സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ ആമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ | |
---|---|
![]() | |
വിലാസം | |
ആമ്പല്ലൂർ ആമ്പല്ലൂർ പി.ഒ. , 682315 , എറണാകുളം ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 0484 2961180 |
ഇമെയിൽ | st.francisupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26441 (സമേതം) |
യുഡൈസ് കോഡ് | 32081300105 |
വിക്കിഡാറ്റ | Q99507939 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 404 |
പെൺകുട്ടികൾ | 318 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺകുമാർ ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന പ്രദീപ് |
അവസാനം തിരുത്തിയത് | |
11-03-2022 | Sreejagan1980 |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ആമ്പല്ലൂർ പഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ്.ഫ്രാൻസിസ് യുപി സ്കൂൾ.1897ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൽ.പി സ്‍കൂളാണ് ആദ്യം ആരംഭിച്ചത്. 1927 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ആഗസ്തി അച്ചൻ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഷെഡിൽ നിന്നും മാറ്റി പുതിയ ഓടിട്ട കെട്ടിടത്തിലേക്ക് ആക്കി.കുട്ടികളുടെ എണ്ണം കൂടിയപ്പോൾ 1929 ൽ വടക്കുഭാഗത്തായി പുതിയ കെട്ടിടം അന്നത്തെ മാനേജരായിരുന്ന റവ.ഫാ. കുരിശിങ്കൽ യോഹന്നാൻ നിർമ്മിച്ചു. 1959 ൽ മുതൽ അന്നത്തെ മാനേജരായിരുന്ന റവ,ഫാ. ജോസഫ് പുതുവ ഈ സ്കൂൾ യു.പി. സ്കൂൾ ആകാനുള്ള ശ്രമം തുടങ്ങി. അങ്ങനെ 1964 മെയ് 15-ാം തീയതിയിലെ ഡി.ഇ.ഒ യുടെ ഉത്തരവുപ്രകാരം ഈ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി. 1972 ൽ മാനേജരായിരുന്ന റവ. ഫാ. ജോസ് തച്ചിലിന്റെ കാലത്ത് സ്കൂളിന് വേണ്ടി ഒരു സ്റ്റേജ് നിർമ്മിച്ചു. 2000 മാർച്ച് 11 ന് സ്‍കൂൾ മാനേജരായി നിയമിതനായ റവ.ഫാ. ജോസഫ് പാലാട്ടിയച്ചന്റെ കാലത്ത് അഞ്ചാം ക്ലാസ്സു മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. അതോടൊപ്പം അറബി ക്ലാസ്സുകളും കമ്പ്യൂട്ടർക്ലാസ്സുകളും തുടങ്ങി. 2003 മാർച്ച് 8 മുതൽ മാനേജരായി വന്ന റവ.ഫാ.ബേസിൽ പുഞ്ചപ്പുതുശ്ശേരി ഈ വിദ്യാലയ സമുച്ചയം ഒറ്റ കെട്ടിടത്തിലേക്ക് ആകാനുള്ള ശ്രമഫലമായി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ഒരുഘട്ടം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം വിദ്യാലയത്തിലേക്ക് നാല് ബസ്സുകൾ വാങ്ങി. കമ്പ്യൂട്ടർ ലാബ് വിപുലീകരണം. പുറമെ പല വികസനപ്രവർത്തനങ്ങളും അദ്ദേഹം തുടങ്ങി വച്ചു. തുടർന്നു വന്ന റവ.ഫാ. മാത്യു മംഗലത്ത്, റവ.ഫാ. പോൾ കവലക്കാട്ട്, റവ.ഫാ.ജോൺ പുതുവ ഈ വിദ്യാലയത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരുന്നുകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ

പുതിയ ഇരുനില വാർക്കക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 24 ക്ലാസ്സ‍് മുറികളും ഒരു ഓഫീസ്സ‍് മുറിയും സ്മാർട്ട് ക്ലാസ്സും അടക്കം 26 മുറികളും ജി. ഐ ഷീറ്റ് മേഞ്ഞ വിശാലമായ അസംബ്ലി ഹാളും ഒറ്റ കെട്ടിടത്തിലായി നിലനിൽക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി, ഗണിത ലാബ് , ശാസ്‍ത്രലാബ് സൗകര്യങ്ങളുണ്ട്. ഇന്റെർനെറ്റ് സൗകര്യമുണ്ട്. കൊച്ചുകുട്ടികൾക്ക് കളിക്കാനായി പാർക്കുണ്ട്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും അവരുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികളുണ്ട്. കുട്ടികൾക്ക് സുരക്ഷിതരായി വിദ്യാലയത്തിൽ എത്തി ചേരുവാനും തിരികെ വീട്ടിലെത്താനുമുള്ള വാഹനസൗകര്യവും സ്കൂൾ മാനേജ്‍മെന്റ് ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ watch vedio
- സ്കൗട്ട് & ഗൈഡ്സ്[1]
- സയൻസ് ക്ലബ്ബ്ഫലകം:Overall trophy in science fair
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി എന്നും മുന്നിൽ നിൽക്കുന്നു. 2021-22 കാലഘട്ടത്തിൽ കോവിഡ് വ്യാപനം
മൂലം online ആയി കുട്ടികളുടെ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്‍തു.


ഗണിത ക്ലബ്
കുട്ടികളിലെ ഗണിത അഭിരുചി വളർത്തിയെടുക്കാനും ഗണിതത്തിനോട് താല്പര്യം ജനിപ്പിക്കാനും വേണ്ടി രൂപീകരിച്ചതാണ് ഈ ക്ലബ്ബ്. കോറോണ കാലഘട്ടത്തിൽ പ്രവർത്തനം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും ക്ലാസ്സുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഉല്ലാസഗണിത പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളിലെ സാമൂഹ്യ അവബോധം വളർത്തിയെടുക്കുന്നത
പരിസ്ഥിതി ക്ലബ്
ശാസ്ത്ര ക്ലബ്
സ്‍കൂളിലെ പൂർവ അധ്യാപകർ
ഈ വിദ്യാലയത്തിന്റെ ആരംഭം 1897 ൽ ആയിരുന്നു. വ്യക്തമായ രേഖകൾ പലതും ലഭ്യമല്ല. അതിനാൽ മുഴുവൻ പൂർവ അധ്യാപകരുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.
നേട്ടങ്ങൾ
തൃപ്പൂണിത്തുറ സബ്ബ് ജില്ലയിലേയും എറണാകുളം ജില്ലയിലേയും കലാ-കായികമത്സരങ്ങളിൽ മികച്ചപ്രകടനം ഈ വിദ്യാലയത്തിലെകുട്ടികൾ കാഴ്‍ച വയ്‍ക്കാറുണ്ട്. 2006 മുതൽ തുടർച്ചയായി ഭാസ്കരാചാര്യ സെമിനാർ (യു.പി. തലം) ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.2007 മുതൽ തുടർച്ചയായി 3 വർഷം ഗണിത ശാസ്ത്രത്തിൽ ഏറ്റവുംമികച്ച വിദ്യാലയത്തിനുള്ള പുരസ്‍ക്കാരം ലഭിച്ചിട്ടുണ്ട്. 2001 മുതൽ 2010 വരെ അറബി സാഹിത്യോത്സവത്തിൽ ഓവറോൾ പുരസ്‍ക്കാരം. 2017-2018 കാലഘട്ടത്തിൽ ഗണിതശാസ്ത്രത്തിൽ ഉപജില്ലാതലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ,സാമൂഹ്യശാസ്ത്രത്തിൽ ഓവറോൾ രണ്ടാംസ്ഥാനം , ശാസ്ത്രക്വിസ്സിൽ രണ്ടാം സ്ഥാനം. പ്രവർത്തിപരിചയമേളയിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.87272,76.39586|zoom=18}}
- ↑ last 10 years there is no guides inour school
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26441
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ