ജി.എൽ.പി.എസ് വീട്ടിക്കുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
ജി.എൽ.പി.എസ് വീട്ടിക്കുത്ത് | |
---|---|
വിലാസം | |
വീട്ടിക്കുത്ത് ജി.എൽ.പി.എസ്.വീട്ടിക്കുത്ത് , നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0493 1224269 |
ഇമെയിൽ | veettikuthglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48448 (സമേതം) |
യുഡൈസ് കോഡ് | 32050400709 |
വിക്കിഡാറ്റ | Q64567351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 144 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സെമീർ ശിങ്കാരത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി പി |
അവസാനം തിരുത്തിയത് | |
10-02-2022 | 48448 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്
ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നിലമ്പൂ൪ കോവിലകത്തുനിന്നും അനുവദിച്ചു കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും
ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ
വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
മു൯സാരഥികൾ
നമ്പ൪ | പേര് | ||
---|---|---|---|
ഭൗതികസൗകര്യങ്ങൾ
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി
വഴികാട്ടി
- നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ നിലമ്പൂ൪ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.274142,76.228769|zoom=18}}