സിഎംഎസ് എൽപിഎസ് തോട്ടക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടൈൽ ഇട്ടതും പൂർണ്ണമായി വൈദ്യുതീകരിച്ചതുമായ ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ഉണ്ട്. പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജും ഉണ്ട്. സ്‌കൂളിനു ചുറ്റും വരാന്ത നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുമുള്ള ജലവിതരണ സംവിധാനം സ്‌കൂളിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേകമുറി ഉണ്ട്. SSA യുടെ സഹായത്തോടെ ലഭിച്ച ആധുനിക രീതിയിലുള്ള പാചകരപ്പുരയും ഗ്യാസ് കണക്ഷനും ഉണ്ട്.

അക്കാദമികം

കുട്ടികൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും കഴിയുന്നു. LSS പരീക്ഷയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ ശാസ്ത്ര കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പതിപ്പുകൾ, കൈയ്യെഴുത്ത് മാസികകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലൊക്കെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്നു.