ജി. യു. പി. എസ്. അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. അരണാട്ടുകര
GUPS ARANATTUKARA
വിലാസം
അരണാട്ടുകര

അരണാട്ടുകര
,
പി ഒ അരണാട്ടുകര പി.ഒ.
,
680618
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0487 2383896
ഇമെയിൽteachersgups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്22671 (സമേതം)
യുഡൈസ് കോഡ്32071800202
വിക്കിഡാറ്റQ64089220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി സി എ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുരാജ്
അവസാനം തിരുത്തിയത്
25-02-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ' എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കളിസ്ഥലം, ധാരാളം മരങ്ങൾ. എല്ലാ ക്ളാസ്സിലും ലൈറ്റ്,ഫാൻ, ടൈൽസ് വിരിച്ച തറ, കിണർ, മഴവെള്ളസംഭരണി, ഒൗഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം,

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിലും ഇംഗ്ലൂീഷിലും ഹിന്ദിയിലും അസംബ്ളി, യോഗപരിശീലനം,, കായികപരിശീലനം, ആരോഗ്യപരിപാലനം, ചെടികളുടെ സംരക്ഷണം.

മുൻ സാരഥികൾ

അയ്യപ്പൻ,അരവിദ്ധാക്ഷൻ, വർക്കി,ബാലകൃഷ്ണൻ, തേസ്യക്കുട്ടി,ഹരികൃഷ്ണൻ, അബ്ദുൾസലാം,മാലതി,ഷീബ, റോസി.പി.പി,ഷേർളി, ഓമന.എം.കെ, ലിസി.ടി.ടി, ഷൈമോൾ.കെ.ആർ, ജാൻസി.സി.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക. മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും. {{#multimaps:10.513706,76.195257|zoom=15}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._അരണാട്ടുകര&oldid=1694399" എന്ന താളിൽനിന്ന് ശേഖരിച്ചത്