സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1921 അതിരംപുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറിയും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്നും അദ്ധ്യയനം പൂർത്തിയാക്കിയിട്ടുണ്ട് . കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നേറിയ ഈ മഹനീയ വിദ്യാലയം ഇന്ന് 100 വയസ്സിന്റെ നിറവിൽ നിലകൊള്ളുന്നു .