ജി.യു.പി.എസ്. പുറത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി അമ്മോത്തു വളപ്പിലുളള ഒരു ഓത്തുപള്ളിയിലായിരിന്നു തുടക്കം. ഡിസ്ടിക്ക് ബോർഡ് ചെയർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത്. കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത്. പിന്നീട് പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ പുറത്തൂർ അങ്ങാടിയിലുളള സ്ഥലത്തേക്ക് 1977 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. 21.02.1983 ലാണ് ഈ വീദ്യാലയത്തിലെ ആദ്യ കെട്ടിടം അന്നത്തെ എം.എൽ.എ യും ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പു മന്ത്രിയുമായിരുന്ന ശ്രീ. യൂ.എ ബീരാൻ ഉദ്ഘാടനം ചെയ്തത്. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ്. പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.