സിഎംഎസ് എൽപിഎസ് തോട്ടക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നീണ്ട അവധിയ്ക്കു ശേഷം വീണ്ടും സ്‌കൂളിലേക്ക് എത്തിയ കുട്ടികളെ വിവിധ പ്രവർത്തനങ്ങളിലൂടെ സ്‌കൂളിലേക്ക് സ്വീകരിച്ചു. സ്‌കൂളും പരിസരവും വൃത്തിയാക്കി ശുചീകരിച്ചു. സ്‌കൂൾ അറ്റകുറ്റപ്പണികൾ നടത്തി പെയിന്റടിച്ച് മനോഹരമാക്കി. ക്ലാസ്സ് മുറികൾ സജ്ജീകരിച്ച് സാനിറ്ററൈസേഷൻ നടത്തി. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും വേണ്ട ബോധവത്കരണക്ലാസ്സുകൾ നടത്തി. പോസ്റ്ററുകൾ പതിപ്പിച്ചു. സ്‌കൂൾ അലങ്കാരങ്ങൾ നടത്തി. ക്ലാസ്സ് തലത്തിൽ മാനസിക ഉല്ലാസത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ആദ്യത്തെ ആഴ്ചകളിൽ ഷെഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തി.