കോട്ടയം സിഎൻഐ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം സിഎൻഐ എൽപിഎസ്
വിലാസം
കോട്ടയം

സി. എൻ. ഐ എൽ പി സ്കൂൾ, ചാലുകുന്ന്, കോട്ടയം 686001
,
കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം13 - ആഗസ്റ്റ് - 1859
വിവരങ്ങൾ
ഫോൺ0481 2304011, 9495313642
ഇമെയിൽcnilps7@gmail.com
കോഡുകൾ
സ്കൂൾ കോഡ്33233 (സമേതം)
യുഡൈസ് കോഡ്32100701004
വിക്കിഡാറ്റQ87660362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടയം മുനിസിപ്പാലിറ്റി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാം ജോൺ റ്റി തോമസ്
പി.ടി.എ. പ്രസിഡണ്ട്സക്കീർ ചങ്ങമ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു രാജേഷ്
അവസാനം തിരുത്തിയത്
11-02-2022CNILPSKOTTAYAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം  : കേരളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അതിലുപരി മെച്ചപ്പെട്ട പഠനത്തിനും മുൻഗണന നൽകി കോട്ടയം കേന്ദ്രമാക്കി ആരംഭിച്ച പ്രൈമറി വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് സി എൻ ഐ എൽ പി സ്കൂൾ. 1859 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ(CMS) പ്രവർത്തനഫലമായി ആഗസ്റ്റ് -13ന് കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് (CNI)സ്ഥാപിതമായി. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായ സി എൻ ഐ ടി ടി ഐ യുടെ ഫീഡിങ് സ്കൂളാണിത് .ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന നിക്കോൾസൺ ആണ് ഈ സ്ഥാപനത്തിന് ആവശ്യമായ പണം മുടക്കിയത്.ഏറ്റവും നല്ല മൂല്യാധിഷ്ഠിത  വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച  സി എൻ എൽ പി സ്കൂൾ ഇന്നും ആദ്യ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ സമൂഹത്തിലെ നാനാ ജാതി  മതസ്ഥർക്കും വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് കോട്ടയം പട്ടണത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ :കോട്ടയം നഗരമധ്യത്തിൽ സിഎംഎസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിനോട്‌ ചേർന്ന്  മധ്യകേരള മഹായിടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലസൗകര്യമുള്ള ഒരു വിദ്യാലയമാണിത്.ഹെഡ്മാസ്റ്റർ സാം ജോൺ റ്റി തോമസ് ഉൾപ്പെടെ ഏഴ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും രണ്ട് ആയമാരും പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിയിൽ 47 കുട്ടികളും ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷനുകളിലുമായി 145 കുട്ടികളും പഠനം നടത്തുന്നു.16 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടവും അതിനോട് ചേർന്ന്  സ്കൂൾ ഓഡിറ്റോറിയം, ഓഫീസ് റും,സ്റ്റാഫ് റൂം, പാചകപ്പുര, എന്നിവയുമുണ്ട്.ഐ ടി പഠനം സുഗമമാക്കാൻ 5 ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളുണ്ട്.  കുടിവെള്ളത്തിനായി കിണർ, ശുദ്ധജലസംഭരണി, വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എന്നിവയുമുണ്ട്.സ്കൂളിന് സ്വന്തമായി  വാഹന സൗകര്യം, സുരക്ഷിതമായ   ചുറ്റുമതിൽ, ഗേറ്റ്,  വിശാലമായ മൈതാനം, ഒഴിവുസമയങ്ങളിൽ വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടസൗകര്യം എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:9.5893348,76.5154483| width=800px | zoom=16}}

"https://schoolwiki.in/index.php?title=കോട്ടയം_സിഎൻഐ_എൽപിഎസ്&oldid=1645863" എന്ന താളിൽനിന്ന് ശേഖരിച്ചത്