സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • അസംബ്ലി

എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു


  • വായനാമൂല

വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു.


  • സാഹിത്യസമാജം

എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുപ്രവർത്തനങ്ങൾ

കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഉത്തരപ്പെട്ടി എന്ന പരിപാടി നടപ്പാക്കി. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചോദ്യങ്ങൾ നൽകുന്നു. ശരിയായ ഉത്തരം കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുക. ഇതിനെ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാമുകളും നടത്തുന്നു.

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ 10 കുട്ടികൽക്ക് മൊബൈൽ ഫോണും, ഒരു കുട്ടിക്ക് ടി. വിയും നൽകി.