ജി.എൽ.പി.എസ്. പന്തലൂർ

11:46, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 171 ആൺകുട്ടികളും 140പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .14 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു.

ജി.എൽ.പി.എസ്. പന്തലൂർ
വിലാസം
പന്തല്ലൂർ

G L P S PANDALLUR
,
കടമ്പോട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04832 781001
ഇമെയിൽglpspandallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18541 (സമേതം)
യുഡൈസ് കോഡ്32050601213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദാലി കെ. എം
പി.ടി.എ. പ്രസിഡണ്ട്ഷാജി. എം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
അവസാനം തിരുത്തിയത്
08-02-202218541


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന്  എതിർവശത്ത് ഹിന്ദു എലിമെന്ററി  സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന അധ്യാപകരിൽ ചിലരാണ് തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം .

ക്ലബ്ബുകൾ

സയൻസ്

ഗണിതം

വിദ്യാരംഗം

ഐ ടി

മികവുകൾ

2021 - 22 ലെ ഞങ്ങളുടെ തനത് പ്രവർത്തനം 'അമ്മ വായന'യാണ് . കോവിഡ് കാല മാനസിക സംഘർഷങ്ങളും വിരസതയും ഒഴിവാക്കുന്നതിന് വേണ്ടിയും അമ്മമാരെ വായനയുടെ ലോകത്തിലേക്ക് എത്തിക്കുന്നതിനും  ലൈബ്രറി പുസ്തകങ്ങൾ സ്കൂളിൽ നിന്ന് നേരിട്ട് നൽകിയുമാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് . ഈ വർഷത്തിലെ വായനാദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എല്ലാ മാസവും ബുക്ക് റിവ്യൂ നടത്തി വിജയിയെ കണ്ടെത്തുന്നു.{{#multimaps: 11.084491337196475, 76.16635608308879 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പന്തലൂർ&oldid=1620462" എന്ന താളിൽനിന്ന് ശേഖരിച്ചത്