സിഎംഎസ് എൽപിഎസ് തോട്ടക്കാട്

16:12, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33433-cmslpst (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സിഎംഎസ് എൽപിഎസ് തോട്ടക്കാട്
വിലാസം
Thottakkad

Thottakkad P.O. പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1847
വിവരങ്ങൾ
ഇമെയിൽcmslpschoolthottakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33433 (സമേതം)
യുഡൈസ് കോഡ്32100600507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോഷിനി എൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിന്ധു ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാ ഫിലിപ്പ്
അവസാനം തിരുത്തിയത്
09-02-202233433-cmslpst


പ്രോജക്ടുകൾ



ചരിത്രം

1847 ൽ സി. എം. എസ് മിഷനറിമാരായൽ സ്ഥാപിതമായ വിദ്യാലയമാണ് തോട്ടയ്ക്കാട് സി. എം. എസ് എൽ പി സ്‌കൂൾ. 150 വർഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരുപക്ഷേ ഈ നാടിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം കൂടിയാണ്. നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ സി.എം.എസ് മിഷനറിമാർ തോട്ടയ്ക്കാട് പ്രദേശത്ത് കടന്നുവരികയും ഇവിടുത്തെ ജനങ്ങളുടെ ദുരിതം നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രം ഉയർച്ചകണ്ട മിഷനറിമാർ ആദ്യമായി പള്ളികൾ സ്ഥാപിച്ചു. പള്ളിയിൽ തന്നെ പള്ളിക്കൂടവും ആരംഭിച്ചു. അനേകരിൽനിന്നും നേരിടേണ്ടിവന്ന ഭീഷണികളെ തൃണവത്ഗണിച്ചാണ് ഈ സ്ഥാപനം പടുത്തുയർത്തിയത്. ആദ്യകാലങ്ങളിൽ പള്ളിയിലെ ആശാൻ തന്നെയായിരുന്നു അധ്യാപകൻ. പള്ളി ആരാധനയും, പള്ളിക്കൂടവും ഒരു കൂരയിൽ തന്നെ പ്രവർത്തിച്ചു പോന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പ്രത്യേകം കെട്ടിടം പണിയുകയും ഇന്നത്തെ രീതിയിൽ വിദ്യ അഭ്യസിച്ചുവരികയും ചെയ്യുന്നു. കഴിഞ്ഞ 132 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 3 അധ്യാപകരാണ് (1 ഡെയ്‌ലി വേജസ്) ഉള്ളത്. 1, 2 ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നു. കൊച്ചു കുട്ടികൾക്കായി പ്രീ പ്രൈമറി സ്‌കൂളും ഉണ്ട്. പ്രീ പ്രൈമറി സ്‌കൂൾ ഉൾപ്പെടെ 24 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. എല്ലാ ദിനാഘോഷങ്ങളും വിപുലമായ രീതിയിൽ നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽ ഇട്ടതും പൂർണ്ണമായി വൈദ്യുതീകരിച്ചതുമായ ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ഉണ്ട്. പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജും ഉണ്ട്. സ്‌കൂളിനു ചുറ്റും വരാന്ത നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുമുള്ള ജലവിതരണ സംവിധാനം സ്‌കൂളിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേകമുറി ഉണ്ട്. SSA യുടെ സഹായത്തോടെ ലഭിച്ച ആധുനിക രീതിയിലുള്ള പാചകരപ്പുരയും ഗ്യാസ് കണക്ഷനും ഉണ്ട്.

അക്കാദമികം

കുട്ടികൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും കഴിയുന്നു. LSS പരീക്ഷയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ ശാസ്ത്ര കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പതിപ്പുകൾ, കൈയ്യെഴുത്ത് മാസികകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ്മത്സരങ്ങളിലൊക്കെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുപ്രവർത്തനങ്ങൾ

വഴികാട്ടി

 {{#multimaps:9.533918,76.603887 | width=800px | zoom=16 }}