എം. സി. യു.പി.ചേത്തക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. സി. യു.പി.ചേത്തക്കൽ | |
---|---|
![]() | |
വിലാസം | |
ചെത്തയ്ക്കൽ മക്കപ്പുഴ പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | mcupschethackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38553 (സമേതം) |
യുഡൈസ് കോഡ് | 32120800515 |
വിക്കിഡാറ്റ | Q87598948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജൂബി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സിബി മാമ്മൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കല |
അവസാനം തിരുത്തിയത് | |
04-02-2022 | 38553HMB |
പ്രോജക്ടുകൾ |
---|
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. സി. യു.പി.ചേത്തക്കൽ
ചരിത്രം
വർഷങ്ങളായി മന്ദമരുതി ചേത്തയ്ക്കൽ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്കു അറിവിന്റെ ഉറവിടമായി നിലകൊള്ളുന്ന വിദ്യാലയം " എം. സി. യു.പി.ചേത്തക്കൽ", അനേകായിരം ഉത്തമരായ ആളുകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. ഒരു നാടിനെ ഈശ്വര വിശ്വാസത്തിലേക്ക്, സാംസ്കാരിക വളർച്ചയിലേക്ക്,വിദ്യാഭ്യാസ സമ്പന്നതയിലേക്ക്, സാമ്പത്തിക വളർച്ചയിലേക്ക് എത്തിച്ചേരാൻ ഈ സ്ഥാപനം നിദാനമായി തീർന്നിട്ടുണ്ട്.പുന ലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വിദ്യാലയത്തിന് സമീപത്തുകൂടി കടന്നു പോകുന്നു. മുക്കം - അത്തിക്കയം റോഡും മൂന്നു സമീപ പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന റാന്നി കൂത്താട്ടുകുളം റോഡും വിദ്യാലയത്തോട് ചേർന്നു കിടക്കുന്നു.
യശ:ശരീരനായ മുണ്ട് കോട്ടയ്ക്കൽ എം സി കോര അവർകൾ നാടിന്റെ നന്മയ്ക്കുവേണ്ടി വിദ്യാഭ്യാസം ആവശ്യമായി കണ്ടു 1951 ജൂൺ മാസം അഞ്ചാം ക്ലാസ് ആരംഭിച്ചു.തുടർന്ന് ആറും ഏഴും ക്ലാസ്സ് ആയപ്പോൾ പൂർണ്ണ യുപിസ്കൂൾ ആയി തീർന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ അതെ രീതിയിൽ കൊണ്ടുപോകാൻ മാനേജ്മെന്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. മാനേജരായി എം കെ കുറിയാക്കോസ് സ്കൂളിന്റെ പ്രവർത്തനത്തെ ഇപ്പോൾ നയിച്ചു കൊണ്ടുപോകുന്നു
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി.പ്രദേശത്തെ പ്രധാന 4 എൽ - പി.സ്കൂളുകളിൽ (ഗവ. എൽ. പി. എസ്. വട്ടാർകയം,സി. എം. എസ്. എൽ. പി. എസ്.പെരുവേലി,എൻ. എം. എൽ. പി. എസ്. മന്ദമരുതി,സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്) നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു.
സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി.
വിഷയാധിഷ്ഠിത സ്മാർട്ട് കാസ്സ്റൂമൂകളിൽ ഇരുന്ന് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ അധ്യയനം തുടരുന്നു. സംസ്ഥാനതല ശാസ്ത്ര/ഗണിത ശാസ്ത്രമേളകളിൽ വരെ കൂട്ടികൾക്ക് എത്താൻ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായ ഡോക്‌ടർമാർ, എൻജിനീയറന്മാർ, കോളേജ് പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ലക്ചറന്മാർ, പ്രൈപമറി/ഹൈസ്ക്കൂൾ അദ്ധ്യാപകർ, പോലീസ് ഓഫീസേഴ്സ്, അങ്ങനെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിടുളളതും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ വ്യക്തികളും വിദേശത്തു ജോലിനേടി അഭിമാനത്തോടെ സമ്പന്നരായി ജീവിക്കുന്നവരുമായി ഈ സരസ്വതീ ക്ഷേത്രത്തിനുള്ള പൂർവ്വവിദ്യാർത്ഥികൾ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്.മൂന്നു കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ് മുറികളും, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ് എന്നിവയും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യാനായി പാചകപ്പുരയുണ്ട്. വൈദ്യുതിയും ശുദ്ധ ജല ലഭ്യതയും ഉണ്ട്. കൈറ്റ് നൽകിയ രണ്ട് ലാപ്ടോപ് ഉം ഒരു പ്രൊജക്ടറും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- എല്ലാ ക്ലാസുകളിലും ഫാനുകൾ,
- ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
- ലൈബ്രറികൾ.
- ഐ.ടി ലാബുകൾ.
- ശാസ്ത്ര ലാബ്.
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
- വര്ക്ക് എക്സ്പീരിയന്സ് റൂം
- സ്കൂൾ ശിശു സൗഹൃദം ആക്കുന്നതിനായി ചുവരുകളിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.
- കുട്ടികളുടെ മികവുറ്റ പഠനത്തിനായി ഒരു ടെലിവിഷൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ
- ശാസ്ത്രപഠന- പരീക്ഷണ ഉപകരണങ്ങൾ, മാപ്പുകൾ, മറ്റ് പഠനോപകരണങ്ങൾ മുതലായവ ക്രമീകരിച്ചിട്ടുണ്ട്.
- സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ,വൈറ്റ് ബോർഡ്, ബ്ലാക്ക് ബോർഡ്,
- പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയും സ്കൂൾ പരിസരം മനോഹരമാക്കുന്നു.
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു.
അദ്ധ്യാപകർ
- ജൂബി മാത്യു( ഹെഡ്മിസ്ട്രസ് )
- മോൻസി മാത്യു
- ബിനു കെ സാം
- ബിന്ദു മോൾ എബ്രഹാം
- പരമേശ്വരൻ പോറ്റി വിപി
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മുൻ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
{{#multimaps:9.419487843735848, 76.79783569535412|zoom=13}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38553
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ