ജി.എൽ.പി.എസ്.പാതിരിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പാതിരിക്കോട് | |
---|---|
വിലാസം | |
പാതിരിക്കാേട് പാതിരിക്കാേട് പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpspathiricode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48319 (സമേതം) |
യുഡൈസ് കോഡ് | 32050500305 |
വിക്കിഡാറ്റ | Q64564516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടപ്പറ്റ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 39 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമല എം |
പി.ടി.എ. പ്രസിഡണ്ട് | സാജിദ് എ ട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സാേമൻ |
അവസാനം തിരുത്തിയത് | |
11-03-2022 | 48319 |
ആമുഖം
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ .പി .സ്‌കൂൾ പാതിരിക്കോട് .
ചരിത്രം
ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താൽ 1925 ൽ പാതിരിക്കോട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പാതിരിക്കോട് ബോർഡ് ഹിന്ദു സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണൻ നായർ സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ ഓലഷെഡ്ഡിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂൾ കെട്ടിടം തകർന്നു വീണപ്പോൾ ശ്രീമാൻ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂൾ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മാസങ്ങൾക്കകം സ്‌കൂളിന് കെട്ടിടം പണിതു നൽകി.കൂടുതൽ അറിയാൻ
മുൻപ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.ആയിഷമ്മു | 01-07-1999 | 05-06-2000 |
2 | എ.ഗോപാലകൃഷ്ണൻ | 05-06-2000 | 04-06-2001 |
3 | പി.കെ.കുര്യാക്കോസ് | 08-06-2001 | 31-05-2005 |
4 | വി.ഒ.ഏലിയാമ്മ | 01-06-2008 | 13-12-2010 |
5 | കെ.ഹഫ്‌സത്ത് | 03-02-2011 | 06-06-2011 |
6 | മോഹൻ കൽവീട്ടിൽ | 07-06-2011 | 02-06-2015 |
7 | അബ്ദുൽ ഖാദർ | 02-06-2015 | 05-07-1=2017 |
8 | വേലുക്കുട്ടി കൊടുവത്ത് | 19-07-2015 | 30-04-2021 |
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങൾ (5 ക്ലാസ്സ് റൂം, 1 ഓഫീസ്), പാചകപ്പുര, ടോയ്‌ലറ്റ് ആൺകുട്ടികൾ 2 പെൺകുട്ടികൾ 4, കമ്പ്യൂട്ടർ 1, ലാപ് ടോപ്പ്4- പ്രോജക്ടർ 3, ലെെബ്രറി,ഉണ്ട് വാഹന സൗകര്യം (പ്രൈവറ്റ്)
സമഗ്ര ശിക്ഷ കേരളം -പദ്ധതികൾ
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- ഗണിതവിജയം
- ഉല്ലാസഗണിതം
- വായനചങ്ങാത്തം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്‌ത്രമേള
- കലാകായിക വിദ്യാഭ്യാസം
- പഠന വിനോദ യാത്ര
- PTA, MTA, SMC, CPTA
പഠന വിനോദയാത്ര
ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദർശിച്ചു.
ദിനാചരണങ്ങൾ
വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.
തനത് പ്രവർത്തനങ്ങൾ
പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. വിദ്യാരംഗം അഭിനയക്കളരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. ഉപജില്ലാ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ ഒമ്പതാം സ്ഥാനം. പൂർവ്വ വിദ്യാർത്ഥി സംഗമം, കർഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തൽ. കൃഷി
ഭരണനിർവഹണം
- ഗ്രാമ പഞ്ചായത്ത്
വഴികാട്ടി
{{#multimaps: 11.064434, 76.307688 | width=600px | zoom=13 }}