ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ.
ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ | |
---|---|
വിലാസം | |
സൗത്ത് മഴുവന്നൂർ സൗത്ത് മഴുവന്നൂർ PO , 686669 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04842769769 |
ഇമെയിൽ | lpsmazhuvannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25620 (സമേതം) |
യുഡൈസ് കോഡ് | 32080500607 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | മണിപ്രസാദ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീന ജയേഷ് |
അവസാനം തിരുത്തിയത് | |
08-03-2022 | 25620 |
ചരിത്രം
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു .
3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
- പുതിയ ഇരുനില കെട്ടിടം
- റീഡിംഗ് റൂം
- ലൈബ്രറി
- കളിസ്ഥലം
- പാർക്ക്
- സ്കൂൾ വാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൃഹസന്ദർശനം
- പൊതുവിഞ്ജാന പ്രവർത്തനങ്ങൾ
- സജീവമായ സ്കൂൾ പി ടി എ
- വായന പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണം
- ക്ലാസ് പി ടി എ
- വിപുലമായദിനാചരണകൾ
- ജൈവവൈവിധ്യ പാർക്ക്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | എം മാത്യു | 1960 - 1976 |
2 | കൈമൾ | 1976 - 1981 |
3 | വർഗീസ് | 1981 - 1993 |
4 | അന്നകുഞ്ഞ് | 1993 -1994 |
5 | ലീല | 1994 - 1996 |
6 | സി കെ രാഘവൻ | 1996 - 1997 |
7 | മേരി | 1997 - 2000 |
8 | എം കേശവൻ | 2000 - 2002 |
9 | യാക്കോബ് | 2002 - 2003 |
10 | ജഗദമ്മ | 2003 - 2004 |
11 | മേരി | 2004 - 2011 |
12 | ഉഷ കെ ജി | 2011 - 2020 |
13 | ബാബു വർഗീസ് | 2020 - |
നേട്ടങ്ങൾ
അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂൾ കഴിഞ്ഞ 8 വർഷമായി തുടർച്ചയായി കോലഞ്ചേരി സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അന്ന പൗലോസ് (World Food Safety Officer)
വഴികാട്ടി
- സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്താണ് .
- ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.005940, 76.486337 |zoom=18}}