എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട് | |
---|---|
വിലാസം | |
രാമക്കൽമേട്ട് രാമക്കൽമേട്ട് പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04868 221613 |
ഇമെയിൽ | shhsramakkalmettu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30013 (സമേതം) |
യുഡൈസ് കോഡ് | 32090500601 |
വിക്കിഡാറ്റ | Q64615345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 216 |
ആകെ വിദ്യാർത്ഥികൾ | 427 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജയ മൈക്കിൾ |
പി.ടി.എ. പ്രസിഡണ്ട് | അഗസ്റ്റിൻ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബാ ഷാജഹാൻ |
അവസാനം തിരുത്തിയത് | |
12-02-2022 | 30013.s.wikki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ രാമക്കൽമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ രാമക്കൽമേട്.
ഭൗതികസൗകര്യങ്ങൾ
- പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന പ്രദേശം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- മികച്ച ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ക്ലാസ് റൂമുകൾ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ഗതാഗത സൗകര്യം
- ഇന്റെർനെറ്റ് സൗകര്യം
- സ്കൂൾ ബസ്
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
2008 ജൂലൈ ഏഴിനാണ് ഈ സ്കൂളിൽ ആരംഭിക്കുന്നത്. ട്രക്കിംഗ്, മൗണ്ടനീയറിംഗ്, പാരച്യൂട്ട് എന്നീ സാഹസിക പ്രവർത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമാണ്. ഈ പ്രദേശം ഇത്തരം കാര്യങ്ങൾക്ക് അനുയോജ്യമാണെന്നുള്ളത് ട്രൂപ്പിന്റെ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്. ഇന്ന് ഇത് നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ്.
- ജൂണിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- മാത് സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
പാർലമെൻററി ലിറ്റെറസി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- പ്രസംഗ ക്ലബ്ബ്
- കെ സി എസ് എൽ
- ഡി സി എൽ
- ജൈവ വൈവിധ്യ ഉദ്യാനം
- ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക്ചെയ്യുക
മുൻ സാരഥികൾ
1963 -1965 സെബാസ്റ്റ്യൻ ഒ. ജെ
1965- 1971 വി.സി ജേക്കബ്
1971-1972 കെ.സി.ജോബ്
1972-1973 എൻ.ജെ.ജോസഫ്
1973-1974 എം റ്റി.ശൗര്യാർ
1974-1976 വി.റ്റി.ചെറിയാൻ
1976-1978 സി.റ്റി. ജോയി
1978-1982 സിസ്റ്റർമേരി എ.കെ
1982- 1983 സിസ്റ്റർസലേഷ്യ
1983-1984 ശ്രീ.ഈപ്പൻ
1984-1986 സി.എസ്.വർഗീസ്
1986- 1988 പി.ജെ ജോസഫ്
1988-1990 എം.ജെ.ജോസഫ്
1990-1992 എൻ വി. മൈക്കിൾ
1992-1993 റ്റി.യു.ദേവസ്യാ
1993-1996 പി.എ ജോസഫ്
1996-1997 കെ.കെ.ആൻറണി
1997-1998 പി.ഒ ജോൺ
1998-2001 എം ജെ ജോസഫ്
2001-2003 എത്സമ്മ ജോസഫ്
2003-2005 പി.എഫ് മാത്യു
2005-2006 പോൾ വി.കെ
2006-2008 മാത്യു ജോസഫ്
2008-2009 ജേക്കബ് മാത്യു
2009-2010 ജോർജ് തോമസ്
2010 -2015 ഏലിക്കുട്ടി സി ഡി
2015- 2018 റോസമ്മ ജോസഫ്
2018-2019 മോളി ജോൺ
2019-2020 സിസ്റ്റർ ജയാമൈക്കിൾ
-
2019-2020-2021-2022 HM SR JAYA MICHLE
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻ്റ് ആണ് ഈ വിദ്യാലയത്തിൻ്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൻെറ കീഴിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട്. അഭിവന്ദ്യ മാർ ജോസഫ് പുളിക്കൽ രക്ഷാധികാരിയായും റവ.ഫാ.ഡോമിനിക്ക് ആയിലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൻ്റെ ലോക്കൽ മനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് ആണ്.
-
രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പുളിക്കൽ
-
കോർപറേറ്റ് മാനേജർ റവ ഫാദർ ഡോമിനിക്ക് അയിലുപറമ്പിൽ
-
സ്കൂൾ മാനേജർ റവ ഫാദർ റ്റിനു കിഴക്കേവേലിക്കകത്ത്
സ്കൂൾ പ്രവർത്തനങ്ങൾ
കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.
ദിനാഘോഷങ്ങൾ
ജൂൺ5 പരിസ്ഥിതി ദിനം
മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിന്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.
ജൂൺ 19 വായനാദിനം
ഗ്രന്ഥശാലാ സംഘവും സാക്ഷരതായജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കരെ അനുസ്മരിക്കുന്ന വായനാദിനത്തിൽ വായനാ മത്സരം, വായിച്ച പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ്, ക്വിസ്, പ്രഛന്ന വേഷം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.
സ്വാതന്ത്യദിനം ഓഗസ്റ്റ് - 15
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണാഘോഷം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി
ഒാണാഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധ്യാപക ദിനം.
കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.
* വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോ
* ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട പോസ്റ്റർ
* പ്രസംഗ മത്സരം
* പ്രഛന്ന വേഷം
ഗാന്ധിജയന്തി പോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലീൻ കാമ്പസ് - സേവ് കാമ്പസ്
സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.
അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് 4,5 ,6വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.
പ്രവേശനോത്സവം
നവംബർ 1
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.
ശിശുദിനം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി
പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.
ക്രിസ്തുമസ് ആഘോഷം
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.
ക്രിസ്തുമസ് ഫോട്ടോ ആൽബം ഇവിടെ ക്ലിക്ക് ചെയ്യുക
ഇതര പ്രവർത്തനങ്ങൾ
കെ. സി. എസ്. എൽ
നന്മ നിറഞ്ഞ ഒരു സമൂഹം പടുത്തുയർത്താൻ വേണ്ടി, കുട്ടികളുടെ ആത്മീയ വികസനം ലക്ഷ്യമാക്കി കെ. സി. എസ് .എൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ, ബോധവത്ക്കരണം എന്നിവ നൽകി വരുന്നു.
സുരിലി_ ഹിന്ദി
ഹിന്ദി ഭാഷാ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുവാൻ സുരിലി ഹിന്ദി എന്ന ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവർ എസ് എച്ചിന്റെ സാരഥികൾ
-
അജി ജോർജ്
-
ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് രേഷ്മസുരേഷ്
-
എം റ്റി റ്റി എം ഒന്നാം റാങ്ക് പ്രവിണ പ്രകാശ്
-
പി ജി നാലാം റാങ്ക് ശരത്ത് എസ് നായർ
-
ജിഡി റിഫ്ലി മാൻ വിപിൻ സുരേഷ്
-
കേന്ദ്ര ആഭ്യന്തരവകുപ്പ് സജോഷ് സെബാസ്റ്റ്യൻ
-
ബി ബി എ നാലാം റാങ്ക് ബിറ്റാ ബിജു
മികവുകൾ
വഴികാട്ടി
- കുമളി - മുന്നാർ റോഡിൽ തുക്കുപാലത്തു നിന്ന് 7 കിലോമീറ്റർ അകലെ രാമക്കല്മേട് (ബാലൻ പിള്ളസിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,
{{#multimaps:9.802081787456489, 77.23696902241164|zoom=13}}