കെ സി എം യു പി എസ് കാച്ചിലാട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ സി എം യു പി എസ് കാച്ചിലാട്ട് | |
---|---|
വിലാസം | |
നെല്ലിക്കോട് നെല്ലിക്കോട് ,കോഴിക്കോട് , നെല്ലിക്കോട് പി.ഒ. , 673016 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0495 2742345 |
ഇമെയിൽ | kcmaupschool@gmail.com |
വെബ്‍സൈറ്റ് | www.kcmaupschool.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17339 (സമേതം) |
യുഡൈസ് കോഡ് | 32040501504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജ്യോതിസ് പി കെ |
അവസാനം തിരുത്തിയത് | |
23-02-2022 | Ajitpm |
കെ' സി എം യു പി സ്കൂൾ കാച്ചിലാട്ട് , കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി.
പരേതനായ കാനങ്ങോട്ട് ചാത്തുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം കാനങ്ങോട് ചാത്തു മെമ്മോറിയൽ യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. ധാരാളം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ,.മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കെ.സി.എം.എ.യു.പി. സ്കൂൾ. തങ്ങളുടെ സന്താനങ്ങളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവും നെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്. ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു. അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് ഹരിശ്രീ മന്ത്രം ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !
ചരിത്രത്തിലൂടെ.........................
കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് നെല്ലിക്കോട് കാച്ചിലാട്ട് പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന കോഴിക്കോട് സിറ്റി പാലാഴി റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു അരയിടത്തുപാലത്തെലെത്താൻ.ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ ഉൾപ്പെടുകയും ധാരാളം കോൺക്രീറ്റ് സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല. പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.
. മുക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു ശ്രീ കുട്ടാക്കിൽ ശേഖരൻ മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ കഴിഞ്ഞു. അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു. ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന അടമ്പാട്ടുപറമ്പിലെ ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു. അക്കാലത്ത് ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ ആയിരുന്നു മാനേജർ, പിന്നീട് ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും അദ്ദേഹത്തിൽ നിന്ന് ശ്രീ. ടി.ഗോവിന്ദൻ മാസ്റ്റർ മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി. ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ കെ സോമസുന്ദരൻ എന്ന മഹത്-വ്യക്തിയുടെ സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ശ്രീ രാഘവൻ എം കെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച കംപ്യൂട്ടർ ലാബ് ,ശ്രീ എ പ്രദീപ് കുമാർ 2007 -08 പ്രാദേശിക ഫണ്ടിൽ നിന്നും ലഭിച്ച സയൻസ് ലാബ് ,പെഡഗോജി പാർക്ക് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ 2003 ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് ചോലയിൽ അമ്മു അമ്മയുടെ സ്മാരകമായി മകൻ സി കരുണാകരൻ നായർ നിർമിച്ചു നൽകിയ ടാങ്ക് ബെഡ് ,അങ്കത്തിൽ ദാമോദരൻ നായരുടെ സ്മരണക്കായി ഉദയ ഫാർമസി നിർമിച്ചു നൽകിയ സ്റ്റേജ് ,റോട്ടറി കാലിക്കറ്റ് ഈസ്റ്റ് 2019 നവമ്പറിൽ നവീകരിച്ച ഓഡിറ്റോറിയം തുടങ്ങിയവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.
പ്രധാന അദ്ധ്യാപകൻ
ജ്യോതിസ് പി കെ
പഠനം :
കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ബി. എഡും.
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .
ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഊറ്റ് ഷാർജ ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടുഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം, എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .കൂടുതൽ ഇവിടെ അറിയാൻ ക്ലിക്ക് ചെയ്യുക .
അദ്ധ്യാപകർ ----
ക്രമ നമ്പർ | അദ്ധ്യാപകൻ | കാറ്റഗറി | പ്രധാന ചുമതലകൾ(ചുരുക്കുക ) |
---|---|---|---|
1 | ജ്യോതിസ് പി കെ | H.M | പ്രധാന അദ്ധ്യാപകൻ |
2 | രാജേഷ് വി പി | L.P.S.A | സീനിയർ അസിസ്റ്റന്റ് ,ഉച്ച ഭക്ഷണം |
3 | ഷൈനി കെ | U.P.S.A | വിദ്യാരംഗം കലാസാഹിത്യം,ജാഗ്രത സമിതി |
4 | പ്രജിത്ത് എം | HINDI | ഹിന്ദി ക്ലബ് , കായിക ക്ഷമത |
5 | ബീന ടിപി | UPSA | S.R.G കൺവീനർ |
6 | വിന്ധ്യ W | L.P.S.A | സ്റ്റാഫ് സെക്രട്ടറി ,ശാസ്ത്രോത്സവം,ഗണിതോത്സവം,കര കൗശലം |
7 | രാധിക എ | U.P.S.A | പ്രീ പ്രൈമറി ,സയൻസ് ക്ലബ് |
8 | ദിവ്യ വിജി | L.P.S.A | ശാസ്ത്രോത്സവം,ഗണിതോത്സവം |
9 | ശ്രീജ എസി | L.P.S.A | കര കൗശലം,ഹലോ ഇംഗ്ലീഷ് LP |
10 | ബീന ടിപി | U.P.S.A | ഹലോ ഇംഗ്ലീഷ് UP |
11 | പ്രസൂൺടി | U.P.S.A | പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ് |
12 | രൂപ ദേവി സി | L.P.S.A | LSS കോച്ചിങ് |
13 | പ്രിയ ടി | LPSA | LSS കോച്ചിങ് ,ഹലോ ഇംഗ്ലീഷ് ,IED STUDENTS |
14 | ബിജേഷ് എകെ | URUDU | URUDU CLUB,ലൈബ്രറി |
15 | അശ്വതി | L.P.S.A | S.R.G കൺവീനർ LP |
16 | ആദിത്യ എൻ വി | L.P.S.A | ഹലോ ഇംഗ്ലീഷ് ,LSS |
17 | ദന്യ ടിപി | SANSRIT | സംസ്കൃത ക്ലബ് ,കലാമേള |
18 | ആതിര മുരളീധരൻ | U.P.S.A | ആർട്സ്,കലാമേള ,സർഗാത്മകത |
19 | റഷാദ് പി | ARABIC | അറബിക് ക്ലബ് ,ഐ ടി ക്ലബ് ,PSITC |
20 | രതീഷ് എംകെ | OFFICE ATTENDER | ALL IN ALL |
വഴികാട്ടി
{{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ എയിഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ എയിഡഡ് വിദ്യാലയങ്ങൾ
- 17339
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ