ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ജൂനിയർ റെഡ് ക്രോസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/4/4d/Flag_of_the_Red_Cross.svg.png/150px-Flag_of_the_Red_Cross.svg.png)
![](/images/0/08/21050Sindhumol.jpeg)
![](/images/thumb/3/38/21050_JRC_Covid1.jpeg/300px-21050_JRC_Covid1.jpeg)
അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിന് സോള്ഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹൈസ്‍കൂൾ വിഭാഗത്തിലാണ് നിലവിൽ ജൂണിയർ റെഡ് ക്രോസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ശ്രീമതി സിന്ധുമോൾ പി എസ് എന്ന അധ്യാപികക്കാണ് ജെ ആർ സിയുടെ ചുമതല ഉള്ളത്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നിരവധി ആളുകൾക്ക് സഹായം എത്തിച്ച് നൽകുന്നതിനും ജെ ആർസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നുണ്ട്