പൂളകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(പൂളക്കുറ്റി എൽ.പി.എസ്/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂളക്കുറ്റി വടക്കേമലബാറിലെ കിഴക്കേ അതിർത്തിയിൽ ചരിത്രത്തിൻറെ ഗന്ധവും അധ്വാനത്തിനെ നെടുവീർപ്പുമായി ഏറെയേറെ പൂർവ്വ പിതാക്കൾക്ക് വിശ്രമ തൽപം ഒരുക്കിയ കൊച്ചു ഗ്രാമം.... വീരപഴശ്ശി യുടെ പാദസ്പർശം ഏൽക്കാൻ ഭാഗ്യം കിട്ടിയ ഗ്രാമം സുൽത്താന്മാരുടെ സുൽത്താനായിരുന്ന ടിപ്പുവിൻറെ ചങ്കുറപ്പും അദ്ദേഹത്തിൻറെ തേരാളികളുടെ യുദ്ധ വീര്യവും ഒരുവേള നെഞ്ചോട് ചേർത്ത് ശ്വാസമടക്കി നിന്ന പുണ്യദേശം. സമൃദ്ധിയുടെ മധ്യകേരളത്തിൽ നിന്നും വെല്ലുവിളികളുടെ ഈറ്റില്ലമായിരുന്നു മലബാറിലെ തീരത്തേക്ക് കാലൂന്നിയ പുണ്യചരിതരായ പൂർവ്വികർക്ക് അവരുടെ അധ്വാനത്തിന് നാല്പതും അമ്പതും നൂറും മേനികളായി തിരികെ നൽകാൻ മനസ്സുതുറന്ന സുന്ദരദേശം.. കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടൻ കുന്നുകളോട് അതിരിട്ടു നിൽക്കുന്ന കൊച്ചു ഗ്രാമം.


തലശ്ശേരിയുമായും വയനാടുമായും ബന്ധിപ്പിക്കുന്ന പൂളക്കുറ്റി-വയനാട് റോഡ് പഴശ്ശി രാജ, ടിപ്പു സുൽത്താൻ, ബ്രിട്ടീഷ് ഭരണാധികാരികൾ എന്നിവരാണ് ഉപയോഗിച്ചിരുന്നത്.


പൂളക്കുറ്റിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് പേരാവൂർ. പേരാവൂറുമായി ബന്ധിപ്പിക്കുന്നതിന് ധാരാളം ഷോർട്ട് കട്ട് റോഡുകളും കാണപ്പെടുന്നു. പൂളക്കുറ്റിയുടെ മധ്യഭാഗത്തുള്ള നാല് റോഡ് ജംഗ്ഷൻ നാല് വ്യത്യസ്ത ദിശകളിലേക്ക് പോകുന്നു. നാല് റോഡുകളും യഥാക്രമം വയനാട്, പേരാവൂർ / തലശ്ശേരി, കോളക്കാട് / കേളകം / കൊട്ടിയൂർ, വെള്ളറ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്

"https://schoolwiki.in/index.php?title=പൂളകുറ്റി&oldid=2298559" എന്ന താളിൽനിന്ന് ശേഖരിച്ചത്