പൂളക്കുറ്റി എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂളക്കുറ്റി എൽ.പി.എസ് | |
---|---|
വിലാസം | |
poolakutty Poolakutty(PO),Chittariparamba(via),Kannur(Dt),Pin 670650 , 670650 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04902448040 |
ഇമെയിൽ | poolakuttylps@gmail.com |
വെബ്‍സൈറ്റ് | http://poolakuttylps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14830 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Benny V M |
അവസാനം തിരുത്തിയത് | |
08-02-2022 | Sonia SV |
ചരിത്രം
ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു
മുൻസാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
01 | THOMAS T.T.(Head Master) | 1982-2011 |
02 | MERCY JOSEPH(Asst.Teacher) | 1985-2013 |
03 | SIVI THOMAS(Head Master) | 1985-2016 |
04 | ANICE K J((Head Mistress) | 1985-2018 |
05 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫോട്ടോ ഗാലറി
-
SCHOOL
-
-
പുഴയെ അറിയാൻ
-
അധ്യാപകദിനം
-
പരിസ്ഥിതി ദിനം
-
പഠനയാത്ര
-
ശിശു ദിനം
-
ഓണം
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു.
വഴികാട്ടി
{{#multimaps:11.856545, 75.768110|zoom=13}}