സി. യു. പി. എസ്. പുലാപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. യു. പി. എസ്. പുലാപ്പറ്റ | |
---|---|
വിലാസം | |
പുലാപ്പറ്റ പുലാപ്പറ്റ , പുലാപ്പറ്റ പി.ഒ. , 678632 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 03 - 1933 |
വിവരങ്ങൾ | |
ഫോൺ | 0466 2275512 |
ഇമെയിൽ | cupspulappatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20362 (സമേതം) |
യുഡൈസ് കോഡ് | 32060300610 |
വിക്കിഡാറ്റ | Q64690040 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പഴിപ്പുറം പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 509 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.സുരേഷ് |
പി.ടി.എ. പ്രസിഡണ്ട് | ഒ.പി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | എം.മാലതി |
അവസാനം തിരുത്തിയത് | |
04-02-2022 | 200362 |
ചരിത്രം
1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക് ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.1933-ൽ സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ എന്നപേരിലാണ് സ്കൂൾ ആരംഭിച്ചത്. കരാകുർശ്ശി, എലുമ്പുലാശ്ശേരി, തൃപ്പലമുണ്ട, ഉമ്മനേഴി,മണ്ടഴി തുടങ്ങി സമീപപ്രദേശത്തെ കുരുന്നുകൾക്കനുഗ്രഹമായിട്ടായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.മാനവിക്രമൻ തമ്പാൻ എന്ന മഹാനുഭാവൻ തന്റെ മുപ്പതാമത് വയസ്സിൽ ആണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. നരിക്കുണ്ട് സ്കൂൾ എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ സ്കൂളിന്. 1963 ൽ ഹെഡ്മാസ്റ്ററായിരുന്ന മാനവിക്രമൻ തമ്പാൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹോദരൻ ബാലഗോപാലൻ തമ്പാൻ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റെടുത്തു. സ്കൂളിന്റെ പ്രശസ്തി നാൾക്കുനാൾ വർധിപ്പിച്ചു കൊണ്ട് വരുന്നതിൽ തുടർന്ന് വന്ന എല്ലാ സാരഥികൾക്കും സാധിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു ആഘോഷം തന്നെയായിരുന്നു വാർഷികാഘോഷം.അത് ഒരു പക്ഷെ,നാടിന്റെ തന്നെ ഒരു ഉത്സവമായിരുന്നു. നാലിശ്ശേരിക്കാവിലെ പൂരം പോലെത്തന്നെ ഇതും ജനമനസ്സുകളിൽ ഇടം പിടിച്ചിരുന്നു. 1986 മുതൽ സ്കൂൾ വാർഷികം ഒരു മുടക്കവും കൂടാതെ ആഘോഷിച്ചുവരുന്നു.
എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാലയം ആഘോഷിച്ചുവരുന്നു. സാമൂഹിക പ്രതിബദ്ധത ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നുണ്ട്. കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന നേതൃത്വമാണ് സ്കൂളിന്റെ മുഖമുദ്ര. ' പുസ്തകങ്ങൾക്ക് പാർക്കാനൊരിടം ' എന്ന പേരിൽ ഒരുപക്ഷെ കേരളത്തിലാദ്യമായി ഒരു വായനശാല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ. എം.ടി വാസുദേവൻ നായർ 13 / 01/ 2001 സ്കൂളിൽ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. കുട്ടികളുടെ പഠനത്തിന് വിവരസാങ്കേതികവിദ്യയും, ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കി 2008 ൽ സ്മാർട്ട് ക്ലാസ് ക്ലാസ്സ്‌റൂം സ്കൂളിൽ യാഥാർഥ്യമായി. 2001 ൽ തന്നെ സ്കൂളിൽ വാഹനസൗകര്യം ആരംഭിക്കുകയുണ്ടായി. 2010 ൽ സ്കൂൾ മാനേജ്‍മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയുണ്ടായി. സ്കൂളിലെ അക്കാദമികവും ബൗദ്ധികസാഹചര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുന്ന ശബരി ട്രസ്റ്റ് MISSION 2022 ലക്ഷ്യത്തോടുകൂടി പുതിയ സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുന്ന തിരക്കിലാണ്.
ഭൗതികസൗകര്യങ്ങൾ
# നവീകരിച്ച കമ്പ്യൂട്ടർ ലാബ്
# TV , LCD ഉപയോഗിച്ചുള്ള പഠനം
# സ്മാർട്ട് ക്ലാസ്സ്‌റൂം
# 3000 ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി
# ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ
# വിശാലമായ കളിസ്ഥലം
# ആകർഷകമായ അസംബ്ലി ഹാൾ
# സ്കൂൾ അഡ്രസിങ് സിസ്റ്റം
# സ്കൂൾ ബാൻഡ് ട്രൂപ്
# വാഹന സൗകര്യം (3 സ്കൂൾ ബസ് )
# കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫെന്സിങ്ങോടുകൂടിയ സ്കൂൾ ചുറ്റുമതിൽ
# സോളാർ സംവിധാനത്തോടുകൂടിയ ഊർജഉപയോഗം.
# പ്രീപ്രൈമറി കുട്ടികൾക്കായി 'ചിൽഡ്രൻസ് പാർക്ക് '
# പൂർണമായും ശീതീകരിച്ച LKG / UKG ക്ലാസ്സ്‌റൂം
# കുട്ടികളുടെ സുരക്ഷ മുൻനിർത്തി ' കോവിഡ് കെയർ സെന്റർ '
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
# ഹരിശ്രീ പുരസ്‌കാരം 2007
# കുഞ്ഞുണ്ണിമാസ്റ്റർ ജില്ലാതല വിദ്യാലയ പുരസ്‌കാരം 2007
# സാധനാ പുരസ്കാരം ( സി രാധാകൃഷ്ണൻ, മികച്ച പ്രധാനാധ്യപകൻ )
# സാധനാ പുരസ്‌കാരം ( പി എൻ പ്രസന്ന, മികച്ച അധ്യാപിക)
# ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത് നന്മ @ സ്കൂൾ പുരസ്‌കാരം
# ഭാഷ അധ്യാപക പുരസ്‌കാരം 2017 (സി സുരേഷ്, മലയാളം അദ്ധ്യാപകൻ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങൾ
വഴികാട്ടി
{{#multimaps:10.90551957457433, 76.48262983879019|zoom=12}}
- പാലക്കാട് ചെർപ്പുളശ്ശേരി റോഡിൽ നിന്നും പെരിങ്ങോട് സെൻട്രൽ വന്നു പുലാപ്പറ്റ റോഡിലൂടെ 5 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- മണ്ണാർക്കാടിൽനിന്നും ടിപ്പു റോഡിലൂടെ 14 കി മി സഞ്ചരിച്ചു ഉമ്മനേഴി സെൻട്രലിൽ വന്നു വലത്തോട്ട് തിരിഞ്ഞു പുലാപ്പറ്റയിൽ എത്തി ചീനിക്കടവ് റോഡിലൂടെ ഒരു കി മി വന്നാൽ സ്കൂളിൽ എത്താം.
- ശ്രീകൃഷ്ണപുരത്തുനിന്നു കല്ലടിക്കോട് റോഡിലൂടെ 10 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .