പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം

Schoolwiki സംരംഭത്തിൽ നിന്ന്
06:22, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം
വിലാസം
പ്രമാടം

പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം
,
പ്രമാടം പി.ഒ.
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1994
കോഡുകൾ
സ്കൂൾ കോഡ്38726 (സമേതം)
യുഡൈസ് കോഡ്32120300312
വിക്കിഡാറ്റQ87599633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
06-02-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് പ്രഗതി ഇംഗ്ലീഷ് മീഡിയം എൽ.പി.എസ് പ്രമാടം

ചരിത്രം

പ്രൈമറി ക്ളാസ് മുതൽ ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായി 1994 ൽ ആരംഭിച്ച പ്രഗതി ഇംഗ്ളിഷ് മീഡിയം സ്കൂൾ   28 വർഷമായി നേതാജി ക്യാംപസിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പ് ഓർഡർ നമ്പർ VIDE G.O [P] No.69/2004/Gen,Edn,dated 20/02/2004 പ്രകാരം അംഗീകരിച്ച സ്കൂൾ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

സ്കൂൾ പഠനത്തിന്റെ ആദ്യവർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ക്ളാസുകളോട് ഇഷ്ടം തോന്നുന്നതുമായ പഠന രീതികളാണ്  ഇവിടെ ഉറപ്പാക്കുന്നത്. എൽ കെ ജി മുതൽ ക്ലാസ് 4 വരെയുള്ള കാലം പഠനത്തോടുള്ള  ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്താണ്  പാഠ്യപദ്ധതി. ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പഠനം ഭാരമായി തോന്നാതിരിക്കാനും, അതേസമയം പഠിക്കാനുള്ള കഴിവും താൽപര്യവും (learning skills & enthusiasm) ആർജിക്കാനും കുട്ടികളെ അത് പ്രാപ്തരാക്കുന്നു.  ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠന സമ്പ്രദായങ്ങൾ , പഠന രീതികൾ വിലയിരുത്താൻ  രക്ഷിതാക്കൾക്ക് അവസരം ( ഇതിനായി പ്രത്യേക മൊബൈൽ ആപ്),  പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, പരിചയസമ്പന്നരായ അധ്യാപകർ എന്നിവ പ്രഗതിയുടെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ അംഗീകൃത വിദ്യാലയത്തിലെ പഠനം വേറിട്ടതാക്കുന്നു. കംപ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള ക്ലാസ്സ് ലൈബ്രറി, നൃത്ത-സംഗീത പരിശീലന ക്ലാസുകൾ, യോഗ ക്ലാസ്സ്, സ്കേറ്റിംഗ് ക്ലാസ്സ് ,സ്കൂൾ ബസ് സൗകര്യം തുടങ്ങിയവയുമുണ്ട്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പ്രമാടം പഞ്ചായത്തു പ്രെസിഡന്റും ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന പതിപ്പിച്ച ,നേതാജി ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ ബി.രാജപ്പൻ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഒരു ലൈബ്രറിയും ചേർന്ന ഒരു കോൺക്രീറ്റു കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത് എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് . കുട്ടികൾക്കു വേണ്ട ടോയ്‌ലെറ്റ്സ് ,ഡൈനിംഗ് ഹാൾ,   എന്നിവയും  ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി എസ് നാരായണൻ നായർ   പി ഡി  തങ്കച്ചൻ  പി എസ് ഫിലിപ്പ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ

ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ടയിൽ നിന്നും പൂങ്കാവ് - കോന്നി ബസിൽ കയറുക .അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രവഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

02. കോന്നി ഭാഗത്തു നിന്നും വരുന്നവർ

ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നിയിൽ നിന്നും പൂങ്കാവ് - പ്രമാടം- പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി ,ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇൻഡോർ സ്റ്റേഡിയം വഴി പൂങ്കാവ് ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.24693, 76.79634|zoom=12}}