തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് കാതിക്കുടം . കൊല്ലവർഷം 1103-ൽ( 1927) ശങ്കര രാമൻ മേനോൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു..കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
Language LabClass roomsപ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ ഓട് മേഞ്ഞ കെട്ടിടം