എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ദേശസ്നേഹവും, സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന പ്രസ്ഥാനം,. ഹയർ സെക്കന്ററി തലത്തിൽ പ്രത്യേക യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.ഇപ്പോൾ ശ്രീ വർഗീസ് മാത്യു തരകനും, ശ്രീമതി ലീന മേരി ഈശോയും നേതൃത്വം വഹിക്കുന്നു.2015 മുതൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുളയിൽ പ്രവർത്തിച്ചു വരുന്നു. 32പേര് അടങ്ങുന്ന സ്കൗട്ടും 32പേര് അടങ്ങുന്ന ഗൈഡ്സും ആണ് ഇതിൽ പ്രവർത്തിക്കുന്നത്.


നേതൃത്വം വഹിക്കുന്ന അദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം പടം
1 ശ്രീമതി ഗായത്രി ദേവി എസ്
2
3 ശ്രീ വർഗീസ് മാത്യു തരകൻ
4 ശ്രീമതി ലീന മേരി ഈശോ

ഉത്തമ പൗരത്വ പരിശീലനം

രണ്ടാം തിരുവല്ല എച്ച്.എസ്.എസ് സ്കൌട്ട്സ് ആന്റ് ഗൈഡ്സ് എ.എം.എം.എച്ച്.എസ്.എസ്, ഇടയാറന്മുളയുടെ 3 ദിവസത്തെ യൂണിറ്റ് ക്യാമ്പ് സ്കൂളിൽ വച്ച് 15/10/2019ന് നടന്നു.ഉത്തമപൌരത്വ പരിശീലനം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന സ്കൌട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികൾക്ക് കോമ്പസ്, ഫസ്റ്റ് എയ്ഡ്, ടെന്റ് പിറ്റ്ച്ചിങ്, ട്രെയിലിങ്, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകൽ, ക്യാമ്പ് ഫയർ, സർവ്വമതപ്രാർത്ഥന, വൈഡ് ഗെയിംസ്, കിം ഗെയിംസ്, എസ്റ്റിമേഷൻ, നോട്ട്സ് ആന്റ് ലാഷിങ്സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു.കുട്ടികൾ മുളകൾ ശേഖരിച്ച് ടെന്റുകൾ നിർമ്മിക്കുകയും സ്വയം പാചക പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തു. സ്കൌട്ട് പ്രസ്ഥാനം നിലകൊള്ളുന്നതുതന്നെ ഹെൽത്ത് ആന്റ് സ്ട്രെങ്ത് , ക്യാരക്ടർ, ഹാന്റിക്രാഫ്റ്റ്, സ്കിൽ എന്നിവയിലൂടെയുള്ള പരിശീലനത്തിനാണ്.

സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ2020-21

ലഹരി വിരുദ്ധ പ്രവർത്തനം

  • ഉപന്യാസ മത്സരം
  • ബോധവൽക്കരണ ക്ലാസ്സ്‌
  • പോസ്റ്റർ പ്രദർശനം
  • പാമ്ഫ്ലറ്റ് വിതരണം

അടുക്കള തോട്ടം

ബോബ്-എ -ജോബ് -റെക്സിൻ ബാഗ് നിർമാണം

ബീഡ്സ് വർക്ക്‌

ആരോഗ്യ പ്രവർത്തനം

സമീപവാസികളിൽ ബോധവൽക്കരണം, ബോധവൽക്കരണ ക്ലാസുകൾ

കോവിഡ്കാല പ്രവർത്തനം

  • ബോധവൽക്കരണം
  • പോസ്റ്റർ പ്രദർശനം
  • 160 മാസ്ക് നിർമിച്ച് ജില്ലാ കാര്യാലയത്തിൽ ഏല്പിച്ചു.

പ്രവർത്തനങ്ങൾ2021-22

2021- 22 അദ്ധ്യയനവർഷം ഓൺലൈനായും ഓഫ്‌ലൈനായുമുള്ള പ്രവർത്തനങ്ങളാണ് നടന്നത്.

കുട്ടികൾക്കുള്ള മാനസിക ഉല്ലാസ പ്രവർത്തനങ്ങൾ

പൂന്തോട്ട നിർമ്മാണം,പരിപാലനം

കോവിഡ് രോഗികളാകുന്ന കുട്ടികൾക്കുള്ള ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ

മാസ്ക് നിർമ്മാണം

ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ