ജി.യു.പി.എസ്. പുറത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.യു..പി,എസ്.പുറത്തൂർ എന്ന താൾ ജി.യു.പി.എസ്. പുറത്തൂർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പുറത്തൂർ
അറിവാണ് അതീജീവനം
വിലാസം
പുറത്തൂർ

GUPS PURATHUR
,
പുറത്തൂർ പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ0494 2563271
ഇമെയിൽgupspurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19775 (സമേതം)
യുഡൈസ് കോഡ്32051000202
വിക്കിഡാറ്റQ64564091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ621
പെൺകുട്ടികൾ595
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏ.വി ഉണ്ണികൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്കെ ഉമ്മർ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
12-03-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണ് പുറത്തൂർ ഗവ. യൂ പി സ്കൂൾ. 2014 -15 വർഷം മികച്ച പി.ടി.എയ്ക്കുളള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അവാർഡ് ഈ വിദ്യാലയത്തിനു ലഭിച്ചിരുന്നു.


ചരിത്രം

ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി അമ്മോത്തു വളപ്പിലുളള ഒരു ഓത്തുപള്ളിയിലായിരിന്നു തുടക്കം. ഡിസ്ടിക്ക് ബോർഡ് ചെയർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത്. കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത്. പിന്നീട് പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ പുറത്തൂർ അങ്ങാടിയിലുളള സ്ഥലത്തേക്ക് 1977 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. 21.02.1983 ലാണ് ഈ വീദ്യാലയത്തിലെ ആദ്യ കെട്ടിടം അന്നത്തെ എം.എൽ.എ യും ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പു മന്ത്രിയുമായിരുന്ന ശ്രീ. യൂ.എ ബീരാൻ ഉദ്ഘാടനം ചെയ്തത്. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ്. പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.

ഭൗതികസൗകര്യങ്ങൾ

9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്,

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലാമേള എൽ.പി വിഭാഗം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

പ്രധാന കാൽവെപ്പ്:

1977 പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറി

2003-04 മുഴുവൻ ഓലഷെഡ്ഡുകളും ഒഴിവാക്കി ആഴശ്യത്തിനു കെട്ടിടങ്ങളായി

2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ്

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ

2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ് ഏഴു തവണ

2014-15 മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ്

2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ്

എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം

2015-16 മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ്

സംസ്ഥാനത്ത് ആദ്യമായി സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സർക്കാർ പ്രൈമറി വിദ്യാലയം

മൾട്ടിമീഡിയാ ക്ലാസ് റൂം

ജനപങ്കാളിത്തത്തോടെ എട്ട് മൾട്ടീമീഡിയ ക്ലാസ് റൂമുകൾ സ്ഥാപിച്ചു.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ പ്രധാനധ്യാപകർ

ക്രമ നമ്പർ കാലഘട്ടം പേര് വിലാസം ഫോൺ നമ്പർ
1 23.12.23 - ഏ.വി ഉണ്ണികൃഷ്ണൻ 94447318248
2 01.04.20-22.12.21 ടി.പി മുഹമ്മദ് മുസ്തഫ ഇൻ ചാർജ് 9846568248
3 ..........31.03.20 പി.എ സുഷമാദേവി
4 പി. രമണി
5 സി.ശശിധരൻ
6 കുഞ്ഞാലൻകുട്ടി വി.പി
കെ.പി സരസ്വതി

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക. പുറത്തൂർ അങ്ങാടിയിൽ ബോട്ടുജെട്ടി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി പുറത്തൂരിലെത്തുക. സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- പുറത്തൂർ 16 കി.മി. ചമ്രവട്ടം- പുറത്തൂർ 6 കി.മി

{{#multimaps: 10°48'58.0"N, 75°55'21.4"E | zoom=18 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുറത്തൂർ&oldid=1745590" എന്ന താളിൽനിന്ന് ശേഖരിച്ചത്