറം, ഒരു ഭാഗത്ത് ഒഞ്ചിയം കോവിലകം, മറുഭാഗത്ത് തട്ടോളി, കുന്നുമ്മൽ കരപ്രമാണികളുടെ കരകളായ തട്ടോളിക്കരയും കുന്നുമ്മക്കരയും. കാറ്റാടി മരങ്ങൾ നൃത്തം വെക്കുന്ന കാറ്റാടിക്കുന്നും മലമൽക്കുന്നും പടയോട്ടം നടന്നുവെന്നതിന് തെളിവായി പടവെട്ടിക്കണ്ടിയും. പിന്നീട് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒഞ്ചിയവും.ആ ചരിത്ര ഭൂമിയിൽ ഒരു ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒരു കൊച്ചു വിദ്യാലയം. അറിവിനെ പടവാളാക്കിയ ഒരു സമൂഹത്തിന്റെ തിരുഹൃദയം പോലെ തുടിച്ചു കൊണ്ടിരിക്കുന്ന നെല്ലാച്ചേരി എൽ പി സ്കൂൾ. അനാചാരങ്ങളും ജാതീയതയും ജന്മിത്വവും വീർപ്പുമുട്ടിച്ച ഒരു പ്രദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സാവധാനം ഉണർന്നു വന്നു അടിയാളരുടെ ആ ഉണർവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് താമരക്കുളത്ത് കുനിയിൽ കട്ട കൊണ്ടുണ്ടാക്കിയ രണ്ട് മുറിയും ഒരു ചെറിയ വരാന്തയുമുള്ള എഴുത്തു പള്ളിക്കൂടം. അതിനു മുമ്പ് ആയടവൻകണ്ടിയിൽ ഈ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ചെട്ട്യാം വീട് സ്കൂളെന്നും ഈ സ്കൂളിനെ മുൻ കാലത്ത് അറിയപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ് മുറി,കമ്പ്യൂട്ടർലാബ്,പാർക്ക്,പൂന്തോട്ടം,മാലിന്യ സംസ്കരണം,കിണർ,വാട്ടർ പ്യൂരിഫയർ,അടുക്കള,ടോയ്ലറ്റ്,കുളിമുറി,തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമൻ ഗുരുക്കൾ
- കെ.കുഞ്ഞിരാമക്കുറുപ്പ് (സ്വാതന്ത്ര്യ സമര സേനാനി)
- കൃഷ്ണക്കുറുപ്പ്
- ബാലകൃഷ്ണക്കുറുപ്പ്
- കമല ടീച്ചർ
- വസന്ത കുമാരി
- ആണ്ടി മാസ്റ്റർ
- ജാനകി ടീച്ചർ
- രോഹിണി ടീച്ചർ
നേട്ടങ്ങൾ
അക്കാദമിക തലത്തിൽ പരിമിതിക്കുള്ളിൽ വെച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.എച്ച്.അശോകൻ (മുൻ NGO യൂനിയൻ സംസ്ഥാന സിക്രട്ടറി)
- സി.എം.രവീന്ദ്രൻ ( മുഖ്യ മന്ത്രി ശ്രീ പിണറായിയുടെ പേർസണൽ സ്റ്റാഫ്)
- അനന്തൻ നമ്പ്യാർ (എക്സ്പോർട്ട് ബിസിനസ്‌മാൻ)
- ഡോ. നവാസ് എൻ.കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി. അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).
- ഓർക്കാട്ടേരിയിൽ നിന്ന് കുന്നുമ്മക്കര റോഡ് വഴി എടവനക്കണ്ടി അമ്പലത്തിനു മുന്നിലെ കനാൽ റോഡിൽ നിന്ന് 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
{{#multimaps:11.665885708331285, 75.58034976948218|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16234
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ