സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

യു .പി സെക്ഷനിൽ 5 ,6 ,7  ക്ലാസ്സുകളിൽ  മലയാളം / ഇംഗ്ലീഷ്  മീഡിയങ്ങളിലായി 386 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവോന്മുഖമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പഠന - പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിന്റെ  അഭിമാനമായി നില കൊള്ളുന്നു . വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ മികവ് കാട്ടി സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കന്നു .

നൂൺ മീൽ പദ്ധതിയിലൂടെ 573  കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും,  അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും മീനും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് .