സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിശാലമായ സ്കൂൾ ക്യാമ്പസ്, കമ്പ്യൂട്ടർ ലാബ് , ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് റൂമുകൾ , വിവിധ തരം പുസ്തകങ്ങളുടെ ശേഖരവുമായി വിശാലമായ ലൈബ്രറി , സയൻസ് ലാബ് , സ്കൂൾ ബസ് , റസ്റ്റ്  റൂം , ടോയ്‌ലെറ്സ് തുടങ്ങി കുട്ടികൾക്കായുള്ള എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു .

ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു.

സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന‌ു. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന‌ു.  സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനു ഉപയോഗിക്കുന്നു. .

സ്കൂൾ ലൈബ്രറി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ക‌ൂൾ ലൈബ്രറിയിലേ  30000 ൽ അധികം വരുന്ന പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു. 

'നൂൺ മീൽ പ്രോഗ്രാം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്. സ്കൂൾ സൊസൈറ്റി: കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ ഇവ ലഭ്യമാക്കുന്നു.