കോഴിമുക്ക് സൗത്ത് ജി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിമുക്ക് സൗത്ത് ജി എൽ പി എസ് | |
---|---|
വിലാസം | |
കോഴിമുക്ക് , എടത്വ പാണ്ടങ്കരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | glpskozhimukkusouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46309 (സമേതം) |
യുഡൈസ് കോഡ് | 32110900401 |
വിക്കിഡാറ്റ | Q87479620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടത്വാ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധർമ കെ . പി |
പി.ടി.എ. പ്രസിഡണ്ട് | എബി മോൾ കേ എം |
എം.പി.ടി.എ. പ്രസിഡണ്ട് | കല |
അവസാനം തിരുത്തിയത് | |
04-03-2022 | Georgekuttypb |
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്. എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു. സ്ക്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ 1907 ഇല ഈ വിദ്യാലയം ആരംഭിച്ചതായി മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കുടി പള്ളിക്കൂടം മാതൃകയിൽ മരങ്ങാട്ടു വാധ്യാർ എന്ന ഏക അധ്യാപകൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് . തോടുകളും മുട്ടു തോടുകളും പുഴകളും പുഞ്ച പാടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദൂരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭാസ ചെയ്യുക എന്നത് ഈ നാട്ടിലെ കുട്ടികൾക്ക് ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്ന ചിന്ത പ്രദേശവാസികൾക്ക് ഉണ്ടായത് . അങ്ങിനെ ഈ നാട്ടിൽ ഉള്ള 18നായർ കുടുംബങ്ങൾ ചേർന്ന് നായർ സമാജത്തിൻ്റെ വകയായി മൂലയിൽ കുഞ്ഞ് ഔസേപ്പിൻ്റെ കയ്യിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്താണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
35 സെൻ്റ് സ്ഥലത്ത് ആണ് ഇപ്പൊൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....MPLAD ഫണ്ടിൽ നിന്നും ലഭിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടവും ഓട് മേഞ്ഞ 4ക്ലാസ്സ് മുറികളും ഓഫീസ് റൂമും കൂടിയ കെട്ടിടവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ശുദ്ധജല സൗകര്യത്തിനായി കിണർ ഉണ്ട് . ടോയ്‌ലറ്റ് ലേക്ക് വെള്ളം ആവശ്യത്തിന് ടാങ്കിൽ ശേഖരിച്ച് പൈ്പ്‌ലൈൻ വഴി എത്തിക്കുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള ഉണ്ട്. കുട്ടികൾക്ക് കൈ കഴുകുവാൻ പ്രത്യേകം സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ ടൈൽ പാകി വൃത്തിയാക്കിയിട്ടുണ്ട് കളിസ്ഥലം കുറവാണ്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശ്രീ.രാധാകൃഷ്ണൻ
- സുശീലൻ
- മിനി P
- ആശ പൈ
- ജോഷി പി ഡി
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ..Dr. രത്നം (Rtd.പ്രൊഫ. പന്തളം കോളജ്)..
- Dr. അഞ്ജു കോയിൽമുക്ക്
- Dr. ശില്പ .MBBS MD
- ചുണ്ടൻ വള്ളങ്ങളുടെ ശില്പി ശ്രീ. നാരായണ ആചാരി.....
5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു)
വഴികാട്ടി
ഗവ.എൽപി സ്കൂൾ കോഴിമുകകു പേരങ്ങാട്ട് സ്കൂൾ എന്ന് ആണു അറിയപെടുനതു എടത൦ ടൗൺ നിന് ഒരു കിലോ മീററ൪.ഹരിപാട് നീന് 13 km ദൂരം {{#multimaps:9.360257063191591,76.673035|zoom=18}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46309
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ