എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉച്ചഭക്ഷണപദ്ധതി

സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി നമ്മുടെ സ്കുളിലും വിജകരമായി പൂർത്തികരിച്ചു വരുന്നു.ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. ഉച്ചഭക്ഷണപദ്ധതി

എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു.

നമ്മുടെ സ്കൂളിൽ 348 കുട്ടികൾ ഉച്ചഭക്ഷണപദ്ധതിയിൽ പങ്കാളികളാണ്. വിഷരഹിത പച്ചക്കറികൾ നൽക്കാൻ ശ്രദ്ധിച്ചുവരുന്നു. സാമ്പാർ , പുളിശ്ശേരി, തോരൻ, സാലഡ് മെഴുക്കുപുരട്ടി , തുടങ്ങിയ വിഭവങ്ങൾ നൽകി വരുന്നു. കുട്ടികളുടെ നല്ല ആരോഗ്യത്തിന് വേണ്ട ഭക്ഷ വിഭവങ്ങൾ നൽകുന്നു.

എസ് എച്ച് എച്ച് എസ് സ്കൂളിൽ 2021-22 അധ്യയന വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നവംബർ 1 മുതൽ ഉച്ചഭക്ഷണ പദ്ധതി അധ്യാപകരുടെയും പിറ്റിഎ യുടെയും നേതൃത്വത്തിൽ ആരംഭിച്ചു. കുട്ടികൾക്ക് പോഷകസമ്യദ്ധമായ രീതി ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷണം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിലായി മുട്ട, പാൽ തുടങ്ങിയവ നൽകി വരുന്നു.

ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ

ഹൈസ്കൂ ളിലെ ആറു ക്ളാസ് റൂമുകൾ ഹൈടെക് ആണ്.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപനരീതി പഠനം കൂടുതൽ കാര്യക്ഷമവും രസകരമാക്കുന്നു.സമഗ്രയിലെ പഠനവിഭവങ്ങൾ പ്രോജക്ടർ,ലാപ്ടോപ് ഇവ ഉപയോഗിച്ച് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു.പുസ്തകങ്ങളുടെ മാത്രം ലോകത്തു ഒതുങ്ങി നിന്ന പഴയ അധ്യയന രീതിയിൽ നിന്ന് നിന്ന് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലേയ്ക്കുള്ള ഈ മാറ്റം കൂടുതൽ ശേഷികൾ ആർജിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു

സയൻസ് ലാബ്

ശാസ്ത്രത്തിന്റെ സാമഗ്രികൾ നിരീക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നേരിട്ടുള്ള അനുഭവം മനസ്സിലാക്കുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള മറ്റ് രീതികളേക്കാൾ മികച്ചതാണെന്ന് ലബോറട്ടറി പഠിപ്പിക്കൽ അനുമാനിക്കുന്നു. കൂടുതൽ വിപുലമായ പഠനത്തിനോ ഗവേഷണത്തിനോ ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ലബോറട്ടറി പരിശീലനം പതിവായി ഉപയോഗിക്കുന്നു.

ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്

*ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 30ലാപ്ടോപ്പുകളും 9 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.

ടോയ്‌ലറ്റുകൾ

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.

സ്കൂൾ കെട്ടിടം

കാലാനുസൃതമായി ട്ടുള്ള നവീകരണങ്ങളും മാറ്റങ്ങളും സമൂഹത്തിലും നാട്ടിലും സംജാതമാകുമ്പോൾ പുതിയ സ്കൂൾ കെട്ടിടം എന്ന എസ് എച്ചിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് കഴിഞ്ഞവർഷം ആരംഭം കുറിച്ചു.പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളുടെയും അധ്യപകരെയും ഉൾപ്പെടുത്തി സ്കൂളിന്റെ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിക്കുന്നു

.


സ്‍കൂൾ ബസ്

സ്കുളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വിവിധ പ്രദേശങ്ങളിലേക്ക് സ്കുൾ ബസ് സൗകര്യം ഉണ്ട്

കലാപരിശിലനം

ഡാൻസ്,ചെണ്ട,ബാന്റ്,കരോട്ടെ എന്നിവയ്ക്ക് പരിശിലനം നല്കിവരുന്നു