ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൗൺസിലർ: സിന്ധുമോൾ പി എസ്
School Cleaning by JRC Cadets
കോവിഡ് കാല സഹായം
Paper Pen നിർമ്മാണം

അന്താരാഷ്‍ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ മാനുഷിക മൂല്യങ്ങളും സേവനസന്നദ്ധത , ദയ, കരുണം, സ്നേഹം, ആതുരശുശ്രൂഷ എന്നിവയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ഇതിന്റെ ആശയങ്ങൾ യുവജനതയിൽ എത്തിക്കുന്നതിനായി 1922 ലാണ് ജൂണിയർ റെഡ് ക്രോസ് രൂപീകൃതമായത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ശാഖകളുള്ളതും ജാതി-മത-വർണ്ണ വർഗ വ്യത്യാസമില്ലാതെ സമൂഹനന്മക്കായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലും സജീവാംഗങ്ങളുണ്ട് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹൈസ്‍കൂൾ വിഭാഗത്തിലാണ് നിലവിൽ ജൂണിയർ റെഡ് ക്രോസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ശ്രീമതി സിന്ധുമോൾ പി എസ് എന്ന അധ്യാപികക്കാണ് ജെ ആർ സിയുടെ ചുമതല ഉള്ളത്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നിരവധി ആളുകൾക്ക് സഹായം എത്തിച്ച് നൽകുന്നതിനും ജെ ആർസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും മാതൃകാപരമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. പ്രളയകാലത്ത് സർവവ്വും നഷ്ടപ്പെട്ട സഹോദരീ സഹോദരന്മാർക്കായി നോട്ടുബുക്കുകളും പേന , പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങളും ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറുകയുണ്ടായി. അതോടൊപ്പം തന്നെ വിവിധ തരത്തിലുള്ള ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളും വിദ്യാലയത്തിനകത്തും പുറത്തും സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ ദുരിത സമയത്ത് ലോക്ക്ഡൗണിൽ കുടുങ്ങി ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞ നിരവധി സാധാരണക്കാർക്കും നിരാലംബർക്കും ഭക്ഷണമെത്തിച്ച് നൽകാൻ ഈ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ ഈ യൂണിറ്റിന് ഏറെ അഭിമാനമുണ്ട്

കോവിഡിന് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് വിദ്യാർഥികൾക്കായി എസ് പി സി കുട്ടികൾ തയ്യാറാക്കിയ മാസ്കുകൾ വിദ്യാലയത്തിന് കൈമാറുകയും അവ അർഹരായവർക്ക് എത്തിക്കുന്നതിൽ പങ്കാളികളാകാനും കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്

20 മാസക്കാലത്തെ അടച്ചിടലിന് ശേഷം വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന അവസരത്തിൽ വിദ്യാലയത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി വിദ്യാർഥികളുടെ സജിവ സാന്നിധ്യം ഉണ്ടായിരുന്നു