പൂളക്കുറ്റി എൽ.പി.എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ്ബുകൾ

ഗണിത ക്ലബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ് എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ ഉണ്ട്.

ഗണിത ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്

പൂളക്കുറ്റി സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു.

കലാ സാഹിത്യ രംഗം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് സ്കിറ്റ്
ഇംഗ്ലീഷ് സ്കിറ്റ്

നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന പൂളക്കുറ്റി സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് . ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ പൂളക്കുറ്റി സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2023 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു.

സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ

ഐടി ക്ലബ്ബ്

വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിൽ ഐ ടി മുറി പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾക്ക് പുറമെ 4 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2018- 2019 അധ്യയന വർഷം പേരാവൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ സണ്ണി ജോസഫ് ന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം പി ആയിരുന്ന ശ്രീമതി ഷൈലജ ടീച്ചറും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്

പൂളക്കുറ്റി എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ്  ഹെൽത്ത് ക്ലബ്ബ് .  ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ  സഹായത്തോടെ  ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ  സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെ ടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത  ഉറപ്പുവരുത്തുകയും ചെയ്യുന്നു . സ്കൂളിൽ പ്രവർത്തിച്ചുവരുന്ന  നൂൺമീൽ കമ്മിറ്റിയോടൊപ്പം ചേർന്ന്  ഹെൽത്ത് ക്ലബ്ബ് കുട്ടികൾക്ക്  വളരെ നല്ല രീതിയിൽ ഉച്ചഭക്ഷണ മെനു തയ്യാറാക്കുകയും അവ വൃത്തിയായി തന്നെ വിതരണം ചെയ്തും വരികയാണ്. ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  സ്കൂളിൽ   ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് ലഭ്യമാക്കിയിട്ടുണ്ട്. നമ്മുടെ സ്കൂളിൻറെ ഏറ്റവും അടുത്തുള്ള ഹോമിയോ ഡിസ്പൻസറിയിൽ നിന്ന് എല്ലാ വിധ സഹായസഹകരണങ്ങളും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു  വരുന്നു. കൂടാതെ  എല്ലാവർഷവും  നാഷണൽ ഡിവോർമിങ്  ഡേഇൽ  കുട്ടികൾക്ക് ഡിവോർമിങ് ഗുളികകൾ  നൽകുന്നു ഹെൽത്ത് ക്ലബ്ബിൻറെ മേൽനോട്ടത്തിൽ വിവിധതരം ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്.കോവിഡിനെ പശ്ചാത്തലത്തിൽ  ഓൺലൈനിലൂടെയും രക്ഷിതാക്കൾക്കായിചില ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ്ബിന്  സാധിച്ചിട്ടുണ്ട്. കോവിഡിനുശേഷം  കുട്ടികൾക്ക് കൈകളിൽ  സാനിറ്റൈസർ  നൽകുകയും  കുട്ടികളുടെ ശരീരതാപനില  നിരീക്ഷിക്കുകയ്യും  ചെയ്തു . ഒപ്പം കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്കുകൾ വയ്ക്കുന്നു എന്നും  ക്ലബ് അംഗങ്ങളുടെ  മേൽനോട്ടത്തിൽ ഉറപ്പ് വരുത്തുന്നു ഹെൽത്ത് ക്ലബ്ബിൻറെ സഹായത്തോടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഹൈറ്റും വെയിറ്റും എല്ലാവർഷവും നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ  എല്ലാ കാര്യങ്ങളിലും സമയോചിതമായി ഇടപെട്ട് വരികയാണ് പൂളക്കുറ്റി എൽ.പി സ്കൂളിലെ ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ