സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 8 ആം വാർഡിലെ പ്രകൃതി രമണീയമായ കുന്നോന്നി ഗ്രാമത്തിൽ തലമുറകൾക്കു വിദ്യ പകർന്നുനൽകിയ വിദ്യാലയം ആണ് സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ , കുന്നോന്നി .
സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി | |
---|---|
വിലാസം | |
കുന്നോന്നി കുന്നോന്നി പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04822 284168 |
ഇമെയിൽ | sjupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32239 (സമേതം) |
യുഡൈസ് കോഡ് | 32100200703 |
വിക്കിഡാറ്റ | Q87659316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി കാതറൈൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഷാജി |
അവസാനം തിരുത്തിയത് | |
08-03-2022 | 32239HM |
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ് ജോസഫ്‌സ് യൂ.പി.സ്കൂൾ .കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവും പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതനായ കരയാണ് കുന്നോന്നി.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.
നാടിൻറ പ്രതീക്ഷകളായ കുഞ്ഞുങ്ങൾക്ക് അക്ഷരദീപം പകർന്നു കൊടുത്തു കൊണ്ട് ലക്ഷ്യബോധമുളളവരും സംസ്കാരസമ്പന്നരുമാക്കിത്തീർത്ത് കൊണ്ട് നാടിൻറ അഭിമാനവും പ്രതീക്ഷയുമായി സ്ക്കൂൾ നിലകൊളളുന്നു.ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ഏതാനും പേരുടെ സഹകരണത്തോടെ ഗവ അംഗീകാരമില്ലാതെ ഒരു അഎയിഡഡ് എൽ പി.സ്ക്കൂളായിട്ടാണ് പ്രവർത്തനം ആദ്യം ആരംഭിക്കുന്നത്.ഇതിനു നേതൃത്വം നൽകിയത് അന്ന് ഇടവക വികാരിയായിരുന്ന
എൽ പി സ്ക്കൂളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1963 ൽ ഒരു എയിഡഡ് യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഇതോടെ വളരെ പഴക്കം ചെന്ന ഓലമേഞ്ഞകെട്ടിടം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് ഓടുമേഞ്ഞ മനോഹരമായ രണ്ടുകെട്ടിടങ്ങൾ സ്ക്കൂളിനുവേണ്ടി നിർമ്മിച്ചു.പിന്നീട് സ്ക്കൂളിനോട് ചേർന്ന് മനോഹരമായ ഓപ്പൺ സ്റ്റേജും കുട്ടികൾക്ക് കുടിവെളളം ലഭ്യമാക്കുന്നതിനു വേണ്ട സൌകര്യങ്ങളും നിർമ്മിച്ചു.
1973ൽ സ്ക്കൂളിൻറ സിൽവർ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി
[1948-ൽ അംഗീകാരം ലഭിച്ച എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്.
ഭൗതികസൗകര്യങ്ങൾ
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 8 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി,കംമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹരിത ക്ലബ്ബ് .
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടി .
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.തെരസ്
- സി.ലിൻസി
- സി.എലിസബത്ത്
സ്കൂളിലെ മുൻ മാനേജർമാർ :
1.റവ.ഫാ.ജോസഫ് വേഴാമ്പത്തോട്ടത്തിൽ
2.റവ. ഫാ.ആഗസ്തി താമരശേരിയിൽ
3,റവ. ഫാ. ലൂക്കോസ് പുത്തൻപുര
4.റവ. ഫാ.ഫ്രാൻസിസ് പാട്ടത്തിൽ
5.റവ. ഫാ.ജോർജ് പ്ലാത്തോട്ടം
6.റവ. ഫാ.ജോർജ് പുരവകോട്ട
7.റവ. ഫാ.ആന്റണി തെങ്ങുംപള്ളിൽ
8.റവ. ഫാ. മാത്യു കുഴിമുള്ലോരം
9.റവ. ഫാ.ജോസഫ് പയ്യാനിമണ്ഡം
10.റവ. ഫാ.ജോസഫ് കൊച്ചുപറമ്പിൽ
11.റവ. ഫാ.ജോർജ്ജ് വടക്കേക്കര
12.റവ. ഫാ.ജോർജ്ജ് പുതിയാപറമ്പിൽ
13.റവ. ഫാ.ജോസഫ് വളേളാംപുരയിടം
14.റവ. ഫാ.ഐസക് കുറിച്ചിയിൽ
15.റവ. ഫാ.മൈക്കിൾ കിഴക്കേപ്പറമ്പിൽ
16.റവ. ഫാ.ജേക്കബ് പൊട്ടുക്കുളം
17.റവ. ഫാ.തോമസ് വെട്ടുകാട്ടിൽ
18.റവ. ഫാ.ജോസഫ് വടക്കെനെല്ലിക്കാട്ടിൽ
19.റവ.ഫാ.ജോസഫ് പൂവത്തിങ്കൽ
20.റവ.ഫാ ജോസഫ് താഴത്തുവരിക്കയിൽ
നേട്ടങ്ങൾ
പ്രവൃത്തി പരിചയ മേളയിൽ ഉപജില്ലതലത്തിൽ മൂന്നാം സ്ഥാനം . ശാസ്ത്രപരിചയ മേളയിൽ വർകിംഗ് മോഡൽ രണ്ടാം സ്ഥാനം. കലോത്സവം സംഘനൃത്തം രണ്ടാം സ്ഥാനം + എ ഗ്രേഡ് .പഞ്ചായത്ത് തല കാർഷിക ക്വിസ് രണ്ടാം സ്ഥാനം .വിവിധ മേളകളിൽ എ ഗ്രേഡ് നേടിയവർ 10.
മിലൻ ബെന്നി - സയൻസ് പ്രോജക്ട് ഉപജില്ല 1-ാം സ്ഥാനം
അൽഫോൻസാ മാ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർമാർ-10
- എന്ജിനിയർമാർ - 25
- മിഷിനറിമാർ -33
വഴികാട്ടി
{{#multimaps:9.652763,76.835958|width=700px | zoom=16}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32239
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ